എം. വി. അബ്ദുൽ ലത്തീഫ് ഹാജിക്ക് യാത്രയയപ്പു നൽകി

November 13th, 2016

blangad-mahallu-memento-present-to-abdul-latheef-haji-ePathram
അബുദാബി : മൂന്നു പതിറ്റാണ്ടിലെ പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്ന എം. വി. അബ്ദുൽ ലത്തീഫ് ഹാജിക്ക് അബുദാബി ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ യാത്രയയപ്പു നൽകി.

അബുദാബി കമ്മിറ്റി യുടെ പ്രസിഡണ്ട് എ. പി. മുഹമ്മദ് ശരീഫ്, യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട് കെ. വി. അഹമ്മദ് കബീർ, എക്സിക്യൂട്ടീവ് അംഗങ്ങ ളായ കെ. വി. ഇബ്രാഹിം കുട്ടി, സി. അബ്ദുൽ റഹിമാൻ എന്നിവർ ചേർന്ന് അബ്ദുൽ ലത്തീഫ് ഹാജി ക്ക് മെമന്റോ സമ്മാനിച്ചു. ദുബായ് – ഷാർജ കമ്മിറ്റി യുടെ ഉപ ഹാരം പി. പി. ബദറുദ്ധീൻ, പി. എം. അസ്‌ലം എന്നിവർ സമ്മാ നിച്ചു.

abudhabi-blangad-mahallu-farewell-to-mv-abdul-latheef-ePathram

മികച്ച സംഘാട കനും ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ യുടെ സ്ഥാപകാംഗവും ജനറൽ സെക്രട്ടറി യുമാണ് അബു ദാബി മറൈൻ ഓപറേറ്റിങ് കമ്പനി യിലെ ഉദ്യോഗസ്ഥ നായി രുന്ന എം. വി. അബ്ദുൽ ലത്തീഫ് ഹാജി. അബു ദാബി യിലെ പ്രവാസി കൂട്ടായ്മ കളിലും മത – ജീവ കാരുണ്യ പ്രവർത്തന രംത്തും സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്തും കഴിഞ്ഞ രണ്ടര പതിറ്റാ ണ്ടായി അദ്ദേഹം പ്രവർ ത്തിച്ചു വരുന്നു.

അബുദാബി എയർ പോർട്ട് പാർക്കിൽ സംഘടിപ്പിച്ച കുടുംബ സംഗമ ത്തിൽ വിവിധ എമി റേറ്റു കളിലെ ബ്ലാങ്ങാട് മഹൽ അംഗങ്ങളും കുടുംബങ്ങളും സംബ ന്ധിച്ചു.

കുട്ടികൾക്കായി വിവിധ മത്സര ങ്ങൾ സംഘടി പ്പിച്ചി രുന്നതിൽ വിജയി കളാ യവർ ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എ. സഹീർ, പി. എം. ഇജാസ്, എൻ. പി. ഫാറൂഖ്, ഷഹീർ മുഹമ്മദുണ്ണി, എം. വി. സമീർ തുടങ്ങിയവർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on എം. വി. അബ്ദുൽ ലത്തീഫ് ഹാജിക്ക് യാത്രയയപ്പു നൽകി

ഇന്ത്യന്‍ രൂപ മാറ്റി എടുക്കാന്‍ സംവിധാനം ഒരുക്കണം : കെ. വി. ഷംസുദ്ധീന്‍

November 11th, 2016

kv-shamsudheen-epathram

അബുദാബി : അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും ഇന്ത്യന്‍ രൂപ പിന്‍ വലിച്ച  സാഹചര്യ ത്തില്‍ ഈ നോട്ടു കള്‍ കയ്യില്‍ വെച്ചി ട്ടുള്ള പ്രവാസി കള്‍ക്ക് അതതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ ബാങ്കു കളില്‍ നിന്ന്  മാറ്റി പുതിയ നോട്ടു കള്‍ ലഭ്യ മാക്കു വാ നുള്ള സംവിധാനം ഒരുക്കണം എന്ന് ആവശ്യ പ്പെട്ട് പ്രവാസി ബന്ധു വെല്‍ ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസു ദ്ധീന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.

അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയ തീരു മാന ത്തെ അംഗീകരിക്കു ന്നതി നോടൊപ്പം തന്നെ പ്രവാസി കളുടെ കയ്യില്‍ സൂക്ഷിച്ച നോട്ടു കള്‍ എന്തു ചെയ്യും എന്ന കാര്യ ത്തില്‍ ആശങ്ക നില നില്‍ക്കുക യാണ്. നാട്ടിലേക്കുള്ള യാത്രാ വേള യില്‍ 10,000 ഇന്ത്യന്‍ രൂപ വരെ കൈവശം വെക്കു വാ നുള്ള അവ കാശം ഉണ്ട്. അടിയന്തിര സാഹ ചര്യ ങ്ങളിൽ ആവശ്യ ങ്ങള്‍ക്ക് എടുക്കു വാനോ അടുത്ത യാത്രാ ആവശ്യ ങ്ങള്‍ക്കോ ഒക്കെ യാണ് ഉപയോ ഗിക്കുക.

കൈകാര്യം ചെയ്യാനുള്ള സൗകര്യ ത്തിനായി അഞ്ഞൂ റി ന്റെയോ, ആയിര ത്തി ന്റെയോ നോട്ടു കളായാണ് ഈ പണം സൂക്ഷിക്കുന്നതും. ഇപ്പോഴത്തെ സാഹ ചര്യ ത്തില്‍ ഇത്തര ത്തില്‍ സൂക്ഷിച്ച പണം മാറ്റി എടുക്കു ന്നതിന് മാത്ര മായി നാട്ടി ലേക്ക് പോകാന്‍ കഴിയില്ല. ഇതിനായി അടുത്ത അവധി ക്കാലം വരെ കാത്തിരി ക്കുവാനും കഴിയില്ല.

സ്വാഭാവിക മായും ഈ പണം ഉപയോഗ ശൂന്യമായി പോവുക തന്നെ ചെയ്യും എന്നിരി ക്കെ ഈ നോട്ടുകള്‍ ബാങ്കു കളില്‍ സ്വീകരിച്ച് പുതിയത് പ്രവാസി കള്‍ക്ക് നല്‍കു വാനുള്ള സംവിധാനം ഒരുക്കണം. അതത് രാജ്യ ങ്ങളിലെ ബാങ്കു കളില്‍ കറന്‍സി മാറ്റാന്‍ അവസരം ഒരുക്കിയാല്‍ ആയിര ക്കണക്കിന് പ്രവാസി കള്‍ക്കാണ് ഗുണം ലഭിക്കുക എന്നും അദ്ദേഹം കത്തില്‍ ചൂണ്ടി ക്കാട്ടി.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ രൂപ മാറ്റി എടുക്കാന്‍ സംവിധാനം ഒരുക്കണം : കെ. വി. ഷംസുദ്ധീന്‍

ഇന്ത്യന്‍ രൂപ മാറ്റി എടുക്കാന്‍ സംവിധാനം ഒരുക്കണം : കെ. വി. ഷംസുദ്ധീന്‍

November 11th, 2016

kv-shamsudheen-epathram

അബുദാബി : റദ്ദാക്കിയ അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും ഇന്ത്യന്‍ രൂപ റദ്ദാക്കിയ സാഹചര്യ ത്തില്‍ ഈ നോട്ടുകള്‍ കയ്യില്‍ വെച്ചി ട്ടുള്ള പ്രവാസി കള്‍ക്ക് അതതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ ബാങ്കു കളില്‍ നിന്ന് പഴയ കറന്‍സി നോട്ടു കള്‍ മാറ്റി പുതിയത് ലഭ്യ മാക്കു വാ നുള്ള സംവിധാനം ഒരുക്കണം എന്ന് ആവശ്യ പ്പെട്ട് പ്രവാസി ബന്ധു വെല്‍ ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസു ദ്ധീന്‍ പ്രധാന മന്ത്രിക്ക് കത്തയച്ചു.

അഞ്ഞൂറി ന്റെയും ആയിര ത്തിന്റെയും കറന്‍സി നോട്ടുകള്‍ റദ്ദാക്കിയ തീരു മാന ത്തെ അംഗീകരി ക്കുന്നതി നോടൊപ്പം തന്നെ പ്രവാസി കളുടെ കയ്യില്‍ സൂക്ഷിച്ച നോട്ടു കള്‍ എന്തു ചെയ്യും എന്ന കാര്യ ത്തില്‍ ആശങ്ക നില നില്‍ക്കുക യാണ്. നാട്ടിലേക്കുള്ള യാത്രാ വേള യില്‍ 10,000 ഇന്ത്യന്‍ രൂപ വരെ കൈവശം വെക്കു വാ നുള്ള അവ കാശം ഉണ്ട്. അടിയന്തിര സാഹ ചര്യ ങ്ങളിൽ ആവശ്യ ങ്ങള്‍ക്ക് എടുക്കു വാനോ അടുത്ത യാത്രാ ആവശ്യ ങ്ങള്‍ക്കോ ഒക്കെ യാണ് ഉപയോ ഗിക്കുക.

കൈകാര്യം ചെയ്യാനുള്ള സൗകര്യ ത്തിനായി അഞ്ഞൂ റി ന്റെയോ, ആയിര ത്തി ന്റെയോ നോട്ടു കളായാണ് ഈ പണം സൂക്ഷിക്കുന്നതും. ഇപ്പോഴത്തെ സാഹ ചര്യ ത്തില്‍ ഇത്തര ത്തില്‍ സൂക്ഷിച്ച പണം മാറ്റി എടുക്കു ന്നതിന് മാത്ര മായി നാട്ടി ലേക്ക് പോകാന്‍ കഴിയില്ല. ഇതിനായി അടുത്ത അവധി ക്കാലം വരെ കാത്തിരി ക്കുവാനും കഴിയില്ല.

സ്വാഭാവിക മായും ഈ പണം ഉപയോഗ ശൂന്യമായി പോവുക തന്നെ ചെയ്യും എന്നിരി ക്കെ ഈ നോട്ടുകള്‍ ബാങ്കു കളില്‍ സ്വീകരിച്ച് പുതിയത് പ്രവാസി കള്‍ക്ക് നല്‍കു വാനുള്ള സംവിധാനം ഒരുക്കണം. അതത് രാജ്യ ങ്ങളിലെ ബാങ്കു കളില്‍ കറന്‍സി മാറ്റാന്‍ അവസരം ഒരുക്കിയാല്‍ ആയിര ക്കണക്കിന് പ്രവാസി കള്‍ക്കാണ് ഗുണം ലഭിക്കുക എന്നും അദ്ദേഹം കത്തില്‍ ചൂണ്ടി ക്കാട്ടി.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യന്‍ രൂപ മാറ്റി എടുക്കാന്‍ സംവിധാനം ഒരുക്കണം : കെ. വി. ഷംസുദ്ധീന്‍

സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കൊയ്‌ത്തുൽസവം

November 10th, 2016

അബുദാബി : സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ കൊയ്ത്തുത്സവം 2016 നവംബർ 11 വെള്ളിയാഴ്ച നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ബ്രമവാർ ഭദ്രാസനാധിപൻ യാക്കൂബ് മാർ ഏലിയാസ് മെത്രാ പ്പോലീത്ത യുടെ മുഖ്യ കാർമ്മി കത്വത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കുർബാന യോടെ കൊയ്ത്തു ത്സവ ത്തിനു തുടക്ക മാവും.

പ്രാതൽ ഭക്ഷ്യ വിഭവ ങ്ങളും വിവിധ ബിരിയാണികളും ഉൾപ്പെടുത്തി രാവിലെ 11 മണി മുതൽ കൊയ്‌ത്തു ൽസവ വിപണി സജീവ മാകും.

വിളവെടുപ്പിനോട് അനുബന്ധിച്ച് നാട്ടിലെ ദേവാലയ ങ്ങളിൽ ആദ്യ ഫല ങ്ങൾ കൊണ്ടു വന്നു കൊയ്‌ത്തു പെരു ന്നാളായി ആചരി ച്ചിരുന്ന പാരമ്പര്യം പിന്തുടർന്നു കൊണ്ടാണ് ഇവിടത്തെ കൊയ്ത്തുത്സവം ആചരി ക്കുന്നത്.

കപ്പ, മീൻ കറി, പുഴുക്ക്, തനതു നസ്രാണി പലഹാര ങ്ങളും വിവിധ തരം പായസ ങ്ങൾ, മധുര പല ഹാര ങ്ങൾ തുടങ്ങിയവ ഇട വക വിശ്വാസി കൾ വീടു കളിൽ പാകം ചെയ്ത് ദേവാലയ ത്തിൽ എത്തിച്ചു കൊണ്ടാണ് കൊയ്‌ത്തു ത്സവ ത്തിന്റെ ഭാഗ മാവുന്നത്.

വൈകുന്നേരം നാല് മാണി മുതൽ വിവിധ നാടൻ പലഹാരങ്ങൾ ലഭ്യമാവുന്ന തട്ടു കടകൾ, കരകൗശല വസ്തുക്കൾ, ഔഷധ ച്ചെടികൾ, പുസ്തക ശാല,വീട്ടു സാമഗ്രി കളു ടെയും ഇലക്ട്രോണിക് ഉൽപന്ന ങ്ങളു ടെയും സ്റ്റാളുകൾ തുടങ്ങി അറുപ തോളം കടകൾ മേള യുടെ ഭാഗമാകും.

യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. എം. സി.മത്തായി മാറാച്ചേരിൽ, സഹ വികാരി ഫാ. ഷാജൻ വർഗീസ്, ട്രസ്‌റ്റിയും ഫിനാൻസ് കമ്മിറ്റി കൺ വീനറു മായ ഏബ്രഹാം ജോസഫ്, സെക്രട്ടറി യും ജനറൽ കൺവീനറു മായ എം. വി. കോശി, ജോയിന്റ് കൺവീനർ കെ. ഇ. തോമസ്, ഫിനാൻസ് ജോയിന്റ് കൺവീനർ സജി തോമസ് എന്നിവരും വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു

- pma

വായിക്കുക: , ,

Comments Off on സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ കൊയ്‌ത്തുൽസവം

സ്‌നേഹ സ്വാന്തനം : സംഗീത നിശ അരങ്ങേറി

November 9th, 2016

ymca-logo-epathramഅബുദാബി : സെന്റ് ആൻഡ്രൂസ് സി. എസ്‌. ഐ. ദേവാ ലയ ത്തിൽ വൈ. എം. സി. എ. അബു ദാബി സംഘ ടിപ്പിച്ച സ്‌നേഹ സ്വാന്തനം സംഗീത നിശ ശ്രദ്ധേയ മായി. ഇടവക വികാരി റവ. പോൾ പി. മാത്യു ഉദ്‌ഘാടനം നിർവ്വ ഹിച്ചു.

അബുദാബി വൈ. എം. സി. എ. പ്രസിഡന്റ് ബിജു പാപ്പച്ചൻ അദ്ധ്യ ക്ഷത വഹിച്ചു. സെക്രട്ടറി ഷാജി ഏബ്രഹാം, ജനറൽ കൺ വീനർ ജോയ്‌സ് മാത്യു, തിരുവനന്തപുരം നവ ജീവൻ ബാല ഭവൻ ഡയറക്‌ടർ ഫ്രാൻസിസ് രാജൻ എന്നിവർ പ്രസംഗിച്ചു.

ഗ്ലോറിയ ന്യൂസ് അഞ്ചാം വാർഷിക ഉപഹാരമായ ‘സ്‌നേഹ സോപാനം’ സംഗീത ആൽബം ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്‌തു.

- pma

വായിക്കുക: , ,

Comments Off on സ്‌നേഹ സ്വാന്തനം : സംഗീത നിശ അരങ്ങേറി

Page 302 of 318« First...102030...300301302303304...310...Last »

« Previous Page« Previous « പ്രവാസി ക്ഷേമ പദ്ധതികൾ : ബോധ വൽക്കരണ ക്ലാസ്
Next »Next Page » രക്ത സാക്ഷി ദിനാചരണം : പതാക താഴ്ത്തി ക്കെട്ടും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha