അബുദാബി : വിവിധ മേഖല കളിലെ മികവിന് വ്യത്യസ്ഥ രംഗ ങ്ങളിലെ പ്രവാസി കൾക്ക് ‘കലാം സ്മൃതി എക്സലൻസി അവാര്‍ഡ്’ സമ്മാ നിച്ചു.
യു. എ. ഇ. പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മി പുരസ്കാര ങ്ങൾ സമ്മാ നിച്ചു. ഫുജൈറ പോലീസ് പ്രോട്ടോക്കോൾ ചീഫ് ഓഫീസർ സൈഫ് മുഹമ്മദ് ഉബൈദ് മുആലി മുഖ്യ അതിഥി ആയിരുന്നു.
തിരുവനന്ത പുരം ആസ്ഥാന മായുളള ‘കലാം സ്മൃതി’ എന്ന കൂട്ടായ്മ യാണ് ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാമി ന്റെ സ്മരണാര്‍ത്ഥം അവാര്‍ഡ് ദാന ചടങ്ങ് സംഘടി പ്പിച്ചത്.
അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ബോര്‍ഡ് ഡയറക്ടർ മോസാ സഈദ് അൽ ഒതൈബ (വുമൺ ഓഫ് ദി ഇയർ അവാര്‍ഡ്), സ്വദേശി കവിയും അബുദാബി പൊലീസ് 999 മാസിക എഡിറ്ററു മായ ഖാലിദ് അൽ ദൻഹാനി (കൾച്ചർ ഓഫ് ദി ഇയർ അവാർഡ്), ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഇ. പി. മൂസ ഹാജി (ബിസിനസ്സ് എക്സലൻസ് അവാർഡ്), വിജയ് യേശുദാസ് (ഗാന പുരസ്കാരം), ലിംകാ ബുക്ക് ജേതാവ് ഡോ. എൻ. എൻ. മുരളി (ഡോക്ടർ ഓഫ് ദി ഇയർ അവാര്‍ഡ്), ശൈഖ് സായിദ് പീസ് കോൺഫ്രൻസ് കോഡിനേറ്റർ മുനീർ പാണ്ഡ്യാല (പീസ് ഇനീഷ്യേറ്റിവ് അവാര്‍ഡ്), ഫാത്തിമ മെഡിക്കൽ നെറ്റ്വർക്ക് എം. ഡി. ഡോക്ടർ. കെ. പി. ഹുസ്സൈൻ (മെഡിക്കൽ ഇൻഷൂറൻസ് അവാര്‍ഡ്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റു വാങ്ങി.
തുടർന്നു നടന്ന കലാ പരിപാടി കളിൽ ഡോ. ദ്രൗപതി പ്രവീൺ, ഡോ. പത്മിനി കൃഷ്ണ, പ്രിയാ മനോജ്, അഹല്യ ഷാജി എന്നിവ രുടെ ശാസ്ത്രീയ നൃത്ത ങ്ങളും അരങ്ങേറി.
കലാം ഇന്റർ നാഷണൽ ട്രസ്റ്റ് സി. ഇ. ഒ. ഷൈജു ഡേവിഡ് ആൽഫി, ബൈജു. ബി. ഷിഹാബ് ഷാ, രാജൻ അമ്പലത്തറ എന്നിവർ പരിപാടി കൾക്ക് നേതൃത്വം നൽകി.