അനധികൃത ഫ്ലാറ്റ് വിവാദം; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

July 2nd, 2014

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടിനെയും അനധികൃത ഫ്ലാറ്റ് നിര്‍മ്മാണത്തെയും അടിമാലിത്തുറയില്‍ അനധികൃത കയ്യേറ്റവും റിസോര്‍ട്ട് നിര്‍മ്മാണവും സംബന്ധിച്ച് വി.എസ്.സുനില്‍ കുമാര്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിവാദ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു എത്ര കോടി ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ ചോദിച്ചു. അനുവദിക്കാത്തതിനെ തുടര്‍ന്ന് ചൊല്ലി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പരിസ്ഥിതി ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ പരിസ്ഥിതി ഘാതകരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ആയിരുന്ന പി.ശ്രീകണ്ഠന്‍ ചട്ട വിരുദ്ധമായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതെന്നും മുത്തുനായകം, പി.കെ. മെഹന്തി എന്നിവര്‍ പരിസ്ഥിതി വകുപ്പിന്റെ ചുമത വഹിച്ചിരുന്നപ്പോള്‍ നല്‍കിയ അനുമതികള്‍ പരിശോധിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പാറ്റൂരില്‍ ഭൂമി കയ്യേറ്റം നടന്നതായി ആരോപിച്ച പ്രതിപക്ഷം ഇത് അളന്ന് തിട്ടപ്പെടുത്തണമെന്നും അനധികൃത നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ഇതിനു വഴങ്ങിയില്ല. രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്.

പരിസ്ഥിതി നിബന്ധനകള്‍ പാലിച്ചാണ് അനുമതി നല്‍കിയതെന്നുംപി.ശ്രീകണ്ഠനെ പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുന്നതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അവതരണാനുമതി നിഷേധിക്കുകയായിരുന്നു.നിയമനം മുതല്‍ ഏറെ വിവാദങ്ങളില്‍ പെട്ട ഉദ്യോഗസ്ഥനാണ് പി.ശ്രീകണ്ഠന്‍. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായില്ല.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on അനധികൃത ഫ്ലാറ്റ് വിവാദം; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

ചന്ദ്രചൂഡന്‍ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട : പന്ന്യന്‍ രവീന്ദ്രന്‍

June 11th, 2014

Pannian Raveendran ePathram

തിരുവനന്തപുരം: ആർ. എസ്. പി. ലയന സമ്മേളനത്തില്‍ സി. പി. ഐ. ക്കെതിരെ ആർ. എസ്. പി. ദേശീയ സെക്രട്ടറി പ്രൊ. ടി. ജെ. ചന്ദ്രചൂഡന്‍ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി. പി. ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത് വന്നു. സി. പി. ഐ. യെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആർ. എസ്. പി. വരേണ്ടെന്ന് പന്ന്യന്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആർ. എസ്. പി. ആണോ പെണ്ണോ എന്ന് പന്ന്യന്‍ ചോദിച്ചു. തോറ്റ് നാടു കടന്ന് നേതൃത്വത്തിലിരിക്കുന്ന ആള്‍ താനല്ലെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.

- ന്യൂസ് ഡെസ്ക്

വായിക്കുക:

Comments Off on ചന്ദ്രചൂഡന്‍ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട : പന്ന്യന്‍ രവീന്ദ്രന്‍

സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകള്‍ ദുര്‍ബലം: വി. എസ്.

June 11th, 2014

vs-achuthanandan-epathram

ന്യൂഡല്‍ഹി: സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ വീണ്ടും വി. എസ്. തുറന്നടിച്ചു. ഇടതു മുന്നണിയെ ദുര്‍ബലമാക്കിയത് സംസ്ഥാന നേതൃത്വത്തിന്‍റെ പിടിപ്പുകേട് കൊണ്ടാണെന്നും, ആർ. എസ്. പി. യെ പോലുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്നണി വിടാനുണ്ടായ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു എന്നും എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകള്‍ അതിനെതിരായിരുന്നു എന്നും ഇതിലൂടെ മുന്നണി വിപുലീകരണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ നിര്‍ദേശം നടപ്പാക്കിയില്ലെന്നും, സ്‌ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കീഴ്‌ഘടകങ്ങളുടെ അഭിപ്രായം മാനിച്ചില്ലെന്നും പ്രതിപക്ഷ നേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. കേന്ദ്ര കമ്മറ്റിയിലാണ്‌ വി. എസ്. വിമര്‍ശനം നടത്തിയത്.

- ന്യൂസ് ഡെസ്ക്

വായിക്കുക:

Comments Off on സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകള്‍ ദുര്‍ബലം: വി. എസ്.

പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്ന് ഇന്നസെന്റ് എം. പി.

June 6th, 2014

innocent-epathram

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പാര്‍ളമെന്റില്‍ സൌകര്യങ്ങള്‍ കുറവാണെന്നും പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്നും ഇന്നസെന്റ് എം. പി. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സിനിമാ‍ നടന്‍ കൂടെയായ ഇന്നസെന്റ്. കേരളത്തിലെ നിയമ സഭാ മന്ദിരം കണ്ടിട്ടുള്ള താന്‍ അതു വച്ചു നോക്കുമ്പോള്‍ പാര്‍ളമെന്റിലെ സൌകര്യങ്ങള്‍ തീരെ ചെറുതാണെന്നും ഇരിപ്പിട സൌകര്യവും മറ്റും വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പാര്‍ളമെന്റ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്നും അതിനെ നിലനിര്‍ത്തി ക്കൊണ്ട് പുതിയ പാര്‍ളമെന്റ് വേണമെന്നുമാണ് കന്നിക്കാരനായി പാര്‍ളമെന്റില്‍ എത്തിയ ഇന്നസെന്റ് പറയുന്നത്.

അംഗങ്ങളുടെ സത്യപ്രതിജ്ഞയെ സംബന്ധിച്ചും ഇന്നസെന്റ് തന്റെ അസംതൃപ്തി വ്യക്തമാക്കി. 543 പേര്‍ ഒരേ കാര്യം ആവര്‍ത്തിക്കുന്നതിനേക്കാള്‍ നന്നാകുക എല്ലാവരും ഒരുമിച്ച് സത്യപ്രതിജഞ ചെയ്യുന്ന രീതിയാകും എന്നും ഇന്നസെന്റ് പറഞ്ഞു.

എന്നാല്‍ കെട്ടിടത്തിന്റെ വലിപ്പത്തിനും സൌകര്യങ്ങള്‍ക്കുമല്ല മറിച്ച് അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഇടുക്കി എം. പി. ജോയ്സ് ജോര്‍ജ്ജ് ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി പറഞ്ഞു. പാര്‍ളമെന്റിലെ സീറ്റിങ്ങ് സൌകര്യത്തിന്റെ അസൌകര്യങ്ങളെ കുറിച്ച് കണ്ണൂര്‍ എം. പി. ശ്രീമതി ടീച്ചറും ഇതേ മാധ്യമത്തിലൂടെ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on പുതിയ പാര്‍ളമെന്റ് നിര്‍മ്മിക്കണമെന്ന് ഇന്നസെന്റ് എം. പി.

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി

May 26th, 2014

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍ വീണ്ടും വിവാഹിതയായി. എറണാകുളം സ്വദേശിയും ഐ. ടി. വിദഗ്ദ്ധനുമായ വര്‍ഗ്ഗീസ് ജോര്‍ജ്ജ് ആണ് വരന്‍. വര്‍ഗ്ഗീസിന്റേയും രണ്ടാം വിവാഹമാണ്. തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. മുഖ്യമന്ത്രിയുടെ ബന്ധു കൂടെയായ കോര്‍ എപ്പിസ്കോപ്പയടക്കം അഞ്ച് വൈദികര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ലളിതമായ ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് അതിഥികള്‍ക്കായി ക്ളിഫ് ഹൌസില്‍ ചായ സല്‍ക്കാരവും ഉണ്ടായിരുന്നു.

മുത്തൂറ്റ് കുടുംബാംഗമായ റിക്കി മാത്യുവുമായിട്ടായിരുന്നു മറിയ ഉമ്മന്റെ ആദ്യ വിവാഹം. റിക്കിയുമായുള്ള വിവാഹ മോചനവും മറ്റും കേരള രാഷ്ടീയത്തില്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ഉമ്മന്‍ ചാണ്ടിയുടെ മകള്‍ പുനര്‍ വിവാഹിതയായി

Page 40 of 54« First...102030...3839404142...50...Last »

« Previous Page« Previous « നരേന്ദ്ര മോദി പ്രധാന മന്ത്രിയായി അധികാരമേറ്റു
Next »Next Page » കേരളത്തിലേക്ക് കുട്ടികളെ കടത്തിയ 8 പേര്‍ പിടിയില്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha