പാവാട നിരോധനം ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനു പാവാട നല്‍കി പ്രതിഷേധം

December 31st, 2012

ജയ്പൂര്‍: സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.എല്‍.എയ്ക്ക് പാവാട നല്‍കിക്കൊണ്ട് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചു. രാജസ്ഥാനിലെ അല്‍‌വാര്‍ നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ആയ ബന്‍‌വാരിലാല്‍ സിംഘാലിനാണ് പാവാട നിരോധനത്തെ ചൊല്ലി പ്രതിഷേധം ഏറ്റു വാങ്ങേണ്ടി വന്നത്. സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പാവാട നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍പ്രതിഷേധിച്ചത്. സ്ത്രീകള്‍ക്കെതിരെ ഉള്ള ലൈംഗിക അക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ സ്കൂളുകളില്‍ യൂണിഫോം ആയി പാവാട ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ സല്‍‌വാര്‍ കമ്മീസോ, ട്രൌസേഴ്സോ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ഒരു ആവശ്യം ഉന്നയിച്ചതിന് ബന്‍‌വാരിലാല്‍ സിംഘാല്‍ പെണ്‍കുട്ടികളോട് മാപ്പു പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on പാവാട നിരോധനം ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനു പാവാട നല്‍കി പ്രതിഷേധം

ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

December 26th, 2012

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ കലാ ബെനി വാള്‍ ആണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. മോഡിയ്ക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൌഡമായ ചടങ്ങില്‍ എല്‍.കെ.അദ്വാനി, നിധിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, അരുണ്‍ ഷൂരി, മുക്താര്‍ അബ്ബാസ് നഖ്വി, തമിഴ്‌നാട് മുഖ്യമന്ത്രി കുമാര്‍ജി ജയലളിത നിരവധി സംസ്ഥാന മുഖ്യമന്ത്രിമാര്‍, നടന്‍ വിവേക് ഒബ്രോയ്, ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമി, ആര്‍.എസ്.എസ്-വി.എച്ച്.പി നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ടീയ, സിനിമ, വ്യവസായ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ എന്‍.ഡി.എ അംഗമായ ഭീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ശ്രദ്ധെയമായി.

നാലാം തവണയാണ് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. 2001-ല്‍ ആണ് നരേന്ദ്ര മോഡി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. തുടര്‍ന്ന് നടന്ന മൂന്ന് നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ വിജയത്തിലേക്ക് നയിച്ചത് മോഡിയാണ്. ഇന്ത്യയ്ക്കകത്തും പുറത്ത് മോഡിക്കെതിരെ ശക്തമായ പ്രചാരണങ്ങളും എതിര്‍പ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ ദുര്‍ബലമായ പ്രതിപക്ഷത്തിനു അവസരം മുതലാക്കുവാന്‍ സാധിച്ചില്ല. എങ്കിലും ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റ് കുറവുണ്ടായി. ഇത്തവണ 182 അംഗ നിയമ സഭയില്‍ 115 സീറ്റുകളാണ് അവര്‍ നേടിയത്. മോഡി മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം ലഭിക്കുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഗുജറാത്തില്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തില്‍ മൂന്നാമതും മോഡിക്ക് വിജയം

December 20th, 2012

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം ഉറപ്പാക്കി. 182 സീറ്റില്‍ 116 സീറ്റില്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ്സ് 60 സീറ്റിലും വിജയിച്ചു. 2007-ലെ തിരഞ്ഞെടുപ്പില്‍ 117 സീറ്റാണ് ബി.ജെ.പി നേടിയിരുന്നത്.2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ മരണത്തിന്റെ ദൂതനെന്നും വ്യാപാരിയെന്നും വെറുക്കപ്പെട്ടവന്‍ എന്നുമെല്ലാം മോഡിയെ എതിര്‍ക്കുന്നവര്‍ വിശേഷിപ്പിക്കുമ്പോള്‍ ഗുജറാത്ത് ജനത മോഡിക്ക് ശക്തമായ പിന്തുണ നല്‍കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മണിനഗര്‍ മണ്ഡലത്തില്‍ നിന്നും 85,480 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് മോഡി വിജയിച്ചത്. മത്സരിച്ചത് മോഡിക്കെതിരെ നിലപാടുടുത്ത മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് ആയിരുന്നു മോഡിക്കെതിരെ മത്സരിച്ചത്. കോണ്‍ഗ്രസ്സിന്റെ ടിക്കറ്റിലാണ് ശ്വേത മത്സരിച്ചത്. ഗുജറാത്ത് കലാപമായിരുന്നു ഇവരുടെ മുഖ്യ തിരെഞ്ഞെടുപ്പ് പ്രചരണായുധം. എന്നാല്‍ ഗുജറാത്തില്‍ തന്റെ സര്‍ക്കാര്‍ കൊണ്ടുവന്ന വികസനത്തെ ഉയര്‍ത്തിക്കാട്ടിയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങായ 71.32% ആണ് ഇത്തവണത്തേത്. 182 സീറ്റുകളിലെ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായാണ് നടന്നത്.

വിജയിച്ച പ്രമുഖരില്‍ മുന്‍ ബി.ജെ.പി നേതാക്കളായ കേശുഭായ് പട്ടേലും, ശങ്കര്‍ സിങ്ങ് വഗേലയുമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ അര്‍ജ്ജുന്‍ മോദ്വാഡിയയയും പ്രതിപക്ഷ നേതാവ് ശക്തിസിങ് ഗോഹിലും പരാജയപ്പെട്ടു. പതിനേഴായിരത്തില്‍ പരം വോട്ടിനാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ കേസുമായ് ബന്ധപ്പെട്ട് ജയിലില്‍ കഴിയേണ്ടി വന്ന ബി.ജെ.പിയിലെ മുന്‍ മന്ത്രി അമിത് ഷയ്ക്ക് നരന്‍ പുര മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചു. മോഡിയുടെ മന്ത്രിസഭയില്‍ നിന്നു മത്സരിച്ച എല്ലാ അംഗങ്ങളും വിജയിച്ചു. 1,038,870 വോട്ട് ലഭിച്ച ആരോഗ്യ വകുപ്പ് മന്ത്രി ആനന്ദി ബെന്‍ പട്ടേലിനാണ് റിക്കോര്‍ഡ് ഭൂരിപക്ഷം.

ഹിമാചലില്‍ ഭരണ നഷ്ടം ഉണ്ടയത് ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിനു ക്ഷീണമായി. അതേ സമയം ഗുജറാത്തിലേത് മോഡിയുടെ വിജയമായി വിലയിരുത്തുമ്പോള്‍ അത് ദേശീയ രാഷ്ടീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവിനു കൂടുതല്‍ ബലമേകും. ഗുജറാത്തില്‍ സ്ഥാനര്‍ഥി നിര്‍ണ്ണയം മുതല്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിക്കുന്നതു വരെ ഉള്ള കാര്യങ്ങളില്‍ അവസാന വാക്ക് നരേന്ദ്ര മോഡിയുടേതായിരുന്നു.

നരേന്ദ്ര മോഡിയെ പോലെ ഇന്ത്യയില്‍ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ക്ക് വിധേയനായ മറ്റൊരു രാഷ്ടീയ നേതാവോ മുഖ്യമന്ത്രിയോ മുമ്പ് ഉണ്ടയിട്ടില്ല എന്നത് മോഡിയുടെ വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇന്ത്യക്ക് വെളിയില്‍ നിന്നു പോലും മോഡിക്ക് വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ബ്രിട്ടനും, അമേരിക്കയും മോഡിക്ക് വിസ നിഷേധിക്കുകയുണ്ടയി. എന്നാല്‍ ഇതു കൊണ്ടൊന്നും ഗുജറാത്ത് രാഷ്ടീയത്തില്‍ ഈ അതികായനെ വെല്ലുവാന്‍ മറ്റാര്‍ക്കും ആകുന്നില്ല. ദേശീയ തലത്തില്‍ ബി.ജെ.പി ദുര്‍ബലമാകുമ്പോളും ഗുജറാത്തില്‍ മോഡിയുടെ നേതൃത്വത്തില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടക്കിയത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ഗുജറാത്തില്‍ മൂന്നാമതും മോഡിക്ക് വിജയം

മൂന്നാമതും മോഡിയെന്ന് എസ്കിറ്റ് പോളുകള്‍

December 18th, 2012

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡ് ഹാട്രിക് വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ നയിച്ചത് മോഡിയായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബി.ജെ.പി നേടുമെന്ന് സി വോട്ടര്‍, ചാണക്യ, ന്യൂസ് 24 തുടങ്ങിയ സര്‍വ്വേകള്‍ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് ഒരു പക്ഷെ 150 സീറ്റുകള്‍ വരെ നേടാനാകുമെന്ന് ചിലര്‍ പ്രവചിക്കുന്നു. കേശുഭായ് പട്ടേല്‍ നേതൃത്വം നല്‍കുന്ന ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി ആദ്യഘട്ടത്തില്‍ ബി.ജെ.പിക്ക് ഭീഷണിയാകുമെന്ന് കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസ്സിന്റെ വോട്ടുകളിലാണ് ചോര്‍ച്ച സംഭവിക്കാനിടയെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. വര്‍ദ്ധിച്ച പോളിങ്ങ് ശതമാനവും മോഡിക്ക് അനുകൂലമായ സൂചനയായാണ് കണക്കാക്കുന്നത്.

ഗുജറാത്തില്‍ ബി.ജെ.പിക്ക് അതീതമായ ഒരു പ്രതിച്ഛായ മോഡി ഇതിനോടകം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലെ തന്നെ തീരാ കളങ്കമായ ഗുജറാത്തിലെ കലാപത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോളും ഗുജറാത്തില്‍ മോഡിയുടെ ജന പിന്തുണ വര്‍ദ്ധിച്ചു വരികയാണ്. വികസനത്തെ പറ്റി മാധ്യമങ്ങളിലൂടെ വലിയ തോ‍തില്‍ ഉള്ള റിപ്പോ‍ര്‍ട്ടുകളാണ് പുറത്തു വരുന്നത്. നഗരങ്ങളെ വിട്ട് ഗ്രാമങ്ങളില്‍ കാര്യമായ വികസനം ഒന്നും നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളെയും വിലക്കയറ്റത്തേയും മോഡി തന്റെ പ്രചാരണത്തിനു വളരെ വിദഗ്ദമായി ഉപയോഗിച്ചപ്പോള്‍ ഗുജറാത്തില്‍ വര്‍ദ്ധിച്ചു വരുന്ന ദാരിദ്യം തൊഴിലില്ലായ്മ, കുടിവെള്ള പ്രശ്നം എന്നിവയെ ചൂണ്ടിക്കാട്ടി വോട്ട് പിടിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മൂന്നാമതും മോഡിയെന്ന് എസ്കിറ്റ് പോളുകള്‍

ഗുജറാ‍ത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

December 17th, 2012

അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെട്പ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത സുരക്ഷയില്‍ നടക്കുന്ന വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ 6.7 ശതമാനം പോളിങ്ങ് ഉണ്ടായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അടക്കം 95 നിയോജകമണ്ഡലങ്ങളിലായി 820 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത് . മണിനഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് മോഡി മത്സരിക്കുന്നത്. അഹമ്മദാബാദിലെ സ്കൂളില്‍ രാവിലെ തന്നെ മോഡി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ വികസനം ഉയര്‍ത്തിക്കാട്ടിയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിട്ടത്.മത്സരത്തില്‍ ബി.ജെ.പിയുടെ വിജയം സുനിശിചതമാണെന്നും താന്‍ ഹാട്രിക് വിജയം നേടുമെന്ന് മോഡി പറഞ്ഞു

മോഡിയ്ക്കെതിരെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി രംഗത്തുള്ളത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടാണ്. ഗുജറാത്ത് കലാപം തന്നെയാണ് ഇത്തവണയും മോഡിയ്ക്കെതിരെ പ്രധാന പ്രചരണായുധമായി എതിര്‍പാര്‍ട്ടികള്‍ ഉപയോഗിച്ചത്. പ്രചാരണത്തിനായി പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ എത്തിയിരുന്നു. കോണ്‍ഗ്രസ്സിനെ കൂടാതെ ബഹുജന്‍ സമാജ് വാദി പാര്‍ട്റ്റി, ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഒരു മലയാളിയും മത്സരിക്കുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശി രാമചന്ദ്രനാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഗുജറാ‍ത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Page 30 of 35« First...1020...2829303132...Last »

« Previous Page« Previous « ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനുള്ളില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
Next »Next Page » ഇറാഖിൽ സ്ഫോടന പരമ്പര »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha