പുതു വര്‍ഷ പുലരിയെ വരവേറ്റത് കനത്ത മഴ

January 1st, 2022

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ 2022 ജനുവരി ഒന്നിനു പുലര്‍ച്ചെ ശക്തമായ മഴ പെയ്തു. കനത്ത ഇടി മിന്നലിന്‍റെയും ശക്തമായി വീശിയടിച്ച കാറ്റിന്‍റെയും അകമ്പടിയോടെ പെയ്ത മഴ നഗരത്തെ തണുപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആകെ മൂടിക്കെട്ടി നിന്ന അന്തരീക്ഷമായിരുന്നു. മഴ പെയ്തു മാനം തെളിഞ്ഞതോടെ പുതു വര്‍ഷം പിറന്ന പകലിനു നല്ല തെളിച്ചമായി.

പുതുവത്സര ദിനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി ആയതിനാല്‍ മാളുകളും കച്ചവട സ്ഥാപനങ്ങളും പാര്‍ക്കു കളും ആളുകളെ കൊണ്ട് നിറഞ്ഞു. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുവാനുള്ള കര്‍ശ്ശന നിര്‍ദ്ദേശങ്ങളുമായി സെക്യൂരിറ്റി ജീവനക്കാര്‍ പൊതു സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.

അബുദാബിയുടെ എല്ലാ ഭാഗങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. പലയുടത്തും റോഡുകളിലെ വെള്ളക്കെട്ടു കാരണം ഗതാഗത തടസ്സങ്ങള്‍ നേരിട്ടു.

യു. എ. ഇ. യിൽ കനത്ത മഴ പെയ്യും എന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ് രംഗത്തുണ്ട്.

ദുബായ്, ഷാർജ, അജ്മാന്‍, ഫുജൈറ, റാസല്‍ ഖൈമ, ഖോർഫുക്കാൻ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങി മറ്റു എമിറേറ്റുകളില്‍ ഇന്നലെ തന്നെ ശക്തമായ മഴ പെയ്തു. വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച വരെ മഴ തുടരും.

വാഹനം ഓടിക്കുന്നവരും കടലില്‍ ഇറങ്ങുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

  • കാലാവസ്ഥാ വകുപ്പ് : Twitter

- pma

വായിക്കുക: , ,

Comments Off on പുതു വര്‍ഷ പുലരിയെ വരവേറ്റത് കനത്ത മഴ

സൗര തേജസ് : അപേക്ഷ ക്ഷണിച്ചു

December 22nd, 2021

kseb-saura-purappuram-solar-energy-project-ePathram

തൃശ്ശൂര്‍ : ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്ര സബ്സിഡിയോടു കൂടി അനർട്ട് മുഖാന്തിരം ഗ്രിഡ് കണക്ടഡ് സൗര വൈദ്യുത നിലയം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2, 3, 5, 7, 10 കിലോ വാട്ട് കപ്പാസിറ്റി യുള്ള സൗര വൈദ്യുതി നിലയങ്ങൾ ആണ് സ്ഥാപിക്കുക.

ആദ്യം മൂന്നു കിലോ വാട്ടിന് 40 % സബ് സിഡിയും തുടർന്നുള്ള ഓരോ കിലോ വാട്ടിന് 20 % സബ് സിഡിയും ഉണ്ടായിരിക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ ഉപഭോക്താവ് ഉപയോഗിച്ച് അധികമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നൽകാം.

അപേക്ഷ ലഭിച്ച ശേഷം അനെർട്ട് സാങ്കേതിക വിദഗ്ദർ സ്ഥലം സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകും. വിശദ വിവരങ്ങള്‍ക്ക് : 0487- 2320941, 9188119408

* പബ്ലിക് റിലേഷന്‍ വകുപ്പ് , saura

- pma

വായിക്കുക: , , ,

Comments Off on സൗര തേജസ് : അപേക്ഷ ക്ഷണിച്ചു

മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട്

October 9th, 2021

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാല ക്കാട്, മലപ്പുറം, കോഴി ക്കോട് ജില്ല കളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർ ത്തിക്കുന്നു. അതിൽ 114 കുടുംബ ങ്ങളിലെ 452 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

തിരുവനന്ത പുരത്ത് സ്ഥിരമായി തുടരുന്ന ആറ് ക്യാമ്പു കളിൽ 581 പേരുണ്ട്. എല്ലാ ജില്ല യിലും താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മഴ ശക്തമാവുന്നു : വിവിധ ജില്ല കളില്‍ യെല്ലോ അലർട്ട്

ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്

October 6th, 2021

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : 2021 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം സുക്കൂറോ മനാബ, ക്ലോസ് ഹാസിൽ മാൻ, ജോർജ്ജോ പരീസി എന്നീ മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കു വാനും പ്രവചനം നടത്തുവാനും ആവശ്യമായ നൂതന മാർഗ്ഗ ങ്ങൾ കണ്ടെത്തിയവരാണ് ഇവര്‍.

ഭൗമ കാലാവസ്ഥയെ കുറിച്ചു പഠിക്കുവാനും മനുഷ്യ പ്രവർത്തനങ്ങളെ കാലാവസ്ഥ എങ്ങനെ സ്വാധീനി ക്കുന്നു എന്നും അറിയുവാനുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവര്‍.

എന്നാല്‍ ക്രമം ഇല്ലാത്ത പദാർത്ഥങ്ങളും ആകസ്മിക പ്രക്രിയ കളും അടങ്ങിയ സങ്കീർണ്ണതകൾ അറിയു വാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷ കനാണ് ജോർജ്ജോ പരീസി. സങ്കീർണ്ണ പ്രക്രിയ കളുടെ സവിശേഷതയാണ് ആകസ്മികതകളും ക്രമം ഇല്ലായ്മ യും.

ഇങ്ങനെയുള്ള പ്രക്രിയകൾ മനസ്സിലാക്കി എടുക്കുക എന്നതെ ഏറെ പ്രയാസകരമാണ്. ഇവയെ ശാസ്ത്രീയ മായി വിശദീകരിക്കുവാനും, ദീർഘകാല അടിസ്ഥാന ത്തിൽ പ്രവചനം സാദ്ധ്യമാക്കുവാനും ഉള്ള നവീന മാർഗ്ഗ ങ്ങൾ കണ്ടെത്തുക യാണ് ഈ ശാസ്ത്രജ്ഞര്‍ ചെയ്തത്.

സുക്കൂറോ മനാബയുടെ പഠനത്തെ 1970 കളിൽ ക്ലോസ്സ് ഹാസിൽമാൻ പിന്തുടര്‍ന്നു. അന്തരീക്ഷ താപ നില ഉയരുന്നതിന് പിന്നിൽ മനുഷ്യ പ്രവർത്തന ങ്ങള്‍ തന്നെ യാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു. കാർബൺ വ്യാപനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടാൻ ഹാസിൽ മാന്റെ പഠന ങ്ങൾക്ക് കഴിഞ്ഞു.

ജോർജ്ജോ പരീസി, 1980 കാലത്താണ് തന്റെ പഠനങ്ങൾ നടത്തിയത്. ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്ക ളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്.സങ്കീർണ സംവിധാനങ്ങൾ സംബന്ധിച്ച് പരീസി മുന്നോട്ടു വെച്ച സിദ്ധാന്തം, ഈ പഠന മേഖല യിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം ആയി.

ഭൗതികശാസ്ത്രത്തിൽ മാത്രമല്ല, ഗണിതം, ജീവ ശാസ്ത്രം, ന്യൂറോ സയൻസ് തുടങ്ങി വളരെ വ്യത്യസ്ത മായ മേഖലകളിലും ജോര്‍ജ്ജോ പരീസിയുടെ സിദ്ധാന്തം പ്രയോഗിക്കപ്പെടുന്നുണ്ട്.

* Nobel Prizes Announce 

- pma

വായിക്കുക: , , ,

Comments Off on ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക്

ചാവക്കാട് ഹാർബർ വരുന്നു

September 18th, 2021

chavakkad-harbour-fishing-boat-ePathram
തൃശ്ശൂര്‍ : ചാവക്കാട് മുനക്കക്കടവിലെ ഫിഷ് ലാന്‍റിംഗ് സെൻ്റർ, ഹാർബർ ആക്കി ഉയര്‍ത്തുന്നു. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി ഗുരുവായൂര്‍ എം. എൽ. എ. എൻ. കെ. അക്ബർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ ഫിഷ് ലാന്റിംഗ് സെന്‍റര്‍ 88 സെൻ്റ് സ്ഥല ത്താണ് പ്രവർത്തിക്കുന്നത്. ഇത് ഹാര്‍ബര്‍ ആക്കി ഉയർത്തണം എങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലം എങ്കിലും ആവശ്യമാണ്. അതിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുവാനും യോഗം തീരുമാനിച്ചു. സ്ഥലം ഉടമകളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അനുഭാവ പൂർവ്വം പരിഗണിച്ച് സ്ഥലം ഏറ്റെടുക്കും.

അഞ്ഞൂറില്‍ അധികം മത്സ്യ ത്തൊഴിലാളികളുടെ നേരിട്ടുള്ള ഉപ ജീവന മാർഗ്ഗവും ആയിരത്തിൽ അധികം അനുബന്ധ തൊഴിലാളികളും ആശ്രയിക്കുന്ന മുനക്ക ക്കടവ് ഫിഷ്ലാൻ്റിംഗ് സെൻ്റർ ഹാർബർ ആക്കി മാറ്റുന്നതോടെ കൂടുതൽ ജനങ്ങൾക്ക് ആശ്രയമാകും.

സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പരിസരത്തെ പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിന് സർവ്വെ നടത്തുന്ന തിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. ഫിഷ് ലാന്റിംഗ് സെൻ്ററി നോട് ചേർന്നുള്ള പ്രദേശങ്ങളിലെ കടൽ ഭിത്തികളുടേയും പുലി മുട്ടുകളുടേയും നിർമ്മാണം ഉടൻ പൂർത്തി യാക്കും.

രാത്രിയിലെ അനധികൃത മീൻ പിടുത്തത്തിനും നിയമ വിരുദ്ധമായി ബോട്ടുകൾ കെട്ടി ഇടുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഫിഷറീസ് അധികൃതർക്കും കോസ്റ്റൽ പൊലീസിനും എം. എൽ. എ. നിർദ്ദേശം നൽകി.

എൻ. കെ. അക്ബർ എം. എൽ. എ. അദ്ധ്യക്ഷനായ യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മജു ജോസ്, ഹാർബർ എൻജിനിയറിംഗ് വിഭാഗം എക്സി ക്യൂട്ടിവ് എൻജിനീയർ പി. വി. പാവന, എ. ഇ. മാരായ കെ. സി. രമ്യ, എം. കെ. സജീവൻ, ട്രേഡ് യൂണിയൻ നേതാക്കൾ കെ. വി. അഷറഫ്, കെ. എം. അബ്ദുൾ ലത്തീഫ്, പി. കെ. ബഷീർ, സി. കെ. ഷാഹുൽ ഹമീദ്, മറ്റ് റവന്യു അധികൃതർ എന്നിവർ പങ്കെടുത്തു.

* പബ്ലിക്ക് റിലേഷന്‍ 

- pma

വായിക്കുക: , , ,

Comments Off on ചാവക്കാട് ഹാർബർ വരുന്നു

Page 11 of 58« First...910111213...203040...Last »

« Previous Page« Previous « ദുല്‍ഖര്‍ സല്‍മാന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു
Next »Next Page » ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha