തൃശൂര്‍ : സംസ്ഥാനത്ത് മെയ് 19 വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാദ്ധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടി മിന്നല്‍ ദൃശ്യമല്ല എങ്കിലും മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ നിന്നും ആരും വിട്ടു നില്‍ക്കരുത് എന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.
* അന്തരീക്ഷം മേഘാവൃതം ആണെങ്കില്‍ തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക.
* ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കണം.
* ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണ ങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
* ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കരുത്.
* ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പബ്ലിക് റിലേഷന്‍സ് വാര്‍ത്താക്കുറിപ്പ് വായിക്കാം. പൊതുജനങ്ങൾക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന പ്രത്യേക നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം