
തിരുവനന്തപുരം : യു. കെ. യില്‍ നിന്നും കേരളത്തി ലേക്കു വന്ന ആറു പേര്‍ക്ക് കൊവിഡ് (SARS-CoV-2) വൈറസിന്റെ ജനിതക വക ഭേദം (Multiple spike protein mutations) സ്ഥിരീകരിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.
ജനിതക മാറ്റം വന്ന വൈറസ് ശരീരത്തിൽ പെട്ടെന്ന് പെരുകു കയും മറ്റുള്ള വരിലേക്ക് വേഗം പകരുകയും ചെയ്യും. വിദേശത്തു നിന്ന് എത്തുന്ന വരും ഇവരുമായി സമ്പർക്ക ത്തിൽ ഏര്‍പ്പെട്ടവരും ഉടന്‍ തന്നെ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണം.
പുതിയ വൈറസിനെ സംസ്ഥാനത്ത് കണ്ടെത്തിയതി നാൽ എയർ പോർട്ട്, സീപോർട്ട് എന്നി വിട ങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. എയർ പോര്‍ട്ടിലെ കൊവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി.
ജനിതകമാറ്റം സംഭവിച്ച കൊവിഡ് ബാധിച്ചവര്‍ കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ടു പേരും ആലപ്പുഴ യിൽ ഒരു കുടുംബ ത്തിലെ രണ്ടു പേരും കോട്ടയത്തും കണ്ണൂരിലും ഓരോ രുത്തരും ഉണ്ട് എന്നാണ് ആരോഗ്യ വകുപ്പു മന്ത്രി അറിയിച്ചത്.
ജനിതക മാറ്റംവന്ന കൊവിഡ് വൈറസ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ആരോഗ്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇപ്പോള്‍ ഭയപ്പെ ടേണ്ടതായ സാഹചര്യം ഇല്ല എന്നും ജാഗ്രത പുലർത്തിയാൽ മതി എന്നും മന്ത്രി പറഞ്ഞു. റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം കൂടുതൽ കർശ്ശനമായി പാലിക്കണം.
പുറത്ത് ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കുകയും സാനി റ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധി യാക്കു കയും മറ്റുള്ളവരില്‍ നിന്നും ശാരീരിക അകലം പാലിക്കുകയും ചെയ്യുക തുടങ്ങിയ കൊവിഡ് മാന ദണ്ഡങ്ങള്‍ കൃത്യ മായി പാലിക്കുവാനും മന്ത്രി ആഹ്വാനം ചെയ്തു.