ഉത്തരാഖണ്ഡ് ഫണ്ടിലേക്ക് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഒരു കോടി രൂപ സംഭാവന നല്‍കി

July 25th, 2013

br-shetty-of-uae-exchange-donation-to-national-relief-fund-ePathram
ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്‌സ്‌ ചേഞ്ച് ഒരു കോടി രൂപ പ്രധാന മന്ത്രി യുടെ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന ചെയ്തു. ദുരന്ത ഭൂമി യായ ഉത്തരാ ഖണ്ഡിലെ ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്കാ യിട്ടാണ് ഈ തുക സംഭാവന നല്‍കിയത്.

ഡല്‍ഹി യില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ച് ഇന്ത്യ ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, കേന്ദ്ര മന്ത്രി ശശി തരൂരിന് തുക കൈമാറി.

ദേശീയ ദുരന്ത നിവാരണ ശ്രമ ങ്ങളില്‍ പ്രവാസി സമൂഹം കാണിക്കുന്ന താത്പര്യവും അത്തരം പ്രവര്‍ത്തന ങ്ങളില്‍ യു. എ. ഇ. എക്‌സ്‌ ചേഞ്ചിന്റെ പങ്കാളിത്തവും പ്രത്യേകം സ്മരിക്ക പ്പെടുമെന്ന് തരൂര്‍ പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഉത്തരാഖണ്ഡ് ഫണ്ടിലേക്ക് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഒരു കോടി രൂപ സംഭാവന നല്‍കി

അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍

July 15th, 2013

dubai-international-holy-quran-award-ePathram
ദുബായ് : ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സര ങ്ങള്‍ ജൂലായ്‌ 16 ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. അനുബന്ധ മായി നടക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ പരമ്പര റമദാന്‍ ഒന്നിന് തുടങ്ങി.

യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നിര്‍ദേശ പ്രകാരമാണ് 1997-ല്‍ ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍മത്സര ത്തിന് തുടക്കം കുറിച്ചത്. ഇത്തവണ 88 രാജ്യ ങ്ങളില്‍നിന്നുള്ള പ്രതിനിധി കളാണ് ഖുര്‍ആന്‍ പാരായണ മത്സര ത്തില്‍ പങ്കെടു ക്കുന്നത്.

ഖുര്‍ആന്‍ പൂര്‍ണമായും അര്‍ഥം ഉള്‍ക്കൊണ്ട് മനഃപാഠ മാക്കുകയും അത് കൃത്യത യോടെ അവതരിപ്പി ക്കുകയും വിധി കര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും ചെയ്യുന്ന മത്സരാര്‍ഥി ആയിരിക്കും വിജയി. വിജയിയാകുന്ന യുവ പണ്ഡിതന് രണ്ടര ലക്ഷം ദിര്‍ഹമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാന ങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, ഒന്നര ലക്ഷം ദിര്‍ഹം വീതം സമ്മാനം ലഭിക്കും.

എല്ലാവര്‍ഷവും ഇന്ത്യ യില്‍നിന്നുള്ള പ്രതിനിധികള്‍ ഖുര്‍ആര്‍ പാരായണ മത്സര ത്തില്‍ പങ്കെടുക്കാറുണ്ട്. 2009 ല്‍ ഇന്ത്യയില്‍ നിന്നുള്ള  ഇബ്രാഹിം ഹാഫിസ് സയ്യിദ് അഹമ്മദ് എന്ന മല്‍സരാര്‍ത്ഥി ഒന്നാം സ്ഥാനം നേടിയിരുന്നു.

അറബി ഭാഷയ്ക്ക് പുറമേ മലയാളം, തമിഴ്, ബംഗാളി, ഭാഷകളിലും വര്‍ഷംതോറും പ്രഭാഷണ ങ്ങള്‍ നടക്കാറുണ്ട്.

ഖിസൈസിലെ  ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയ ത്തിലാണ് വിദേശ ഭാഷ കളിലുള്ള പ്രഭാഷണ ങ്ങള്‍ നടക്കുന്നത്.

പ്രഭാഷണങ്ങള്‍ ജൂലായ്‌ 18 ന്  ആരംഭിച്ചു 27 ന് അവസാനിക്കും.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ മത്സരങ്ങള്‍ ചൊവ്വാഴ്ച മുതല്‍

ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

July 8th, 2013

ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ദുബായ് ചിരന്തന സാംസ്‌കാരിക വേദി നല്‍കി വരുന്ന യു. എ. ഇ. എക്‌സ്‌ചേഞ്ച് – ചിരന്തന മാധ്യമ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

ജയ് ഹിന്ദ്‌ ടി. വി. മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് എല്‍വിസ് ചുമ്മാര്‍, ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ഇ. സതീഷ്, ഗള്‍ഫ് ടുഡേ കണ്‍സല്‍ട്ടന്‍റ് എഡിറ്റര്‍ പി. വി. വിവേകാനന്ദന്‍, ഹിറ്റ് എഫ്. എം. റേഡിയോ അവതാരക സിന്ധു ബിജു എന്നിവര്‍ക്കാണ് പുരസ്‌കാരം.

സ്വര്‍ണ മെഡലും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍ ജൂലായ്‌ 24 ന് സമ്മാനിക്കും എന്ന് ചിരന്തന ഭാരവാഹികള്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ചിരന്തന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് : ഫാറൂഖ് നഈമി യുടെ പ്രഭാഷണം 26ന്

July 6th, 2013

ദുബായ് : പതിനേഴാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടി കളുടെ ഭാഗമായി മലയാളി കള്‍ക്കായി ദുബായ് സുന്നി മര്‍കസിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിക്കുന്ന റമസാന്‍ പ്രഭാഷണ വേദിയില്‍ പ്രമുഖ പ്രഭാഷകനും എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷ നുമായ ഫാറൂഖ് നഈമി കൊല്ലം, ജൂലൈ 26 വെള്ളിയാഴ്ച രാത്രി 10 മണിക്ക് “പ്രവാചക സന്ദേശ ത്തിന്റെ സൗന്ദര്യം” എന്ന വിഷയ ത്തില്‍ ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയ ത്തില്‍ പ്രഭാഷണം നടത്തും.

മാനവിക മാര്‍ഗ ദര്‍ശന ങ്ങളിലൂടെ അപരിഷ്‌കൃത സമൂഹത്തെ സമുദ്ധരിച്ച പ്രവാചക സന്ദേശ ങ്ങളുടെ സൗന്ദര്യവും സമകാലിക സാഹചര്യ ങ്ങളില്‍ പ്രവാചക ദര്‍ശന ങ്ങളുടെ പ്രസക്തിയും വിളിച്ചോതുന്ന താവും ഫാറൂഖ് നഈമിയുടെ പ്രഭാഷണം എന്ന് സംഘാടകര്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് : ഫാറൂഖ് നഈമി യുടെ പ്രഭാഷണം 26ന്

ഇഫ്താര്‍ പലഹാരം : ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പാലിറ്റി നിര്‍ദേശങ്ങള്‍

July 5th, 2013

ദുബായ് : പരിശുദ്ധ റമദാനില്‍ ഇഫ്താറിനായി ലഘു ഭക്ഷണ ങ്ങള്‍ വില്‍പ്പന നടത്തുന്ന റെസ്റ്റോറന്റുകള്‍, കഫറ്റേരിയകള്‍, ബേക്കറികള്‍, മധുരപലഹാര വില്‍പന കേന്ദ്ര ങ്ങള്‍, തുടങ്ങിയ സ്ഥാപന ങ്ങള്‍ വ്രതം അനുഷ്ടിക്കുന്ന വിശ്വാസി കളുടെ ആരോഗ്യ സംരക്ഷണ ത്തിനായി ഭക്ഷ്യ ശുചിത്വ സംബന്ധമായ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം എന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ലഘു ഭക്ഷ പദാര്‍ഥങ്ങള്‍ കടകള്‍ക്ക് പുറത്ത് വെച്ച് വില്ക്കുന്ന സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്കുള്ള പ്രത്യേക അനുമതിക്കായി ദുബായ് മുനിസി പ്പാലിറ്റി യുടെ അല്‍തവാര്‍ ഓഫീസില്‍ 210 ദിര്‍ഹം അടച്ചു പ്രത്യേക അനുമതി വാങ്ങിയിരിക്കണം. അനുമതി വാങ്ങുമ്പോള്‍ തന്നെ വില്‍പ്പന നടത്തുന്ന വരുടെ പേരു വിവര ങ്ങള്‍ അപേക്ഷ യില്‍ വ്യക്തമാക്കി യിരിക്കണം.

ലഘു ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്ന കാബിനു കള്‍ വൃത്തി യുള്ളതും അന്തരീക്ഷ ഊഷ്മാവിനു അനുസൃതമായി ചൂടും തണുപ്പും ഒരേ പോലെ ക്രമീകരിച്ചതും ആയിരിക്കണം. പൊടി പടല ങ്ങള്‍ ഉള്ള സ്ഥല ങ്ങളില്‍ വില്‍പ്പന നടത്തരുത്. ഇഫ്താര്‍ സമയ ത്തിനും രണ്ടു മണിക്കൂര്‍ മുന്‍പു മാത്രം വില്‍പ്പന ആരംഭിക്കുകയും ഇഫ്താര്‍ തുടങ്ങി ക്കഴിഞ്ഞാല്‍ വില്‍പ്പന അവസാനിപ്പി ക്കുകയും വേണം. അതു പോലെ വില്‍പ്പന നടത്തുന്ന പരമാവധി രണ്ടു മണിക്കൂറിനു മുന്‍പു മാത്രം പാചകം ആരംഭിച്ചിരിക്കണം എന്നും നിബന്ധനകളില്‍ പറയുന്നു.

ലഘു ഭക്ഷണ ങ്ങള്‍ വാങ്ങുന്ന വരും ഈ കാര്യങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ ചെലുത്തണം. ശുചിത്വം ഇല്ലാത്ത സ്ഥാപന ങ്ങളില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുത് എന്നും വില്പന ശാലകള്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും ഉപഭോക്താക്കള്‍ പരിശോധിക്കണം.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഇഫ്താര്‍ പലഹാരം : ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്ക് മുനിസിപ്പാലിറ്റി നിര്‍ദേശങ്ങള്‍

Page 43 of 45« First...102030...4142434445

« Previous Page« Previous « മുർസിയെ പട്ടാളം പുറത്താക്കി
Next »Next Page » പ്രവാസി വോട്ടവകാശം : സാങ്കേതിക വശ ങ്ങള്‍ പരിഗണിച്ച് തീരുമാനം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha