ഷുക്കൂർ വധം​ : സി. ബി. ഐ. ക്കു​ വിടാനുള്ള ഉത്തരവിന്​ സ്​റേറ

June 27th, 2016

കൊച്ചി: അരിയിൽ ഷുക്കൂർ വധ ക്കേസ്​ സി. ബി. ഐ. ക്കു​ വിടാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്​ ഡിവിഷൻ ബഞ്ച് സ്​റ്റേ ചെയ്തു. സി. പി. എം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാ​േജഷ്​ എം. എൽ. എ.എന്നിവർ നൽകിയ അപ്പീൽ ഹരജി യിലാണ്​ ഉത്തരവ്​ സ്​റ്റേ ചെയ്​തത്​. അന്വേഷണ നടപടികൾ നിർ ത്തി വെക്കാനും സി. ബി. ഐ. ക്കു നിർദേ ശം നൽകിയിട്ടുണ്ട്​.

- pma

വായിക്കുക: , , , ,

Comments Off on ഷുക്കൂർ വധം​ : സി. ബി. ഐ. ക്കു​ വിടാനുള്ള ഉത്തരവിന്​ സ്​റേറ

ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

February 4th, 2016

Julian-Assange-wikileaks-ePathram
ലണ്ടൻ : അന്യായ മായി തന്നെ തടങ്കലിൽ വെക്കു ന്നതിന് എതിരെ ‘വിക്കി ലീക്ക്‌സ്’ സ്ഥാപകൻ ജൂലിയൻ അസാഞ്ച് നല്കിയ പരാതി യിൽ അസാഞ്ചിന് അനു കൂല മായി യു. എൻ. സമിതി യുടെ വിധി.

2010 ലാണ് സ്വീഡനിലെ ലൈംഗിക ആരോപണ വുമായി ബന്ധ പ്പെട്ട് അസാഞ്ചിന് എതിരെ ബ്രിട്ടീഷ് സുപ്രീം കോടതി അറസ്റ്റ് വാറന്‍റ് പുറ പ്പെടു വിക്കുന്നത്. അന്നു മുതൽ അസാഞ്ച് ബ്രിട്ടനിലെ ഇക്വഡോർ സ്ഥാന പതി കാര്യാലയ ത്തിൽ രാഷ്ട്രീയ അഭയം തേടി യിരിക്കുക യായിരുന്നു.

കേസ് കെട്ടിച്ച മച്ച താണ് എന്ന് ജൂലിയൻ അസാഞ്ച് നേരത്തേ പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ടി ലൂടെ തന്നെ അന്യായ മായി തടങ്കലിൽ വെച്ചിരി ക്കുക യാണ് എന്നായി രുന്നു അസാഞ്ചിന്റെ വാദം. യു. എൻ. സമിതി ഇന്ന് ഈ വാദം അംഗീ കരി ക്കുക യായിരുന്നു.

അമേരിക്ക യുടെ യുദ്ധ ക്കുറ്റ ങ്ങളു ടെയും അന്താ രാഷ്ട്ര തല ത്തിലെ ചാര വൃത്തി കളുടെയും രേഖ കളും വീഡി യോ കളും ചോർത്തി വിക്കി ലീക്ക്‌സ് പുറത്തു വിട്ടി രുന്നു. യു. എസ്. സർക്കാരിന്റെ രഹസ്യാ ന്വേഷണ രേഖ കൾ വീക്കി ലീക്സ് പുറത്തു വിട്ടതു മുതൽ അമേരിക്ക യുടെ നോട്ട പ്പുള്ളി യാണ് അസാഞ്ച്.

- pma

വായിക്കുക: , , , ,

Comments Off on ജൂലിയൻ അസാഞ്ചി ന്‍േറത് അന്യായ മായ തടവ് : യു. എൻ.

എട്ടു ലക്ഷത്തോളം മയക്കു മരുന്ന് ഗുളികകൾ പിടിച്ചെടുത്തു

February 1st, 2016

logo-ministry-of-interior-uae-ePathram അബുദാബി : യു. എ. ഇ. ആഭ്യന്തര മന്ത്രാലയത്തിലെ ആന്‍റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്ട റേറ്റും അബു ദാബി പോലീസും സംയുക്ത മായി നടത്തിയ വൻ മയക്കു മരുന്ന് വേട്ട യിൽ അറബ് വംശ ജരായ മൂന്നു വിദേശികൾ പിടി യിലായി.

രാജ്യത്ത് വൻ മയക്കു മരുന്ന് കടത്ത് നടക്കുന്നത് സംബന്ധിച്ച രഹസ്യവിവരം ആന്‍റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്ടറേറ്റ് ജനറലിന് ലഭിച്ചതോടെ പോലീസ് സംഘം നടത്തിയ രഹസ്യാന്വേഷണ ത്തിലൂ ടെ മയക്കു മരുന്നു റാക്കറ്റിന്റെ വിവര ങ്ങൾ കണ്ടെത്തു കയും യു. എ. ഇ. യിലെ മൂന്ന് എമിരേറ്റു കളിലായി നടത്തിയ തെരച്ചിലിൽ 537 ബാഗു കളിൽ സൂക്ഷിച്ചു വെച്ചിരുന്ന 794,000 മയക്കു മരുന്ന് ഗുളിക കൾ പിടി ച്ചെടു ക്കുകയും ചെയ്തു.

അജ്മാനിൽ നിന്നും പിടിയിലായ അറബ് പൗരന്‍െറ വാഹന ത്തിന്‍െറ രഹസ്യ അറ യിൽ 160 പ്ലാസ്റ്റിക് കവറു കളിലാണ് മയക്കു മരുന്ന് ഗുളിക കൾ സൂക്ഷി ച്ചിരുന്നത്.

യു. എ. ഇ. യിലും മറ്റു ജി. സി. സി. രാജ്യ ങ്ങളിലും വിതരണം ചെയ്യുന്ന തിനായി ട്ടാണ് ഈ മയക്കു മരുന്ന് ഗുളിക കൾ തയ്യാറാക്കി യത്. അബു ദാബി പോലീ സിന്റെ വിദഗ്ദ മായ ഇട പെടലി ലൂടെ യാണ് മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്യാനായത്.

ഇതിലെ ഒരു പ്രതി താമസിച്ചിരുന്ന അലൈനിലെ വില്ല പൊലീസ് റെയ്ഡ് ചെയ്തു. വില്ല യിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ, അയൽ വാസി യുടെ വീട്ടിലെ വാട്ടർ ടാങ്കിൽ കയറി ഒളിച്ചു. ഇവിടെ നിന്നു മാണ് പോലീസ് ഇയാളെ പിടി കൂടിയത്. രണ്ടാമൻ അലൈനിലെ താമസ സ്ഥലത്തു നിന്നും മൂന്നാമൻ അജ്മാനിലെ അപ്പാർട്ടു മെന്റിൽ നിന്നു മാണ് അറസ്റ്റിലായത്‌.

ഇന്ധന ടാങ്കറിൽ ഒളിപ്പിച്ച് രാജ്യത്തിന്‍െറ പുറ ത്തേക്ക്‌ കടത്താൻ സംഘം പദ്ധതി യിട്ടിരുന്നു. എന്നാൽ പോലീ സിന്റെ സമയോചിത മായ ഇട പെട ലിലൂടെ യും വിവിധ സർക്കാർ വിഭാഗ ങ്ങളുടെ സഹായ ത്തോടെ യുമാണ്‌ മയക്കു മരുന്നു റാക്കറ്റിന്‍െറ പ്രവർത്തന ങ്ങൾ കണ്ട ത്തൊനും മുഴുവൻ പ്രതി കളെയും പിടി കൂടാനും സാധിച്ചത് എന്ന് ആന്‍റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്ടറേറ്റ് ജനറൽ കേണൽ സഈദ് അബ്ദുല്ല അൽ സുവൈദി അറിയിച്ചു.

Abudhabi Police Security Media

- pma

വായിക്കുക: , , , ,

Comments Off on എട്ടു ലക്ഷത്തോളം മയക്കു മരുന്ന് ഗുളികകൾ പിടിച്ചെടുത്തു

മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

December 24th, 2015

logo-ministry-of-interior-uae-ePathram അബുദാബി : ഷാർജ ഖാലിദ് തുറമുഖ ത്തുള്ള ഇറാനിയൻ കപ്പലിലെ രഹസ്യ അറ കളിൽ ഒളിപ്പിച്ചു വെച്ച മയക്കു മരുന്ന് പിടിച്ചെ ടുത്തു. യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയ ത്തിനു കീഴിലുള്ള ആന്‍റി നാർക്കോട്ടിക് ഫെഡറല്‍ ഡയറ ക്ട റേറ്റ്, ഷാർജ പോലീസും സംയുക്ത മായി നടത്തിയ തെരച്ചി ലിലാണ് 11.5 കിലോ ഹഷീഷും 1,42,725 മയക്കു മരുന്ന് ഗുളിക കളും കണ്ടെടുത്തത്.

അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ യാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

യു. എ. ഇ. യിലേക്ക് മയക്കു മരുന്നും മനുഷ്യരെയും കടത്താന്‍ ശ്രമിച്ച താണ് ഇറാനിയന്‍ കപ്പൽ എന്ന് തെരച്ചിലിന് നേതൃത്വം നല്കിയ ആന്റി നാർക്കോട്ടിക് വിഭാഗം തലവൻ കേണൽ സയീദ്‌ അൽ സുവൈദി അറി യിച്ചു.

ഇറാനിയന്‍ പൗരന്‍ മാരായ രണ്ട് പേരെ അനധികൃത മായി രാജ്യത്ത് എത്തി ക്കാനും ശ്രമിച്ചിരുന്നു. ഇവര്‍ ബോട്ടിലെ വീപ്പക ള്‍ക്കുള്ളില്‍ ഒളിച്ചിരുന്നു. എന്നാൽ ഓക്സിജന്‍ കിട്ടാത്തതും കടുത്ത ചൂടും മൂലം ഇരുവരും അവശരാ യിരുന്നു. ഇറാനിലെ ഡീലര്‍ക്ക് വേണ്ടി യാണ് മയക്കു മരുന്ന് കടത്തിയത് എന്ന് കപ്പലിലെ ജീവനക്കാർ മൊഴി നൽകി.

- pma

വായിക്കുക: , , ,

Comments Off on മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

December 15th, 2015

artist-hema-upadhyay-ePathram
മുംബൈ : ചിത്രകാരി ഹേമ ഉപാധ്യായ യുടേയും അഭി ഭാഷ കന്‍ ഹരേഷ് ബംബാനി യുടേയും കൊല പാതക വുമായി ബന്ധപ്പെട്ട് സുപ്രധാന മായ സൂചന കള്‍ ലഭിച്ച തായി പൊലീസ്.

ഹേമ യുടെ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ചാര്‍കോപ് വെയര്‍ ഹൗസ് ഉടമ ഗോട്ടു മുഖ്യപ്രതി എന്നാണ് പൊലീസ് നിഗമനം. ഹേമ യുടേയും അഭി ഭാഷകന്‍ ഹരേഷ് ബംബാനി യുടേയും മൊബൈല്‍ ഫോണു കളില്‍ നിന്നും ലഭിച്ച അവ സാന കോളു കള്‍ കേന്ദ്രീ കരി ച്ചായിരുന്നു പോലീസ് അന്വേഷണം ഊര്‍ജ്ജിത പ്പെടു ത്തിയത്.

ചാര്‍കോപ് വെയര്‍ ഹൗസിനും കാണ്ഡി വാലിക്കും ഇടയിലുള്ള ടവറി ലായി രുന്നു അവസാന കോളു കള്‍. വെള്ളിയാഴ്ച എട്ടര മണി യോടെ രണ്ട് ഫോണു കളും സ്വിച്ച് ഓഫ് ചെയ്തി രുന്നു.

വെയര്‍ ഹൗസ് ഉടമയെ കണ്ടെത്താനായി പൊലീസ് ശ്രമം നടത്തു ന്നുണ്ട്. ഗോട്ടു വി ന്‍റെ ഡ്രൈവറേയും രണ്ടു സഹായി കളേയും പൊലീസ് കസ്റ്റഡി യില്‍ എടുത്തി ട്ടുണ്ട്. പണം പങ്കു വെക്കു ന്നതില്‍ ഉണ്ടായ തര്‍ക്ക മാണ് കൊല പാതക ത്തി ലേക്ക് നയിച്ചത് എന്നാണ് സൂചന.

- pma

വായിക്കുക: , , ,

Comments Off on ഹേമ ഉപാധ്യായ കൊലപാതകം : പ്രതിയെ ക്കുറിച്ചുള്ള സൂചന ലഭിച്ചു

Page 32 of 55« First...1020...3031323334...4050...Last »

« Previous Page« Previous « മന്ത്രി ഇബ്രാഹിം കുഞ്ഞും ടി. പി. സീതാറാമും കൂടിക്കാഴ്ച നടത്തി
Next »Next Page » ശൈഖ് സായിദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha