കൊച്ചി: തെരുവ് നായകളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചിയില്‍ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തിവെപ്പ് ആരംഭിച്ചു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട് സ്‌പോട്ട് എന്ന് കണ്ടെത്തിയിരുന്നു.
ഇവിടങ്ങളില്‍ രാത്രി സമയങ്ങളില്‍ പരിശോധന നടത്തിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതി രോധ കുത്തി വെപ്പ് നല്‍കുന്നത്. കുത്തി വെയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളപ്പെടുത്തും. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗ നൈസേഷന്‍ എന്നിവരുടെ നേതൃത്തിലാണ് കുത്തിവെപ്പ്.