സർക്കാർ ജീവനക്കാർ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് പരിശോധന നടത്തണം

January 6th, 2021

covid-19-test-result-for-uae-entry-ePathram
ദുബായ് : പൊതു മേഖലയിലെ ജീവനക്കാര്‍ 14 ദിവസം കൂടുമ്പോള്‍ കൊവിഡ് പരിശോധന നടത്തണം എന്നു ഫെഡറൽ അഥോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്‌സസ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ നിർദ്ദേശിച്ചു. 2021 ജനുവരി 17 മുതൽ ഇതു നിലവിൽ വരും. കൊവിഡ് വാക്സിൻ എടുത്ത ജീവനക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.

വകുപ്പുകളിലെ ജീവനക്കാർ, ഔട്ട്‌സോഴ്‌സ് വിഭാഗം – പബ്ലിക് സർവ്വീസ് കമ്പനി കളിലെയും കൺ സള്‍ട്ടിംഗ് സേവന ങ്ങളിലെയും ജീവക്കാർ തുടങ്ങിയ വരും ഓരോ രണ്ടാഴ്ച കളിലും കൊവിഡ് പി. സി. ആർ. പരിശോധന നടത്തണം.

പി. സി. ആർ. പരിശോധനക്കുള്ള ചെലവുകൾ ജീവന ക്കാരു തന്നെ വഹിക്കണം. എന്നാല്‍ ഗവൺ മെൻറ് സംവിധാന ങ്ങളുമായി കരാര്‍ ഉള്ള സ്ഥാപനങ്ങളിലെ ജീവന ക്കാർക്ക് കൊവിഡ് പരിശോധന ക്കുള്ള ചെലവ് അവരുടെ കമ്പനികള്‍ വഹിക്കണം.

- pma

വായിക്കുക: , , , , ,

Comments Off on സർക്കാർ ജീവനക്കാർ രണ്ടാഴ്ച കൂടുമ്പോൾ കൊവിഡ് പരിശോധന നടത്തണം

ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കേരള ത്തിൽ സ്ഥിരീകരിച്ചു

January 5th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : യു. കെ. യില്‍ നിന്നും കേരളത്തി ലേക്കു വന്ന ആറു പേര്‍ക്ക് കൊവിഡ് (SARS-CoV-2) വൈറസിന്റെ ജനിതക വക ഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ  അറിയിച്ചു.

ജനിതക മാറ്റം വന്ന വൈറസ് ശരീരത്തിൽ പെട്ടെന്ന് പെരുകു കയും മറ്റുള്ള വരിലേക്ക് വേഗം പകരുകയും ചെയ്യും. വിദേശത്തു നിന്ന് എത്തുന്ന വരും ഇവരുമായി സമ്പർക്ക ത്തിൽ ഏര്‍പ്പെട്ടവരും ഉടന്‍ തന്നെ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം.

പുതിയ വൈറസിനെ സംസ്ഥാനത്ത് കണ്ടെത്തിയതി നാൽ എയർ പോർട്ട്, സീപോർട്ട് എന്നി വിട ങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. എയർ പോര്‍ട്ടിലെ കൊവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി.

ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിച്ചവര്‍ കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ടു പേരും ആലപ്പുഴ യിൽ ഒരു കുടുംബ ത്തിലെ രണ്ടു പേരും കോട്ടയത്തും കണ്ണൂരിലും ഓരോ രുത്തരും ഉണ്ട് എന്നാണ് ആരോഗ്യ വകുപ്പു മന്ത്രി അറിയിച്ചത്.

ജനിതക മാറ്റംവന്ന കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ആരോഗ്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോള്‍ ഭയപ്പെ ടേണ്ടതായ സാഹചര്യം ഇല്ല എന്നും ജാഗ്രത പുലർത്തിയാൽ മതി എന്നും മന്ത്രി പറഞ്ഞു. റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം കൂടുതൽ കർശ്ശനമായി പാലിക്കണം.

പുറത്ത് ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കുകയും സാനി റ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധി യാക്കു കയും മറ്റുള്ളവരില്‍ നിന്നും ശാരീരിക അകലം പാലിക്കുകയും ചെയ്യുക തുടങ്ങിയ കൊവിഡ് മാന ദണ്ഡങ്ങള്‍ കൃത്യ മായി പാലിക്കുവാനും മന്ത്രി ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് കേരള ത്തിൽ സ്ഥിരീകരിച്ചു

കേരളത്തില്‍ കൊവിഡ് പരിശോധനാ ഫീസ് കുറക്കും

December 31st, 2020

covid-19-test-kit-ePathram
തൃശ്ശൂർ : സംസ്ഥാനത്തെ ആശുപത്രികളിലും സ്വകാര്യ ലാബുകളിലും കൊവിഡ് പരിശോധനാ നിരക്ക് കുറക്കുന്നു എന്നു റിപ്പോര്‍ട്ട്. ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍. പരിശോ ധനാ കിറ്റു കളു ടെയും പി. പി. ഇ. കിറ്റു കളു ടെയും വില കുറഞ്ഞ സാഹചര്യ ത്തില്‍ ഉടന്‍ തന്നെ പുതിയ നിരക്കുകൾ നിലവിൽ വരും.

നിലവിൽ ആർ. ടി. പി. സി. ആർ. ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്ക് 2,100 രൂപ യാണ്. ഇത് 1500 രൂപ യാക്കി കുറക്കും. ആന്റിജൻ ടെസ്റ്റിന് നിലവില്‍ 675 രൂപയാണ്. ഇത് പകുതിയാക്കി കുറക്കും.

സ്വകാര്യ മേഖലയിൽ കൊവിഡ് പരിശോധന നടത്തു വാന്‍ അനുമതി കൊടുത്ത ശേഷം ഇത് രണ്ടാം തവണ യാണ് പരിശോധനാ നിരക്ക് കുറക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ കൊവിഡ് ടെസ്റ്റുകളുടെ നിരക്ക് പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രി കളിലും ലാബു കളിലും പഴയ നിരക്കു തന്നെയാണ് ഇപ്പോഴും തുടരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കേരളത്തില്‍ കൊവിഡ് പരിശോധനാ ഫീസ് കുറക്കും

കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി

December 28th, 2020

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങുന്നതിന്റെ ഭാഗമായി അസ്സം, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നീ നാലു സംസ്ഥാന ങ്ങളില്‍ ഡ്രൈ – റണ്‍ നടത്തുന്നു. ഇവിട ങ്ങളിലെ രണ്ടു ജില്ലകളില്‍ വീതം അഞ്ച് സെഷനുകളില്‍ ആയിട്ടാണ് തിങ്കൾ ചൊവ്വ എന്നീ രണ്ടു ദിവസ ങ്ങളി ലായി ഡ്രൈ – റണ്‍ നടപ്പാക്കുക.

വാക്സിന്‍ ഉപയോഗിക്കാതെ പൊതു ജന ങ്ങൾ ക്ക് വാക്സിന്‍ നൽകുന്ന തിനുള്ള പ്രവർ ത്തനങ്ങൾ എല്ലാം നടത്തുന്ന മോക്ക് ഡ്രിൽ ആണ് ഡ്രൈ – റണ്‍. വാക്സിന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീ കരണ ങ്ങള്‍, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കു വാന്‍ ഉള്ള ഒരുക്കം തുടങ്ങിയവ യുടെ കൃത്യത ഡ്രൈ – റണ്ണില്‍ പരിശോധിക്കും.

വാക്സിന്‍ വിതരണത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗ രേഖ കള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുവാനും കൂടിയാണ് ഡ്രൈ – റണ്‍ നടത്തുന്നത്. യഥാര്‍ത്ഥ വാക്സിന്‍ കുത്തി വെപ്പ് ഒഴികെയുള്ള എല്ലാ നടപടി ക്രമങ്ങളും ഡ്രൈ – റണ്ണില്‍ ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി

ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ 

December 23rd, 2020

coronavirus-covid-19-british-era-epidemic-act-ePathram
ന്യൂഡൽഹി : കൊവിഡ് വൈറസ് വ്യാപന കാര്യത്തിൽ കേരളത്തിന് മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ എന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സ യില്‍ ഉള്ളത് 60,670 പേര്‍.

തദ്ദേശ തെരഞ്ഞെടുപ്പും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിജയ ആഹ്‌ളാദ പ്രകടനങ്ങളും കഴിഞ്ഞതോടെ വരും ദിവസങ്ങളിൽ വൈറസ് ബാധിത രുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കും എന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിച്ചിരുന്നു.

ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം ഉണ്ടായിട്ടുള്ള പുതിയ തരം കൊറോണ വൈറസ് ഇന്ത്യയിൽ ഇതു വരെ കണ്ടെത്തിയിട്ടില്ല എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാപന ശേഷി കൂടുതല്‍ ഉള്ളതാണ് എങ്കിലും രോഗ തീവ്രത, മരണ നിരക്ക് എന്നിവയെ ബാധി ക്കുകയില്ല എന്നും ഇന്ത്യയിൽ പരിഭ്രാന്തി യുടെ സാഹചര്യമില്ല എന്നും പൊതു ജനങ്ങള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുവാനും ജാഗ്രത കൈ വിടരുത് എന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

 

 

- pma

വായിക്കുക: , , ,

Comments Off on ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ 

Page 28 of 58« First...1020...2627282930...4050...Last »

« Previous Page« Previous « ഷിഗല്ല രോഗ വ്യാപനം :  ജാഗ്രതാ നിർദ്ദേശം
Next »Next Page » സുഗതകുമാരി അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha