ചക്കരക്കൂട്ടം കായിക മേള

April 8th, 2017

vadam-vali-epathram
ദുബായ് : ഗ്രാമോ ത്സവ ത്തിന്റെ പ്രതീതി ഉണർത്തി കൊണ്ട് കണ്ണൂർ ജില്ല യിലെ ചക്കര ക്കല്ലു നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ചക്കര ക്കൂട്ടം യു. എ. ഇ.’ യുടെ അഞ്ചാ മത് വാർഷിക കായിക സംഗമം ദുബായ് സബീൽ പാർക്കിൽ നടന്നു.

കബഡി, കമ്പ വലി, ചാക്കിൽ കയറി യോട്ടം, മൂന്നു കാലോട്ടം തുടങ്ങിയ ഗ്രാമീണ കായിക ഇന ങ്ങളിൽ വാശി യേറിയ മത്സര ങ്ങൾ നടന്നു. അന്യം നിന്നു പോകുന്ന നാടൻ കായിക ഇന ങ്ങളു മായി ചക്കര ക്കല്ല് പ്രദേശ വാസി കളുടെ മത്സരം കാണു വാനായി നിരവധി പേർ എത്തി ച്ചേര്‍ന്നു.

ചക്കര ക്കൽ സെൻട്രൽ, യുണൈ റ്റഡ് മൗവ്വ ഞ്ചേരി, ഇരി വേരി റോയൽസ്, സൂപ്പർസ്റ്റാർ ബാവോട് എന്നീ ടീമു കൾക്കു കീഴി ലാണ് പ്രദേശ വാസികൾ അണി നിരന്നത്. പുരുഷ ന്മാരുടെ വിഭാഗ ത്തിൽ ബാവോട് സൂപ്പർ സ്റ്റാർ സും വനിത കളു ടെയും കുട്ടി കളു ടെയും വിഭാഗ ത്തിൽ ഇരി വേരി റോ യൽസും ട്രോഫി നേടി.

ജനറൽ സെക്രട്ടറി അൻവർ പാനേരി കായിക സംഗമം ഉദ്ഘാടനം ചെയ്തു. സി. ടി. റിയാസ്, കെ. കെ. സക്കീർ എന്നിവർ പ്രസം ഗിച്ചു. ഓവറോൾ ചാംപ്യൻഷിപ്പ് നേടിയ ഇരിവേരി റോയൽസിനുള്ള ട്രോഫി റഫീഖ് തൊടു വയിൽ ക്യാപ്റ്റൻ അഫ്‌സീറിനു സമ്മാനിച്ചു. റണ്ണർ അപ്പ് ട്രോഫി നിസാർ ക്യാപ്റ്റൻ ജംഷീറിനു ബാവോട് സൂപ്പർ സ്റ്റാർ സിന് സമ്മാനിച്ചു.

മറ്റു ട്രോഫികൾ ടി. വി. പ്രസാദ്, എസ്. എം. റിയാസ്, ഷാനിഫ്, ഹാരിസ്, അയൂബ്, നൗഫൽ, നാസർ ഇരിവേരി, ഷംഷാദ്, നൗഷാദ്, മഹറൂഫ് എന്നിവർ സമ്മാ നിച്ചു. ടി. കെ. മുഹമ്മദ്, ബിജു, അഫ്‌സൽ, സഹർ അഹമ്മദ്, മുഹമ്മദ് അലി മാച്ചേരി, സാജിർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ചക്കരക്കൂട്ടം കായിക മേള

ദുബായ് എമിഗ്രേഷന്‍റെ രണ്ട് സേവന കേന്ദ്ര ങ്ങളില്‍ പുതിയ പ്രവര്‍ത്തി സമയം

April 6th, 2017

gdrfa-general-directorate-logo-dubai-immigration-ePathram
ദുബായ് : പൊതുജന ങ്ങള്‍ക്ക് കുടുതല്‍ മികച്ച സേവനം നല്‍കുന്ന തിന്‍റെ ഭാഗ മായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസി ഡന്‍സി ആന്റ് ഫോറീ നേഴ്‌സ് അഫ യേഴ്‌സ് (ജി. ഡി. ആര്‍. എഫ്. എ.) ദുബായ് എമി ഗ്രേഷന്റെ രണ്ട് സേവന കേന്ദ്ര ങ്ങളില്‍ പുതിയ പ്രവൃത്തി സമയം ഏർപ്പെടുത്തി.

ദേര യിലെ ഡനാറ്റ കേന്ദ്രവും ഫെസ്റ്റിവൽ സിറ്റി യിലെ ഓഫീസും രാവിലെ 7. 30 മുതല്‍ വൈകുന്നേരം 4 മണി വരെ വരെ പ്രവര്‍ ത്തിക്കും. ഈ മാസം രണ്ടാം തിയ്യതി മുത ലാണ് പ്രവൃ ത്തി സമയ ങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വന്നത്.

ദുബായിലെ വിവിധ ഭാഗ ങ്ങളിലായി 18 ഉപഭോക്തൃ കേന്ദ്ര ങ്ങളാ ണുള്ളത്. ഇതില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നിലെ ആഗ മന ഭാഗത്തെ ഓഫീസ് എല്ലാ ദിവസവും 24 മണി ക്കൂറും പ്രവര്‍ ത്തിക്കും.

കൂടുതല്‍ വിശദാംശ ങ്ങള്‍ക്കായി 800 5 111 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധ പ്പെടാ വുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on ദുബായ് എമിഗ്രേഷന്‍റെ രണ്ട് സേവന കേന്ദ്ര ങ്ങളില്‍ പുതിയ പ്രവര്‍ത്തി സമയം

എക്‌സ്‌പോ 2020 : കിരീടമായി കൂറ്റൻ താഴിക ക്കുടവും

April 4th, 2017

dubai-expo-2020-al-wasl-plaza-dome-ePathram

ദുബായ് : ലോകം മുഴുവൻ ഉറ്റു നോക്കുന്ന ദുബായ് എക്‌സ്‌പോ – 2020 യുടെ മുഖ്യ വേദി യായ അല്‍ വാസല്‍ പ്ലാസ യുടെ മുഖ്യ ആകര്‍ ഷക ഘടകങ്ങ ളില്‍ ഒന്ന് സ്വയം ശീതീ കരി ക്കു വാന്‍ സംവി ധാന ങ്ങള്‍ ഉള്ളതും പുറ ത്തേക്ക് വെളിച്ചം വിതറു ന്നതും ആയ കൂറ്റന്‍ താഴിക ക്കുടം ആയിരിക്കും.

പരിസ്ഥിതി സൗഹൃദ വസ്തു ക്കൾ കൊണ്ടു നിർമ്മി ക്കുന്ന താഴിക ക്കുട ത്തിന് 65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവും ഉണ്ടാ യിരി ക്കും.

-Image Credit : WAM

- pma

വായിക്കുക: , , ,

Comments Off on എക്‌സ്‌പോ 2020 : കിരീടമായി കൂറ്റൻ താഴിക ക്കുടവും

ഇന്ത്യന്‍ കോൺസുൽ ജനറലായി വിപുൽ സ്ഥാനമേറ്റു

April 4th, 2017

vipul-indian-consul-general-in-uae-ePathram
ദുബായ് : ഇന്ത്യൻ കോൺസു ലേറ്റിലെ പുതിയ കോൺ സുൽ ജനറലായി വിപുൽ ചുമതല യേറ്റു.

1998 ഐ. എഫ്. എസ്. ബാച്ച് ഉദ്യോഗ സ്ഥനായ വിപുൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാ ജിന്റെ ഒാഫീസിൽ പ്രവര്‍ ത്തിച്ചിരുന്നു. കെയ്റോ, കൊളംബോ, ജനീവ എന്നി വിട ങ്ങളി ലെ ഇന്ത്യൻ നയ തന്ത്ര കാര്യാ ലയ ങ്ങളിലും സേവനം അനു ഷ്ടിച്ചി ട്ടുണ്ട്.

ഡൽഹി ഐ. ഐ. ടി.യിൽ നിന്ന് മെക്കാ നിക്കൽ എൻജി നീയറിംഗ് ബിരുദം നേടിയ വിപുൽ, ഹൈദര ബാദിലെ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസി നസ്സിൽ നിന്നും എം. ബി. എ. യും കരസ്ഥമാ ക്കി യ ശേഷമാണ് ഇന്ത്യൻ വിദേശ സർവ്വീ സില്‍ എത്തുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on ഇന്ത്യന്‍ കോൺസുൽ ജനറലായി വിപുൽ സ്ഥാനമേറ്റു

സ്മാർട്ട്‌ ഗേറ്റ് രജിസ്ട്രേഷന്​ സൗജന്യ സൗകര്യം വേള്‍ഡ് ട്രേഡ് സെന്ററില്‍

April 3rd, 2017

abudhabi-emigration-e-gate-ePathram
ദുബായ് : അന്താരാഷ്ട്ര വിമാന ത്താവള ത്തിലുടെ ഏറ്റവും വേഗത്തില്‍ എമി ഗ്രേഷന്‍ നടപടി കളെല്ലാം പൂര്‍ത്തി യാക്കു വാന്‍ കഴി യുന്ന സ്മാര്‍ട്ട് ഗേറ്റി ലൂടെ യുള്ള യാത്ര ക്കായി സൗജന്യ മായി രജി സ്റ്റര്‍ ചെയ്യുവാന്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സൗകര്യം ഒരുക്കി യതായി അധികൃതര്‍ അറി യിച്ചു.

ഏപ്രില്‍ 4 ചൊവ്വാഴ്ച വരെ സൗജന്യ രജിസ്ട്റേഷന്‍ സംവിധാനം പൊതു ജന ങ്ങള്‍ക്ക് ഉപ യോഗ പ്പെടുത്താം. രാജ്യത്തെ വിവിധ എമി റേറ്റു കളി ലെ വിസ ക്കാര്‍ക്കും ഇവിടെ നിന്ന് സൗജ ന്യമായി രജിസ്റ്റര്‍ ചെയ്യാം. യു. എ. ഇ. താമസ വിസ യുള്ള പാസ്‌ പോര്‍ട്ടും രാജ്യത്തെ തിരി ച്ചറി യല്‍ കാര്‍ഡു മാണ് റജി സ്‌ട്രേഷ നായി സമര്‍പ്പി ക്കേണ്ടത്.

ദുബായ് ഗവൺ മെൻറ് അച്ചീവ്‌ മെന്റ് എക്‌സി ബിഷന്റെ ഭാഗ മായി ദുബായ് ഇമി ഗ്രേഷന്‍ വിഭാഗ മാണ് എട്ടാം നമ്പര്‍ ഹാളില്‍ സ്റ്റാന്‍ഡ് – സി – ഒന്നി ന്റെ ഭാഗ ത്തായി സൗജന്യ സ്മാര്‍ട്ട് ഗേറ്റ് രജി സ്‌ട്രേഷന്‍ ഒരുക്കി യിരി ക്കുന്നത്.

പെതു ജനങ്ങള്‍ ഈ അവസരം പരാമാവധി ഉപ യോഗ പ്പെടുത്ത ണം എന്ന് ദുബായ് ജി. ഡി. ആര്‍. എഫ്. എ. തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹ മ്മദ് അല്‍ മർറി വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സ്മാർട്ട്‌ ഗേറ്റ് രജിസ്ട്രേഷന്​ സൗജന്യ സൗകര്യം വേള്‍ഡ് ട്രേഡ് സെന്ററില്‍

Page 44 of 51« First...102030...4243444546...50...Last »

« Previous Page« Previous « തൃശ്ശൂര്‍ ഫെസ്റ്റ് : വനിതകള്‍ക്കും കുട്ടികള്‍ക്കുമായി മല്‍സരങ്ങള്‍
Next »Next Page » 200 രൂപ നോട്ട്‌ പുറത്തിറ ക്കുവാന്‍ റിസര്‍വ്വ് ബാങ്കിനു അനുമതി യായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha