കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി

December 28th, 2020

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം തുടങ്ങുന്നതിന്റെ ഭാഗമായി അസ്സം, പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ് എന്നീ നാലു സംസ്ഥാന ങ്ങളില്‍ ഡ്രൈ – റണ്‍ നടത്തുന്നു. ഇവിട ങ്ങളിലെ രണ്ടു ജില്ലകളില്‍ വീതം അഞ്ച് സെഷനുകളില്‍ ആയിട്ടാണ് തിങ്കൾ ചൊവ്വ എന്നീ രണ്ടു ദിവസ ങ്ങളി ലായി ഡ്രൈ – റണ്‍ നടപ്പാക്കുക.

വാക്സിന്‍ ഉപയോഗിക്കാതെ പൊതു ജന ങ്ങൾ ക്ക് വാക്സിന്‍ നൽകുന്ന തിനുള്ള പ്രവർ ത്തനങ്ങൾ എല്ലാം നടത്തുന്ന മോക്ക് ഡ്രിൽ ആണ് ഡ്രൈ – റണ്‍. വാക്സിന്‍ ശേഖരണം, ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീ കരണ ങ്ങള്‍, ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കു വാന്‍ ഉള്ള ഒരുക്കം തുടങ്ങിയവ യുടെ കൃത്യത ഡ്രൈ – റണ്ണില്‍ പരിശോധിക്കും.

വാക്സിന്‍ വിതരണത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗ രേഖ കള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുവാനും കൂടിയാണ് ഡ്രൈ – റണ്‍ നടത്തുന്നത്. യഥാര്‍ത്ഥ വാക്സിന്‍ കുത്തി വെപ്പ് ഒഴികെയുള്ള എല്ലാ നടപടി ക്രമങ്ങളും ഡ്രൈ – റണ്ണില്‍ ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്സിന്‍ : ഡ്രൈ – റണ്‍ തുടക്കമായി

ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ 

December 23rd, 2020

coronavirus-covid-19-british-era-epidemic-act-ePathram
ന്യൂഡൽഹി : കൊവിഡ് വൈറസ് വ്യാപന കാര്യത്തിൽ കേരളത്തിന് മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ എന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സ യില്‍ ഉള്ളത് 60,670 പേര്‍.

തദ്ദേശ തെരഞ്ഞെടുപ്പും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിജയ ആഹ്‌ളാദ പ്രകടനങ്ങളും കഴിഞ്ഞതോടെ വരും ദിവസങ്ങളിൽ വൈറസ് ബാധിത രുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കും എന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിച്ചിരുന്നു.

ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം ഉണ്ടായിട്ടുള്ള പുതിയ തരം കൊറോണ വൈറസ് ഇന്ത്യയിൽ ഇതു വരെ കണ്ടെത്തിയിട്ടില്ല എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാപന ശേഷി കൂടുതല്‍ ഉള്ളതാണ് എങ്കിലും രോഗ തീവ്രത, മരണ നിരക്ക് എന്നിവയെ ബാധി ക്കുകയില്ല എന്നും ഇന്ത്യയിൽ പരിഭ്രാന്തി യുടെ സാഹചര്യമില്ല എന്നും പൊതു ജനങ്ങള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുവാനും ജാഗ്രത കൈ വിടരുത് എന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

 

 

- pma

വായിക്കുക: , , ,

Comments Off on ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ 

ക്ഷേ​ത്ര​ ന​ഗ​ര​ത്തി​ലെ കൊ​വി​ഡ് വ്യാ​പ​നം രൂക്ഷം

December 13th, 2020

guruvayur-temple
ഗുരുവായൂര്‍ : ദേവസ്വം ജീവനക്കാർക്ക് ശനിയാഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ 29 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന് ആരോഗ്യ വകുപ്പ്.

ദേവസ്വം മെഡിക്കൽ സെൻററിൽ ആരോഗ്യ വകുപ്പ് 151 പേർക്ക് നടത്തിയ പരിശോധന യിൽ 18 പേർക്കും സ്വകാര്യലാബിന്റെ സഹകരണത്തോടെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 271 പേർക്ക് നടത്തിയ പരിശോധനയിൽ 11 പേർക്കും കൊവിഡ് സ്ഥിരീ കരിച്ചത്. മുന്‍ പരിശോധന യില്‍ 46 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ വൈറസ് ബാധിത രുടെ എണ്ണം 75 ആയി. കഴിഞ്ഞ രണ്ടു ദിവസ ങ്ങളിലായി ക്ഷേത്ര ത്തിലെ 575 ജീവന ക്കാർക്ക് പരിശോധന നടത്തി യിരുന്നു. ഇനി അടുത്ത പരിശോധന ചൊവ്വാഴ്ച നടക്കും എന്നും അരോഗ്യ വകുപ്പ് അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇപ്പോള്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിലേ ക്കുള്ള പ്രവേശനം നിര്‍ത്തി വെച്ചു. ക്ഷേത്ര പരിസരം കണ്ടെയ്ൻമെൻറ് സോണ്‍ ആക്കിയിരിക്കുകയാണ്.

- pma

വായിക്കുക: , , ,

Comments Off on ക്ഷേ​ത്ര​ ന​ഗ​ര​ത്തി​ലെ കൊ​വി​ഡ് വ്യാ​പ​നം രൂക്ഷം

കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌

December 10th, 2020

liquor-alcohol-prohibited-for-sputnik-covid-vaccine-users-ePathram
മോസ്‌കോ : റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ സ്പുട്‌നിക്-V സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ല എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കി.

വാക്സിന്റെ രണ്ടു ഡോസുകളില്‍ ആദ്യ ഡോസ് സ്വീകരി ക്കുന്നതിന് രണ്ടാഴ്ച മുമ്പ് എങ്കിലും മദ്യപാനം നിര്‍ത്തി വെക്കണം എന്നാണ് ആരോഗ്യ നീരീക്ഷക അന്നാ പോപോവ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

വാക്സിൻ കുത്തി വെച്ചു കഴിഞ്ഞാല്‍ അത് ശരീരത്തിൽ പ്രവര്‍ത്തന സജ്ജം ആവുന്നതു വരെ ജനങ്ങള്‍ സുരക്ഷി തത്വം കാത്തു സൂക്ഷിക്കണം. ഇതിനായി മാർഗ്ഗ നിർദ്ദേശ ങ്ങളും സുരക്ഷാ മുൻകരുതലുകളും പ്രഖ്യാപിച്ചു കൊണ്ട് റഷ്യൻ ഉപപ്രധാനമന്ത്രി രംഗത്തു വന്നു.

തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, ഫേയ്സ് മാസ്കും സാനിറ്റൈസറും ഉപയോഗിക്കുകയും മദ്യവും രോഗ പ്രതിരോധ മരുന്നു കളും ഒഴിവാക്കുക യും വേണം എന്നും സര്‍ക്കാര്‍ മുന്നറിയിപ്പില്‍ പറയുന്നു.

മദ്യവര്‍ജ്ജനം 42 ദിവസം തുടരണം. ശരീര ത്തിലെ ആല്‍ക്കഹോള്‍ സാന്നിദ്ധ്യം, കൊവിഡിന്ന് എതിരെ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കു വാനുള്ള കഴിവിനെ കുറക്കും. ആരോഗ്യം നില നിര്‍ത്തുവാനും ശക്തമായ രോഗ പ്രതിരോധ ശേഷി ലഭിക്കു ന്നതിനും വേണ്ടി മദ്യപാനം ഒഴിവാക്കുക എന്നും ഓര്‍മ്മിപ്പിച്ചു.

റഷ്യൻ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ മദ്യപിക്കരുത് എന്ന് മുന്നറിയിപ്പ്‌

കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്

December 7th, 2020

covid-pcr-test-fee-seha-reduced-to-85-dirhams-ePathram
അബുദാബി : ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലുള്ള അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി യായ സെഹ (SEHA Health) യുടെ കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു. ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ് റിസല്‍ട്ട് ലഭിക്കും. മൂക്കിൽ നിന്ന് സ്വാബ് ശേഖ രിച്ചു കൊണ്ടാണ് പി. സി. ആർ. പരിശോധന നടത്തി വരുന്നത്.

തുടക്കത്തില്‍ ഇതിന്ന് 370 ദിർഹം ഈടാക്കി യിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പരിശോധനാ നിരക്ക് 250 ദിർഹം ആക്കി കുറക്കുകയും ചെയ്തു.

മറ്റു എമിറേറ്റുകളില്‍ നിന്നും തലസ്ഥാനത്തേക്ക് വരുന്ന വര്‍ കൊവിഡ് നെഗറ്റീവ് റിസല്‍ട്ട് കാണിക്കണം എന്നുള്ള നിയമം കര്‍ശ്ശനമായി തുടരുന്ന ഈ സാഹചര്യ ത്തില്‍ അബുദാബി യിലെ പുതുക്കിയ നിരക്ക് സാധാ രണ ക്കാരായ പ്രവാസി കള്‍ക്ക് ഏറെ ആശ്വാസ കരമാണ്.

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്

Page 29 of 59« First...1020...2728293031...4050...Last »

« Previous Page« Previous « കൊവിഡ് വാക്സിന്‍ : ഇന്ത്യ യില്‍ അനുമതി തേടി ഫൈസര്‍ കമ്പനി
Next »Next Page » വാഹന പുക പരിശോധന : ജനുവരി മുതല്‍ പൂര്‍ണ്ണമായും ഓണ്‍ ലൈനിലൂടെ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha