പൊതു സ്ഥലങ്ങളിലേക്ക് പ്രവേശനം ഇനി ‘ഗ്രീൻ പാസ്സ്’ വഴി

June 17th, 2021

al-hosn-app-green-pass-for-entry-to-public-places-ePathram
അബുദാബി : തലസ്ഥന നഗരിയിലെ പൊതു സ്ഥലങ്ങ ളിലും വ്യാപാര, വാണിജ്യ കേന്ദ്രങ്ങ ളിലും പ്രവേശനം ഇനി ‘ഗ്രീൻ പാസ്സ്’ വഴി. കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗ്രീൻ പാസ്സ് 2021 ജൂണ്‍ 15 ചൊവ്വാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വന്നു.

സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്തിട്ടുള്ള അല്‍ ഹൊസന്‍ ആപ്ലിക്കേഷനിലെ ‘ഗ്രീൻ പാസ്സ്’ കാണിച്ചു കൊണ്ടു മാത്രമേ ഷോപ്പിംഗ് മാളുകള്‍, സൂപ്പർ – ഹൈപ്പര്‍ മാർക്കറ്റുകൾ, റസ്റ്റോറന്റു കൾ, ബേക്കറികള്‍ തുടങ്ങി വ്യാപാര സ്ഥാപന ങ്ങളിലും മറ്റു പൊതു സ്ഥല ങ്ങളിലും പ്രവേശനം അനുവദിക്കൂ.

booster-doze-covid-vaccine-ePathram

രണ്ടു ഡോസ് വാക്സിന്‍ എടുത്ത വർക്കും കൊവിഡ് പരിശോധന നടത്തി (പി. സി. ആര്‍) നെഗറ്റീവ് റിസള്‍ട്ട് ഉള്ളവര്‍ക്കും അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ്സ് ഉണ്ടാവും.

alhosn-app-vaccine-dose-updates-ePathram

സിനോഫാം ബൂസ്റ്റര്‍ വാക്സിന്‍ വിവരങ്ങള്‍ : അല്‍ ഹൊസന്‍ ആപ്പ്

പാർക്കുകള്‍, ബീച്ച്, സ്വിമ്മിംഗ് പൂൾ, ജിംനേഷ്യം, തിയ്യേറ്റർ, മ്യൂസിയം, വിനോദ കേന്ദ്ര ങ്ങൾ എന്നിവിട ങ്ങളിലും എത്തുന്നവര്‍ ഗ്രീന്‍ പാസ്സ് കാണിക്കണം. പൊതു ജനങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി യാണ് ഗ്രീൻ പാസ്സ് സംവിധാനം ഏര്‍പ്പെടുത്തി യിരി ക്കുന്നത് എന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on പൊതു സ്ഥലങ്ങളിലേക്ക് പ്രവേശനം ഇനി ‘ഗ്രീൻ പാസ്സ്’ വഴി

പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും : ജാഗ്രതാ നിര്‍ദ്ദേശം

May 16th, 2021

covid-19-test-kit-ePathram
തിരുവനന്തപുരം : മഹാരാഷ്ട്ര യിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരള ത്തിലും കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലുള്ള ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടതാണ്.

സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിളും മറ്റും എടുത്തു കൂടുതൽ പരിശോധനക്കു വിധേയ മാക്കു ന്നുണ്ട്. മെഡിക്കൽ കോളേജുകളിലെ ഇൻഫക്ഷൻ ഡിസീസ് ഡിപ്പാർട്ട്‌ മെൻറും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ട്.

കൊവിഡ് വൈറസ് ബാധ ഏല്‍ക്കാതെ കുട്ടികളെ പ്രത്യേകം സംരക്ഷിക്കണം എന്നും മുഖ്യ മന്ത്രി ഓര്‍പ്പിപ്പിച്ചു.യൂറോപ്പിലും അമേരിക്കയിലും കൊവിഡി ന്റെ രണ്ടും മൂന്നും തരംഗം ഉണ്ടായ പ്പോള്‍ കുട്ടികളെ കാര്യമായി ബാധി ച്ചിട്ടില്ല. എന്നാല്‍, കുട്ടികള്‍ രോഗ വാഹകര്‍ ആയേക്കാം എന്നത് സൂക്ഷിക്കണം.

ലഘുവായ രോഗ ലക്ഷണ ങ്ങളോടെ കുട്ടികളില്‍ കൊവിഡ് വന്നു പോകും. അതിനാൽ കുട്ടി കളുടെ കാര്യത്തില്‍ അമിതമായ ഭീതി പരത്തരുത്.

ആയുര്‍വ്വേദം, ഹോമിയോ മരുന്നുകള്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നു തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും അത് നല്‍കാം. ആരോഗ്യ വകുപ്പിലേക്ക് അതിനായി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ കേരളത്തിലും : ജാഗ്രതാ നിര്‍ദ്ദേശം

ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

April 20th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
തിരുവനന്തപുരം : കൊവിഡ് വൈറസ് വ്യാപനം അധികരിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 20 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രണ്ടാഴ്ചയാണ് രാത്രി കാല നിയന്ത്രണം ഏർപ്പെടുത്തി യിരിക്കുന്നത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഇല്ല. രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെയാണ് കര്‍ഫ്യൂ.

ഷോപ്പിംഗ് മാളുകളില്‍ ആളുകള്‍ പ്രവേശി ക്കുന്നതിനും കര്‍ശ്ശന നിയന്ത്രണം ഉണ്ട്. മാളു കളും സിനിമാ തീയ്യേറ്റ റുകളും ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തി ക്കുവാന്‍ അനുമതി ഉള്ളൂ.

ഈ കാലയളവില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ മാത്രമേ ഉണ്ടാകൂ. തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറ മ്പില്‍ പൊതു ജനങ്ങൾക്ക് പ്രവേശനം ഇല്ല.

- pma

വായിക്കുക: , , , , , , , , ,

Comments Off on ചൊവ്വാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ : പൊതു ഗതാഗതം അനുവദിക്കും

കനത്ത മൂടൽ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം

February 16th, 2021

abudhabi-fog-in-2015-mist-ePathram
അബുദാബി : കഴിഞ്ഞ കുറെ ദിവസ ങ്ങളായി കണ്ടു വരുന്ന മൂടൽ മഞ്ഞ് ഇന്നലെ മുതല്‍ ശക്തമായി. രാത്രി യില്‍ തുടങ്ങുന്ന മഞ്ഞു വ്യാപനം കാലത്ത് പത്തു മണി വരെക്കും നീണ്ടു നില്‍ക്കുന്നുണ്ട്. പ്രധാന നിരത്തു കളില്‍ ഗതാഗത തടസ്സം നേരിടുന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തുണ്ട്.

സാമൂഹ്യ മാധ്യമങ്ങളി ലൂടെ മലയാളം അടക്കമുള്ള ഭാഷകളില്‍ പ്രസിദ്ധീ കരിച്ച “ഇലക്ട്രോണിക് ഇൻഫർ മേഷൻ ബോർഡുകളിൽ ദൃശ്യമാകുന്ന പുതുക്കിയ വേഗ പരിധി പാലിക്കണം” എന്ന അബുദാബി പൊലീസ് അഭ്യർത്ഥന ഇപ്പോൾ വൈറലായി മാറി.

മാത്രമല്ല ട്രക്കുകള്‍, ബസ്സുകള്‍ തുടങ്ങിയ വലിയ വാഹന ങ്ങള്‍ മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ ഓടിക്കരുത് എന്നും അവ റോഡരുകില്‍ ഒതുക്കി ഇടുകയും മൂടൽ മഞ്ഞ് മാറിയതിനു ശേഷം മാത്രമെ യാത്ര തുടരാവൂ എന്നും മുന്നറിയിപ്പുണ്ട്. നിയമ ലംഘകര്‍ക്ക് 500 ദിര്‍ഹവും ലൈസന്‍സില്‍ 4 ബ്ലാക്കു പോയിന്റുകളും പിഴയായി നല്‍കും.

വേഗപരിധി കുറക്കുന്നതും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുന്നതും അപകടങ്ങളില്‍ നിന്നും രക്ഷ നല്‍കും എന്നും പൊലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കനത്ത മൂടൽ മഞ്ഞ് : ജാഗ്രതാ നിര്‍ദ്ദേശം

പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം : വയനാട് വന്യജീവി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം

February 4th, 2021

wayanad-eco-sensitive-zone-of-wildlife-sanctuary- ePathram
ന്യൂഡൽഹി : വയനാട് വന്യജീവി സങ്കേത ത്തിന്ന് ചുറ്റുമുള്ള 99.5 ചതുരശ്ര കിലോ മീറ്റർ പ്രദേശം പരി സ്ഥിതി ദുര്‍ബ്ബല മേഖല യുടെ  പരിധിയില്‍ വരുന്ന തിനാല്‍ ഈ പ്രദേശ ങ്ങളിലെ വിവിധ പ്രവര്‍ ത്തന ങ്ങള്‍ക്ക് നിരോധനം ഏര്‍ പ്പെടുത്തി ക്കൊണ്ട് കേന്ദ്ര പാരിസ്ഥിതിക വകുപ്പ് കരട് വിജ്ഞാപനം പുറത്തിറക്കി.

പാറ ഖനനം, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടു ത്തുന്ന വ്യവസായങ്ങള്‍, തടി മില്ലു കൾ, വന്‍കിട ജല വൈദ്യുത പദ്ധതി എന്നിവ ഉള്‍പ്പെടെ വിവിധ പ്രവര്‍ ത്തന ങ്ങള്‍ക്കാണ് ഈ മേഖല യില്‍ നിരോധനം ഏര്‍പ്പെടുത്തി കരട് വിജ്ഞാപനം പുറത്തിറക്കിയത്.

വയനാട് വന്യ ജീവി സങ്കേതം 

- pma

വായിക്കുക: , , ,

Comments Off on പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം : വയനാട് വന്യജീവി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം

Page 13 of 58« First...1112131415...203040...Last »

« Previous Page« Previous « പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജി വെച്ചു 
Next »Next Page » കൊവിഡ് വാക്‌സിൻ : ഇന്ത്യയിലെ അടിയന്തര ഉപയോഗ ത്തിനുള്ള അപേക്ഷ ഫൈസര്‍ പിന്‍വലിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha