അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

May 4th, 2017

uae-flag-epathram
ദുബായ് : അറബ് യുവത്വം ഇഷ്ട രാജ്യ മായി തെരഞ്ഞെ ടുത്തത് യു. എ. ഇ. ആണെന്ന് അസ്ദ ബർസോൺ മാർസെല്ല അറബ് യൂത്ത് സർവ്വേ.

അറബ് മേഖല യിലെ മാതൃകാ രാജ്യമായി  യുവത തെര ഞ്ഞെ ടുത്തിരി ക്കുന്നതും യു. എ. ഇ. യാണ്.

ആറ് ജി. സി. സി. രാജ്യങ്ങളിലും അൾജീരിയ, ഇൗജിപ്ത്, ലിബിയ, ടുണീഷ്യ, മൊറോക്കോ, ജോര്‍ദാന്‍, ലബനാന്‍, ഫല സ്തീൻ, യമൻ തുടങ്ങിയ 16 രാജ്യ ങ്ങളിൽ നിന്നുള്ള 18 നും 24 നും ഇടയിൽ പ്രായ മുള്ള 3500 ഓളം പേരാ ണ് സർവ്വേ യിൽ പങ്കെടുത്തത്‌.

uae-is-arab-youths-favorite-country-in-arab-region-ePathram

മികച്ച സുരക്ഷ, തൊഴിൽ സാധ്യത കളുടെ വൈവിധ്യം, വളരുന്ന സമ്പദ് വ്യവസ്ഥ, മികച്ച വേതന വ്യവസ്ഥ,  ഉന്നത  നില വാരമുള്ള വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾ തുടങ്ങി യവ യാണ് യുവ ജനങ്ങൾ എടുത്തു പറഞ്ഞ യു. എ. ഇ. യുടെ മൂല്യങ്ങൾ. തൊഴി ലി ല്ലായ്മ, ഭീകരവാദം എന്നിവ യാണ് അറബ് യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്ന് സർവ്വേ വില യിരുത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on അറബ് യുവത്വ ത്തിന്റെ പ്രിയപ്പെട്ട രാജ്യം യു. എ. ഇ.

സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ 90 ദിവസത്തെ പ്രസവാവധി

May 2nd, 2017

uae-law-3-months-maternity-leave-in-dubai-ePathram
ദുബായ് : സര്‍ക്കാര്‍ സ്ഥാപന ങ്ങളിലെ ജീവനക്കാ രികള്‍ക്ക് 90 ദിവസ ത്തെ പ്രസവാവധി അനു വദിക്കുന്ന ചട്ടം പ്രാബല്യത്തില്‍ വന്നു.

ഈ നിയമം പ്രാബ ല്യത്തിലാക്കി കൊണ്ട് യു. എ. ഇ. വൈസ് പ്രസിഡൻറും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവ് ഇറക്കി.

ചട്ടത്തിന് അംഗീകാരം നല്‍കി ക്കൊണ്ട് ദുബായ് കിരീട അവ കാശി യും എക്‌സി ക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍ മാനു മായ ശൈഖ് ഹംദാന്‍ ബിന്‍ മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജനുവരി യില്‍ ഉത്തരവ് ഇറക്കി യിരുന്നു.

2016 മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യ ത്തോടെ യായിരിക്കും ഉത്തരവ് നിലവില്‍ വരിക. ശമ്പളം ഇല്ലാതെ പരമാവധി ഒരു മാസ ത്തേക്കു കൂടി അവധി നീട്ടാനും സാധിക്കും. പ്രസവ അവധിയോട് ചേര്‍ത്ത് വാര്‍ഷിക അവധി, വേതനം ഇല്ലാത്ത അവധി എന്നിവ ചേര്‍ത്ത് എടുക്കുവാനും അനു മതി യുണ്ട്. പരമാവധി 120 ദിവസ മാണ് ലഭിക്കുക. പ്രസാവ അനുബന്ധ അവധി ക്കാലത്ത് അടിസ്ഥാന ശമ്പളം മാത്രമേ ലഭിക്കൂ.

- pma

വായിക്കുക: , , , , ,

Comments Off on സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ 90 ദിവസത്തെ പ്രസവാവധി

സര്‍ഗ്ഗ സമീക്ഷ കെ. എം. സി. സി.യിൽ

April 28th, 2017

dubai-kmcc-logo-big-epathram
ദുബായ് : അല്‍ ബറാഹ കെ. എം. സി. സി. ഹാളില്‍  ഏപ്രില്‍ 28 വെള്ളി യാഴ്ച വൈകുന്നേരം ആറര മണിക്ക് ദുബായ് കെ. എം. സി. സി. സര്‍ഗ്ഗ ധാര  സംഘടി പ്പിക്കുന്ന ‘സര്‍ഗ്ഗ സമീക്ഷ’ യില്‍ ബഷീര്‍ മൂളി വയലിന്റെ പുസ്തക പ്രകാശനം നടക്കും. ദീപ ചിറയിൽ പുസ്തകം പരി ചയപ്പെ ടുത്തും.

ഷാർജ ടെലിവിഷൻ സംഘടിപ്പിച്ച അറബിക് ഗാന റിയാലിറ്റി ഷോ ‘മുർഷിദ് ഷാർജ’ ജേതാവ് മീനാക്ഷി ജയകുമാറിനെ സർഗ്ഗ ധാര ആദരിക്കും.

ദേശീയ ദിന പരിപാടി യിൽ മാപ്പിള പ്പാട്ടു രചനയിൽ ഒന്നാം സ്ഥാനം നേടിയ നസറുദ്ധീൻ മണ്ണാർകാടിന്റെ രചന അടിസ്ഥാന മാക്കി നടത്തിയ മത്സര വിജയി കൾക്ക് സമ്മാന ദാനം, നാട്ടിലേക്ക് സ്ഥലം മാറി പ്പോകുന്ന ജേർണലിസ്റ്റു കളായ ഫൈസൽ ബിൻ അഹമ്മദ്, രഹ്ന ഫൈസൽ എന്നിവർക്ക് യാത്ര യയപ്പു നൽകും. ചടങ്ങിൽ സാംസ്കാരിക സാമൂഹ്യ പ്രവർ ത്തകർ സംബന്ധിക്കും

- pma

വായിക്കുക: , , , , ,

Comments Off on സര്‍ഗ്ഗ സമീക്ഷ കെ. എം. സി. സി.യിൽ

യു. എ. ഇ. എക്സ് ചേഞ്ച് – സൂര്യ ഇൻ സൈറ്റ് നൃത്ത നാടക മേള

April 25th, 2017

logo-uae-exchange-ePathram
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ച് ഒരുക്കുന്ന ‘സൂര്യ ഇൻ സൈറ്റ്’ നൃത്ത നാടക മേള അബു ദാബി യിലും ദുബായിലും അര ങ്ങേറും.

സൂര്യ യുടെ രക്ഷാധി കാരി ഡോ. ബി. ആർ. ഷെട്ടി യുടെ രക്ഷാ കർതൃ ത്വത്തിൽ സൂര്യാ കൃഷ്ണ മൂർത്തി സംവി ധാനം ചെയ്യുന്ന ‘സൂര്യാ ഇൻ സൈറ്റ്’ സോളോ ഡാൻസ് ഡ്രാമ ഫെസ്റ്റി വൽ ഏപ്രിൽ 29 ശനി യാഴ്ച ദുബായ് ഇൻഡ്യൻ സ്കൂളിലെ റാഷിദ് ഓഡി റ്റോറി യത്തിലും ഏപ്രിൽ 30 ഞായ റാഴ്ച അബു ദാബി ഇൻഡ്യ സോഷ്യൽ സെന്റ റിലും അവതരി പ്പിക്കും.

പ്രശസ്ത നർത്ത കരായ ജാനകി രംഗ രാജൻ, ദക്ഷിണാ വൈദ്യ നാഥൻ, അരൂപാ ലാഹിരി എന്നിവർ മൂന്ന് ഇന്ത്യൻ ഇതി ഹാസ സ്ത്രീ കഥാ പാത്ര ങ്ങളെ നൃത്ത നാടക രൂപത്തിൽ അവത രിപ്പിക്കും.

പരിപാടി യിലേക്കുള്ള പ്രവേശന പാസ്സ് ലഭിക്കുന്ന തിനായി യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളു മായോ 056 68 97 262 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ sooryaevent.uae at uaeexchange dot com എന്ന ഇ – മെയിൽ വിലാസ ത്തിലോ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ച് – സൂര്യ ഇൻ സൈറ്റ് നൃത്ത നാടക മേള

പമ്പാ കോളേജ് അലൂമ്‌നി ‘സൗഹൃദ കൂട്ടായ്‌മ’ വെള്ളി യാഴ്ച ദുബായിൽ

April 18th, 2017

logo-parumala-pamba-collage-golden-jubilee-ePathram
ദുബായ് : പത്തനം തിട്ട യിലെ പ്രമുഖ കലാലയ മായ പരു മല ദേവസ്വം ബോർഡ് പമ്പാ കോളേജിൻറെ സുവർണ്ണ ജൂബിലി ആഘോഷ പരി പാടി കളുടെ ഭാഗ മായി യു. എ. ഇ. യിലെ പ്രവാസി കളായ പൂർവ്വ വിദ്യാർത്ഥി കളുടെ സമാ ഗമം ഏപ്രിൽ 21 വെള്ളി യാഴ്ച വൈകു ന്നേരം 3 മണി മുതൽ’സൗഹൃദ കൂട്ടായ്‌മ’ എന്ന പേരിൽ ദുബായ് ഖിസൈ സിലെ ഡ്യൂൺസ് ഹോട്ടൽ അപ്പാർട്ട് മെന്റിൽ വെച്ച് നടക്കും എന്നു സംഘാടകര്‍ അറിയിച്ചു.

uae-alumni-meet-at-dubai-parumala-pamba-collage-golden-jubilee-celebration-ePathram

വൈവിധ്യമാർന്ന കലാ സാംസ്കാരിക പരി പാടി കളോടെ ഒരു ക്കുന്ന ‘സൗഹൃദ കൂട്ടായ്‌മ’ യിലേക്ക് യു. എ. ഇ. യിലുള്ള പമ്പാ കോളേജ് പൂർവ്വ വിദ്യാർത്ഥി കളെ ക്ഷണിക്കുന്നു എന്നും കൂടുതൽ വിവര ങ്ങൾക്ക് 050 955 89 56 – 050 946 41 32 എന്നീ നമ്പറു കളിൽ ബന്ധ പ്പെടു വാനും സംഘാടകര്‍ അറിയിച്ചു.

-അയച്ചു തന്നത് : ഷറീഫ് മാന്നാര്‍ 

- pma

വായിക്കുക: , , , , ,

Comments Off on പമ്പാ കോളേജ് അലൂമ്‌നി ‘സൗഹൃദ കൂട്ടായ്‌മ’ വെള്ളി യാഴ്ച ദുബായിൽ

Page 42 of 51« First...102030...4041424344...50...Last »

« Previous Page« Previous « കണ്ണപുരം മഹല്ല് കൂട്ടായ്മ യുടെ ‘പെരുമ 2017’ ശ്രദ്ധേയ മായി
Next »Next Page » നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha