മോഡി തന്നെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

May 20th, 2014

amit-shah-narendra-modi-epathram

ന്യൂഡല്‍ഹി: പതിനാറാം ലോകസഭയില്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തു. പാര്‍ലിമെന്‍റ് സെന്‍റര്‍ ഹാളില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയാണ് മോഡിയുടെ പേര് നിര്‍ദേശിച്ചത്. മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ നിര്‍ദേശത്തെ പിന്തുണച്ചു. സുഷമാ സ്വരാജ് മോദിയെ അനുമോദിച്ചു. ഇത് ചരിത്ര നിമിഷമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ്സിങ് പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on മോഡി തന്നെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്

പാർട്ടിക്ക് ദയനീയ പരാജയം തന്നെ: പി. ബി.

May 18th, 2014

ന്യൂഡെൽഹി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലും ബംഗാളിലും അടക്കം രാജ്യത്താകമാനം പാര്‍ട്ടിക്കേറ്റത് ദയനീയ പരാജയമെന്ന് സി. പി. എം. പൊളിറ്റ് ബ്യൂറോയുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും പാര്‍ട്ടിക്കേറ്റ പരാജയത്തിന്റെ വിവിധ കാരണങ്ങളെ കുറിച്ച് വിശദമായ ചർച്ചയ്ക്കുമായി ജൂണ്‍ ആറിന് വീണ്ടും പി. ബി. യോഗം ചേരുമെന്നും, തുടർന്ന് ജൂണ്‍ ഏഴിന് ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്നും പ്രസ്താവനയിലൂടെ പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on പാർട്ടിക്ക് ദയനീയ പരാജയം തന്നെ: പി. ബി.

മോഡി ജയിച്ചു; അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നമോ ബ്രിഗേഡ്

May 17th, 2014

ur-ananthamurthy-epathram

മംഗലാപുരം: നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞ മുതിര്‍ന്ന എഴുത്തുകാരനും ചിന്തകനുമായ യു. ആര്‍. അനന്തമൂര്‍ത്തിക്ക് മോദി അനുയായികള്‍ പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയ്ക്കുള്ള എല്ലാ ചിലവും തങ്ങള്‍ വഹിക്കുമെന്ന് നമോ ബ്രിഗേഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. മോഡി വിജയിച്ച സാഹചര്യത്തില്‍ അനന്തമൂര്‍ത്തിക്ക് രാജ്യം വിടുന്നതിനു എന്തെങ്കിലും അസൌകര്യം വരാതിരിക്കുവാന്‍ തങ്ങള്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്കു ചെയ്യുകയാണെന്ന് അവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

അനന്തമൂര്‍ത്തിയുടെ പ്രസ്ഥാവന ഇന്ത്യയില്‍ ഉടനീളം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയും ബി. ജെ. പി. യും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് എത്തുന്ന സൂചന കണ്ടതോടെ അദ്ദേഹം തന്റെ നിലപാട് തിരുത്തി. ആ സമയത്തെ വൈകാരികത കൊണ്ട് പറഞ്ഞതായിരുന്നു എന്നും അത് ഒരു അബദ്ധമായി പ്പോയെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. താന്‍ നടത്തിയ പ്രസ്ഥാവനയില്‍ അനന്തമൂര്‍ത്തി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ബാംഗ്ളൂരില്‍ നിന്നും ശ്രീലങ്ക വഴി കറാച്ചിയിലേക്കാണ് ശ്രീലങ്കന്‍ എയര്‍ ലൈന്‍സില്‍ മൂർത്തിക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്ന് വൈകീട്ട് 3.30 നു പുറപ്പെടുന്ന വിമാനം 5.10 നു കൊളമ്പോയിലും തുടര്‍ന്ന് അവിടെ നിന്ന് രാത്രി ഒരു മണിയോടെ പുറപ്പെട്ട് പുലര്‍ച്ചെ 4.40 നാണ് പാക്കിസ്ഥാനിലെ കറാച്ചിയിലും എത്തുക.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on മോഡി ജയിച്ചു; അനന്തമൂര്‍ത്തിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് നമോ ബ്രിഗേഡ്

രാജ്യത്ത് കോൺഗ്രസ് വിരുദ്ധ തരംഗം

May 16th, 2014

anti-congress-india-epathram

ന്യൂഡൽഹി: കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യത്തെ സാമ്രാജ്യത്വ ശക്തികൾക്ക് അടിയറ വെച്ച കോൺഗ്രസിന്റെ ജനവിരുദ്ധ നടപടികൾക്ക് എതിരെ വ്യക്തമായ ജനവിധിയുടെ സൂചനയാണ് രാജ്യമെമ്പാടും നിന്നുമുള്ള തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. കോൺഗ്രസിന്റെ മിക്കവാറും നേതാക്കൾ പരാജയപ്പെട്ടു. 282 സീറ്റ് ലഭിച്ച ബി. ജെ. പി. കേവല ഭൂരിപക്ഷം നേടി. ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ 30 വർഷങ്ങൾക്ക് ശേഷമാണ്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ മൽസരിച്ച എൻ. ഡി. എ. സഖ്യം 337 സീറ്റുകളും, യു. പി. എ. സഖ്യം 59 സീറ്റുകളും നേടി.

ഇത് ഇന്ത്യയുടെ വിജയമാണ് എന്നും നല്ല നാളുകളാണ് ഇനി വരാനിരിക്കുന്നത് എന്നും വിജയത്തെ പറ്റി നരേന്ദ്ര മോഡി പ്രതികരിച്ചു. 21ന് പ്രധാനമന്ത്രിയായി മോഡി സത്യപ്രതിജ്ഞ ചെയ്യും.

- ജെ.എസ്.

വായിക്കുക:

Comments Off on രാജ്യത്ത് കോൺഗ്രസ് വിരുദ്ധ തരംഗം

റിക്കോർഡ് പോളിംഗ്: ചെലവ് 3426 കോടി

May 15th, 2014

election-ink-mark-epathram

ന്യൂഡല്‍ഹി: കൃത്യതയിലും സമീപനത്തിലും രാജ്യത്തിന്റെ ജനാധിപത്യ മഹിമ ഉയർത്തിപ്പിടിച്ച പാര്‍ലമെന്ററി തെരഞ്ഞെടുപ്പിൽ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് ഇത്തവണ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒമ്പത് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന് തിരശ്ശീല വീണപ്പോൾ 66.38 ശതമാനമാണ് ഇതു വരെയുള്ള വോട്ടിങ് ശതമാനം.

41 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് മുമ്പ് വൈകിട്ട് ആറു മണി വരെയുള്ള കണക്കാണിത്. ശതമാനം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത. ഇതിനു മുമ്പ് രാജ്യത്ത് ഏറ്റവും മികച്ച പോളിങ് നടന്നത് 1984 ലാണ്. ഇന്ദിരാ ഗാന്ധി വധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 64.01 ശതമാനം പേരാണ് വോട്ടു ചെയ്തത്. 2009-ല്‍ 58.19 ശതമാനവും 2004 ല്‍ 58.19 ശതമാനവും ആയിരുന്നു പോളിങ്. 2009ലെ വോട്ടർമാരേക്കാൾ 13.40 കോടി വോട്ടര്‍മാര്‍ ഇത്തവണ വോട്ടു രേഖപ്പെടുത്തി.

ചില ചെറിയ അനിഷ്ട സംഭവങ്ങൾ ഒഴിച്ച് നിറുത്തിയാൽ വോട്ടിംഗ് പൊതുവെ സമാധാന പരമായിരുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിക്കാതെ വയ്യ. രാജ്യത്തെ ഏറ്റവും വിശ്വാസ പൂർണമായ ഒന്നായി കമ്മീഷൻ ഇന്നും നിലനില്ക്കുന്നു എന്നത് ആശാവഹമാണ്‌.

വിവിധ സംസ്ഥാനങ്ങളിലെ വോട്ടിങ് ശതമാനം (അവസാന കണക്ക് ഇതിനേക്കാള്‍ അല്പം കൂടും):

കേരളം – 74.02, ലക്ഷദ്വീപ് – 86.79, ആന്ധ്രപ്രദേശ് – 74.25, ഗുജറാത്ത് – 63.41, ജമ്മു – കശ്മീര്‍ – 50.10, കര്‍ണാടക – 67.28, മധ്യപ്രദേശ് – 61.57, മഹാരാഷ്ട്ര – 60.42, തമിഴ്‌നാട് – 73.68, പുതുച്ചേരി – 82.18, രാജസ്ഥാന്‍ – 63.02, പഞ്ചാബ് – 70.84, ഡല്‍ഹി – 64.98, യു.പി. – 58.63, ബിഹാര്‍ – 56.50, പശ്ചിമ ബംഗാള്‍ – 81.77, ത്രിപുര – 84.32, നാഗാലാന്‍ഡ് – 88.57, മണിപ്പൂര്‍ – 80.14

ഇത്തവണത്തെ തിരഞ്ഞെടുപ്പു നടത്താന്‍ സര്‍ക്കാരിന് ചെലവായത് 3426 കോടി രൂപയാണെന്നും 2009 ല്‍ ഇത് 1483 കോടി രൂപയായിരുന്നെന്നും ഇത്തവണ നൂതനമായ ഒട്ടേറെ നടപടികൾക്ക് തുടക്കമിട്ടതും വിലക്കയറ്റവുമാണ് തിരഞ്ഞെടുപ്പു ചെലവ് കൂടാന്‍ കാരണമായതെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ പി. കെ. ദാസ് പറഞ്ഞു. രാജ്യത്തെ മികച്ച തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രതീക്ഷയുണ്ടെന്നും യുവത്വം ജനാധിപത്യത്തെ കൃത്യമായി സ്വീകരിച്ചത് ലക്ഷണം ആണെന്നും ഉപതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ വിനോദ് ജോഷിയും അലോക് ശര്‍മ്മയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

Comments Off on റിക്കോർഡ് പോളിംഗ്: ചെലവ് 3426 കോടി

Page 53 of 55« First...102030...5152535455

« Previous Page« Previous « അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് എം. എ. യൂസഫലി
Next »Next Page » മന്‍മോഹന്‍ സിങ്ങിന്റെ മൗനം ബോധപൂര്‍വം: ടി. കെ. എ. നായര്‍ »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha