നവംബര്‍ 11ന് ‘ലൂവ്റെ അബുദാബി’ തുറക്കുന്നു

September 7th, 2017

jean-nouvel’s-spectacular-louvre-abu-dhabi-ePathram
അബുദാബി : സാദിയാത്ത് ഐലന്‍ഡിലെ ‘ലൂവ്റെ അബു ദാബി’ മ്യൂസിയം 2017 നവംബര്‍ 11 ന് പൊതു ജന ങ്ങള്‍ ക്കായി തുറന്നു കൊടുക്കും.

ഇവിടെ സന്ദർശി ക്കുന്ന 13 വയസ്സി ല്‍ താഴെ യുള്ള കുട്ടി കള്‍ക്ക് പ്രവേശനം സൗജന്യ മാണ്. മുതിര്‍ന്നവര്‍ 60 ദിര്‍ഹം ടിക്കറ്റ് നിരക്ക് ഏര്‍പ്പെടു ത്തിയി ട്ടുണ്ട്.

ഫ്രഞ്ച് വാസ്തു ശില്‍പി യായ ജീന്‍ നൂവൽ രൂപ കല്‍പന ചെയ്തിരി ക്കുന്ന ‘ലൂവ്റെ അബുദാബി’ മ്യൂസിയം, യു. എ. ഇ. യുടെ പരി സ്ഥിതി ക്കു അനു യോജ്യ മായ വിധ ത്തിലാണ് ഒരുക്കി യിരി ക്കുന്നത്.

വല യുടെ മാതൃക യിലുള്ള ഇതിന്‍െറ താഴിക ക്കുടം വെയിലിനെ തട യുകയും അതോ ടൊപ്പം പ്രകാ ശത്തെ അക ത്തേക്ക് ആവാഹി ക്കുകയും ചെയ്യും. ‘വെളിച്ച മഴ’ എന്നാണ് ലൂവ്റെ അബു ദാബി യിലെ ഈ വെളിച്ച വിതാ നത്തെ വിശേ ഷി പ്പിക്കുന്നത്.

പിക്കാസോ യുടെ പോര്‍ ട്രെയ്റ്റ് ഓഫ് എ ലേഡി, പോള്‍ ഗ്വാഗി ന്‍െറ ചില്‍ഡ്രന്‍ റെസ്ലിംഗ്‌, പിയറ്റ് മോന്‍ഡ്രി യനിന്‍െറ പെയിന്റിംഗ് തുടങ്ങീ അറു നൂറോളം ഇന ങ്ങളാണ് മ്യൂസിയ ത്തില്‍ പ്രദര്‍ശി പ്പിക്കുക.

- pma

വായിക്കുക: , , , , , ,

Comments Off on നവംബര്‍ 11ന് ‘ലൂവ്റെ അബുദാബി’ തുറക്കുന്നു

നീറ്റ് പരീക്ഷയിൽ ഉന്നത വിജയവുമായി ജൂലിയ രാജൻ

September 7th, 2017

julia-rajan-tharayassery-ePathram
അബുദാബി : അഖിലേന്ത്യാ തലത്തിൽ നടത്തിയ നീറ്റ് പരീക്ഷ യിൽ ഉന്നത റാങ്ക് കരസ്ഥമാക്കി പ്രവാസി മല യാളി യായ ജൂലിയ ആൻ രാജൻ വെല്ലൂർ ഗവൺ മെന്റ് മെഡിക്കൽ കോളേജിൽ എം. ബി. ബി. എസ്. പ്രവേ ശനം നേടി.

അബുദാബി ഇന്ത്യൻ സ്‌കൂളിൽ നിന്നും പ്ലസ് ടു പരീക്ഷ യിൽ സയൻസ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും A1 നേടി യ ജൂലിയ, പത്താം ക്ലാസ്സിലും എല്ലാ വിഷയ ങ്ങളി ലും A+ നേടി ഒന്നാം സ്ഥാന ക്കാരി യായി രുന്നു.

തിരുവല്ല ഇരവിപേരൂർ സ്വദേശി അബുദാബിയിൽ ജോലി ചെയ്യുന്ന രാജൻ തറയശ്ശേരി – അനില രാജൻ ദമ്പതി കളുടെ ഇളയ മകളാണ് ജൂലിയ ആൻ രാജൻ.

- pma

വായിക്കുക: , , ,

Comments Off on നീറ്റ് പരീക്ഷയിൽ ഉന്നത വിജയവുമായി ജൂലിയ രാജൻ

പ്രവാസിയും ആധാർ കാർഡും : കെ. വി. ഷംസുദ്ധീന്‍

September 4th, 2017

kv-shamsudheen-epathram

ദുബായ് : ഇന്ത്യ യില്‍ സ്ഥിര താമസ ക്കാര്‍ക്കു മാത്രമേ ആധാര്‍ എടുക്കുവാന്‍ പാടുള്ളൂ എന്നതാണ് നില വിലു ള്ള നിയമം.

പ്രവാസികള്‍ ആധാര്‍ എടുക്കുന്നത് നിയമ വിരുദ്ധം എന്നാണു യു. ഐ. ടി. എ .ഐ. യുടെ സി. ഇ. ഒ. അഭയാ ഭുഷന്‍ പാണ്ഡെ പറഞ്ഞത്.

എന്നാല്‍, അവധിക്കു നാട്ടിൽ എത്തിയ പ്രവാസികള്‍ വിവിധ സേവന ങ്ങള്‍ക്ക് അധി കാരി കളെ സമീപിക്കു മ്പോഴാണ് ആധാര്‍ അനി വാര്യം ആണെന്നു അറിയുന്നത്.

ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഗ്യാസ് കണക്ഷന്‍, എന്‍ട്രന്‍സ് പരീക്ഷ, ഇന്‍കം ടാക്‌സ് റിട്ടേണ്‍ എന്നിവ ക്ക് എല്ലാം തന്നെ ആധാര്‍ കാര്‍ഡ് ചോദി ക്കുന്നു. ഇതോടെ എല്ലാ വരും ആധാര്‍ എടുക്കാന്‍ നെട്ടോട്ടം ഓടുക യാണ്.

സ്വത്തു സംബന്ധമായ രേഖകള്‍ ഡിജിറ്റൈസ് ചെയ്യാനും മ്യൂച്വൽ ഫണ്ടില്‍ ചേരുവാനും രാജ്യത്ത് ഡിസംബര്‍ മുതല്‍ ആധാര്‍ നിര്‍ബന്ധം ആയിരി ക്കുകയാണ്. ഈ കാര്യങ്ങള്‍ സാധിക്കണം എങ്കില്‍ ആധാര്‍ അനി വാര്യ മായ തിനാല്‍ നിയമ വിരുദ്ധമാണ് എന്നറി ഞ്ഞിട്ടും നിര വധി പ്രവാസി കള്‍ ആധാര്‍ എടുക്കുക യാണ്.

പ്രവാസി കള്‍ ആയിരിക്കെ തങ്ങള്‍ സ്വദേശികൾ ആണെന്നു തെറ്റായ സത്യവാങ്മൂലം നല്‍കി യതില്‍ ആശങ്ക യുള്ളവരും നിരവധി യാണ്. ഇങ്ങിനെ യുള്ള അവ്യക്തത കള്‍ നീക്കാനുള്ള ഏക പ്രതി വിധി പ്രവാസി കള്‍ ഉള്‍പ്പെടെ യുള്ള എല്ലാ ഇന്ത്യന്‍ പൗര ന്മാര്‍ക്കും ആധാര്‍ ലഭ്യ മാക്കുക എന്നതാണ്.

2016 ജനുവരി യില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പ്രവാസി കള്‍ക്കും ആധാര്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്ക പ്പെടുന്നുണ്ട് എന്നു പ്രഖ്യാ പിച്ചി രുന്നു.

ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അതില്‍ ഒരു തീരു മാനവും ആയിട്ടില്ല. പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ഞാന്‍ അയച്ച നിവേദന ത്തില്‍ ഇന്ത്യ യിലെ 98 ശതമാനം ജന ങ്ങളും ഇതിനകം ആധാര്‍ എടുത്തു കഴിഞ്ഞിരിക്കെ ഏതു സമയത്തും ഇന്ത്യ യിലേക്കു തിരിച്ചു വരേണ്ട വരായ പ്രവാസി കള്‍ക്കും ആധാര്‍ നല്‍കാന്‍ തീരു മാനിക്കണം എന്ന് അപേക്ഷി ച്ചിട്ടുണ്ട്.

വിദേശ ത്തുള്ള എല്ലാ സംഘടന കളും ഏക സ്വര ത്തില്‍ ഇക്കാര്യം ആവശ്യ പ്പെട്ടാല്‍ സര്‍ക്കാര്‍ അനു കൂല തീരു മാനം എടുക്കും എന്നുറപ്പാണ്.

– കെ. വി. ഷംസുദ്ധീന്‍. 

 

- pma

വായിക്കുക: , , , , , , , , , ,

Comments Off on പ്രവാസിയും ആധാർ കാർഡും : കെ. വി. ഷംസുദ്ധീന്‍

കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനൽ ത്തുമ്പികൾ’ സമാപിച്ചു

August 27th, 2017

അബുദാബി : കേരള സോഷ്യൽ സെന്റർ കഴിഞ്ഞ ഒരു മാസ മായി നടത്തി വരുന്ന സമ്മർ ക്യാമ്പ് ‘വേനൽ ത്തുമ്പി’ കൾക്ക് സമാപനം.

കെ. എസ്. സി. യിൽ നടന്ന ആഘോഷ പരി പാടി കൾ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകൻ ബേബി ജോൺ ഉദ്‌ഘാടനം ചെയ്തു.

കുട്ടി കളുടെ സർഗ്ഗ വാസനെ ഉണർ ത്തുവാനും നാടിൻറെ ഓർമ്മ കളി ലേക്കും നന്മ കളി ലേക്കും കളി കളി ലൂടെ കൊണ്ടു പോകു വാനും നാളെ യുടെ നേതാക്കൾ ആകേണ്ട ഈ കുട്ടി കളിൽ ഏറെ പ്രതീക്ഷയുണ്ട് എന്നും ബേബി ജോൺ അഭിപ്രായ പ്പെട്ടു.

നാടക പ്രവർത്ത കൻ മണി പ്രസാദി​ന്റെ നേതൃത്വ ത്തിൽ നടന്ന ക്യാമ്പി ന്റെ സമാപന ദിവസം കുട്ടികൾ അവത രിപ്പിച്ച നാടക ങ്ങൾ ശ്രദ്ധേയ മായി. കേരള ത്തിന് പുറത്ത് മലയാള ത്തെ സ്നേഹി ക്കുന്ന മിടു ക്കന്മാരും മിടുക്കി കളുമായ ഇത്ര യധികം കുട്ടികൾ ഉണ്ട് എന്നത് ഏറെ പ്രതീക്ഷ തരുന്നു എന്ന് മണി പ്രസാദ്‌ പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീറിന്റെ തങ്ക മോതിരം, സ്വർണ്ണ പളുങ്കൂസ് എന്ന കഥ കളെ ആധാര മാക്കി വിപിൻ ദാസ് പരപ്പന ങ്ങാടി എഴുതിയ ‘ഒരു പളുങ്കൂസൻ സ്വർണ്ണ കഥ’ ബഷീറി നെയും ഫാബി ബഷീറി നെയും തന്മയത്വ ത്തോടെ കുട്ടി കൾ അര ങ്ങിൽ അവതരി പ്പിച്ചു.

ആജന്മ ശത്രു ക്കളായ കോഴിയും കുറുക്കനും മിത്ര ങ്ങളാ യാൽ ഉണ്ടാകുന്ന മനുഷ്യരുടെ അസൂയ യിൽ നിന്നും ഉരുത്തിരിഞ്ഞ സംഘർഷം അവ തരിപ്പിച്ച ഗോപി കുറ്റിക്കോൽ എഴുതിയ കൊട്ടാര വാസി കളുടെ ശ്രദ്ധക്ക് എന്ന നാടകം സദസിനെ ചിരിയിൽ മുക്കി. കൊച്ചു കുട്ടി കളുടെ സംഘ ഗാനവും ഒപ്പനയും പരി പാടിക്ക് മാറ്റ് കൂട്ടി.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനൽ ത്തുമ്പികൾ’ സമാപിച്ചു

400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍

August 27th, 2017

bomb blast

ഭോപ്പാല്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തില്‍ പോലീസുകാരന്‍ സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍. സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് എത്തിയതായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും മറ്റ് പോലീസുകാരും.ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നീട് ഒന്നും നോക്കാതെ അതും തോളിലേന്തി ഓടുകയായിരുന്നു അഭിഷേക് പട്ടേല്‍.

ബോംബ് പൊട്ടുകയാണെങ്കില്‍ അരക്കിലോ മീറ്റര്‍ പരിധി വരെ ആഘാതം ഉണ്ടാകുമെന്നുള്ള തിരിച്ചറിവാണ് അതും കൊണ്ട് ഓടാനുള്ള കാരണമെന്ന് അഭിഷേക് പട്ടേല്‍ പറഞ്ഞു. സ്വയം മറന്നുള്ള ഈ കര്‍ത്തവ്യ ബോധത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഐജി അനില്‍ സക്സേന അറിയിച്ചു.

- അവ്നി

വായിക്കുക: , , ,

Comments Off on 400 സ്കൂള്‍ കുട്ടികളെ രക്ഷിക്കാന്‍ പോലീസുകാരന്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍

Page 61 of 74« First...102030...5960616263...70...Last »

« Previous Page« Previous « ബലി പെരുന്നാൾ : പൊതു മേഖലക്ക് 4 ദിവസ ങ്ങള്‍ അവധി
Next »Next Page » കെ. എസ്. സി. സമ്മര്‍ ക്യാമ്പ് ‘വേനൽ ത്തുമ്പികൾ’ സമാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha