അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഇന്ത്യൻ മീഡിയ അബു ദാബി, സ്‌കൂൾ വിദ്യാർത്ഥി കൾ ക്കായി ഒരുക്കിയ തത്സമയ ചിത്ര രചനാ ക്യാമ്പ് വേറിട്ട തായി. യു. എ. ഇ. യുടെ നാലര പതിറ്റാ ണ്ടിലെ ചരിത്രം അനാ വരണം ചെയ്തു കൊണ്ട് 45 ചിത്ര ങ്ങളാണ് അബുദാബി ഖാലിദിയ മാളിൽ കുരുന്നു ചിത്ര കാര ന്മാരും കലാ കാരി കളും വരച്ചിട്ടത്.
ലുലു ഗ്രൂപ്പും യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ രക്ഷ കർതൃ ത്വത്തിലുള്ള അഖ്‌ദർ യു. എ. ഇ. യും സംയുക്ത മായി ഇന്ത്യൻ മീഡിയ ക്കൊപ്പം ചേർന്നു സംഘടി പ്പിച്ച പരിപാടി യിൽ വിവിധ ഇന്ത്യൻ സ്‌കൂ ളുകളിൽ നിന്നു മായി 45 വിദ്യാര്‍ത്ഥി കള്‍ പങ്കെടുത്തു.
ലുലു ഇന്റർ നാഷണൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫലി എം. എ., ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്‌ടർ ടി. പി. അബൂബക്കർ, ചീഫ് കമ്മ്യൂണി ക്കേഷൻ ഓഫീസർ വി. നന്ദ കുമാർ, ഖാലിദിയ മാൾ ജനറൽ മാനേജർ ലിവിയോ ഫാബി തുടങ്ങിയവരും ആഭ്യന്തര മന്ത്രാ ലയം പ്രതി നിധി കളായ മുഹമ്മദ് സയീദ് അൽ കഅബി, സുലൈമാൻ അൽ മെൻ ഹാലി എന്നിവരും സംബന്ധിച്ചു.
രാഷ്ട്ര നായക ന്മാരുടെ ചിത്ര ങ്ങളും ആദ്യ കാല ങ്ങളിലെ എണ്ണ ക്കിണറും പഴയ മൽസ്യ ബന്ധന രീതിയും മുത്തു വാരലും, മഖ്‌ത പാലം, അബുദാബി യുടെ അഭിമാന അട യാള മായിരുന്ന വോൾക്കാനോ ഫൗണ്ടൻ തുടങ്ങിയ ചരിത്ര സ്‌മാരക ങ്ങളും ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്, ബുർജ് ഖലീഫ, ഫെരാരി വേൾഡ് തുടങ്ങി ആധുനിക യു. എ. ഇ. യുടെ ദൃശ്യങ്ങളും ഉൾപ്പെടെ വരകളി ലൂടെയും വർണ്ണ ങ്ങളി ലൂടെയും യു. എ. ഇ. ചരിത്രം രണ്ടു മണിക്കൂർ കൊണ്ട് 45 വിദ്യാര്‍ത്ഥികള്‍ വരച്ചു പ്രദർശിപ്പിച്ചത് ഒരു അപൂർവ്വ ദൃശ്യ വിരുന്നാ യിരുന്നു.
പങ്കെടുത്ത വിദ്യാർത്ഥി കൾക്ക് അഖ്‌ദർ – ലവ് ഫോർ യു. എ. ഇ. സർട്ടി ഫിക്കറ്റുകളും ലുലു ഗ്രൂപ്പിന്റെ വില പിടിപ്പുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.
ലുലു ഗ്രൂപ്പ് ഒരുക്കിയ ഭീമൻ കേക്ക് ദേശീയ ദിന ആഘോഷ ത്തിന്റെ പ്രത്യേക സമ്മാന മായി ഖാലിദിയ മാളിലെ സന്ദർശ കർക്ക് വിതരണം ചെയ്തു.
തത്സമയ ചിത്ര രചനാ ക്യാമ്പ് സന്ദർശി ക്കുവാനും രചയിതാക്കൾ പ്രോത്സാഹി പ്പിക്കു വാനുമായി വൻ ജനാ വലി യാണ് ഖാലിദിയ മാളിൽ തടിച്ചു കൂടിയത്.
ഇന്ത്യൻ മീഡിയ പ്രസിഡന്റ് അനിൽ സി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല സ്വാഗതവും ട്രഷറർ സമീർ കല്ലറ നന്ദിയും പറഞ്ഞു.