എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

November 20th, 2025

al-dhafra-excellence-global-school-in-al-dhannah-ruwais-ePathram

അബുദാബി : റുവൈസിലെ അൽ-ധന്നയിൽ എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്കൂൾ കാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി, സ്കൂൾ ചെയർമാൻ പാറയിൽ കുഞ്ഞി മുഹമ്മദ് അൻസാരി, മാനേജിംഗ് ഡയറക്ടർ ഡോ. മുനീർ അൻസാരി പാറയിൽ, അഡ്‌നോക്ക് ഉദ്യോഗസ്ഥർ, പൗര പ്രമുഖർ, രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

excellence-global-school-al-dhannah-ruwais-ePathram

വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രീ-കെ. ജി. മുതൽ ഗ്രേഡ് 6 വരെയുള്ള ക്ലാസ്സുകളിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. മേഖലയിലെ ആദ്യത്തെ ബ്രിട്ടീഷ് കരിക്കുലം സ്കൂൾ എന്ന പ്രത്യേകതയുമുണ്ട്.

അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ റുവൈസിലെ (അൽ-ദഫ്ര) അൽ-ധന്ന സിറ്റിയിൽ ഇത്രയും മഹത്തരമായുള്ള വിദ്യാഭ്യാസ ദൗത്യം ഏറ്റെടുത്തു പ്രാവർത്തികം ആക്കിയതിനു ഗ്ലോബൽ എജ്യുക്കേഷണൽ സൊല്യൂഷൻസ് (GES) നേതൃത്വ ത്തിനെ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ

November 19th, 2025

aaliya-sheikh-s-debut-his-ghost-our-inheritance-by-bri-books-ePathram
ഷാർജ : അന്താരാഷ്ട്ര പുസ്തക മേള 2025-ൽ തിളങ്ങി അബുദാബി സെൻ്റ് ജോസഫ് സ്‌കൂളിലെ ആലിയ ഷെയ്ഖ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആലിയ, തൻ്റെ ആദ്യ പുസ്തകമായ ‘His Ghost, Our Inheritance’ എന്ന കൃതിയിലൂടെ യാണ് യു. എ. ഇ. യിലെ ഏറ്റവും മികച്ച 20 വിൽപനയുള്ള യുവ എഴുത്തുകാരുടെ പട്ടിക യിലൂടെ അംഗീകാരം നേടിയിരിക്കുന്നത്.

his-ghost-our-inheritance-aaliya-sheikh-s-debut-book-ePathram

ബ്രി-ബുക്‌സിലൂടെ പ്രസിദ്ധീകരിച്ച ആലിയയുടെ ‘His Ghost, Our Inheritance’ എന്ന കൃതി രാജ്യത്തുടനീളമുള്ള ആയിര ക്കണക്കിന് യുവ എഴുത്തുകാർക്ക് ഇടയിൽ വേറിട്ടു നിന്നു. ഷാർജ ഇൻ്റർ നാഷണൽ ബുക്ക് ഫെയർ ഇൻ്റലക്ച്വൽ ഹാളിൽ നടന്ന ചടങ്ങിൽ ആലിയ ഷെയ്ഖിനു മൊമെൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

aaliya-sheikh-s-debut-book-his-ghost-our-inheritance-ePathram

യുവ പ്രതിഭകളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സെൻ്റ് ജോസഫ് സ്‌കൂളിന് ഈ നേട്ടം അഭിമാനം പകരുന്നു. ഒരു നല്ല വായനക്കാരിയും ക്രിയേറ്റീവ് സ്റ്റോറി ടെല്ലറുമായ ആലിയ, STEM, AI എന്നിവയോടുള്ള അവളുടെ അഭിനിവേശം പര്യവേക്ഷണം ചെയ്യുന്നതിനിടയിൽ ഒരു എഴുത്തുകാരിയായി വളരാൻ ആഗ്രഹിക്കുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ

എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ

November 18th, 2025

write-with-a-pen-epathram
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി ക്രിസ്തുമസ് പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടക്കും.

2025 ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷയുടെ ആദ്യ ഘട്ടം നടക്കും. ഡിസംബര്‍ 24 മുതല്‍ 2026 ജനുവരി 4 വരെയാണ് ക്രിസ്തുമസ് അവധി നൽകിയിരിക്കുന്നത്. ശേഷം രണ്ടാം ഘട്ട പരീക്ഷ 2026 ജനുവരി 6 മുതൽ നടത്തും.

ക്രിസ്തുമസ് അവധിക്കു മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്തും എന്നായിരുന്നു ആദ്യ അറിയിപ്പ് വന്നത്. ഇതിനിടെ ഡിസംബർ 9, 11 തിയ്യതികളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും എന്ന പ്രഖ്യാപനം വന്നതോടെ അതിന് അനുസരിച്ച് പരീക്ഷാ തിയ്യതി കളിൽ മാറ്റം വരുത്തുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on എച്ച്. എസ്. എസ്. ക്രിസ്തുമസ് പരീക്ഷ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ 23 വരെ

എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി

November 18th, 2025

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : അടുത്ത വർഷം മാർച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന എസ്. എസ്. എല്‍. സി.-ടി. എച്ച്. എസ്. എല്‍. സി. പരീക്ഷകളുടെ രജിസ്‌ട്രേഷന് തുടക്കമായി. പരീക്ഷാ ഫീസ് അടച്ച് നവംബർ 30 ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പിഴ കൂടാതെ വ്യാഴാഴ്ച വരെ ഫീസ് അടക്കാം. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെയും പിന്നീട് ഉള്ള ദിവസങ്ങളിൽ 350 രൂപ പിഴയോടെ ഫീസ് അടക്കാം.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐ. ടി. പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും. വിദ്യാഭ്യാസ വകുപ്പിൻറെ വിജ്ഞാപനത്തിലെ സമയ ക്രമത്തില്‍ ഒരു മാറ്റവും അനുവദിക്കില്ല എന്നും പരീക്ഷാ ഭവന്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി

ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ

November 17th, 2025

sevens-foot-ball-in-dubai-epathram
ദുബായ് : പന്തുകളിയുടെ ആവേശം പ്രവാസ ഭൂമിക യിലും ഉയർത്തിക്കൊണ്ട് YMA-UAE ചാപ്റ്റർ ദുബായ് ഖിസൈസ് വെസ്റ്റ് ഫോർഡ് ഗ്രൗണ്ടിൽ ഫുട് ബോൾ മീറ്റ് സംഘടിപ്പിച്ചു. എവർ ഗ്രീൻ, ഗ്രീൻ ബ്ലാസ്റ്റേഴ്‌സ്, ഗ്രീൻ ഷോർ, മാവേറിക്‌സ് എന്നീ നാലു ടീമുകളായി വിഭജിച്ചാണ് മത്സരങ്ങൾ നടന്നത്. വാശിയേറിയ പോരാട്ടങ്ങൾക്ക് ശേഷം എവർഗ്രീൻ എഫ്. സി. ചാമ്പ്യന്മാരായി. മാവേറിക്‌സ് ഫസ്റ്റ് റണ്ണർ-അപ്പായി.

ഗ്രൗണ്ടിലെ മികച്ച പ്രകടനങ്ങൾക്ക് വിവിധ വിഭാഗ ങ്ങളിലെ വ്യക്തി ഗത സമ്മാനങ്ങൾക്ക് ഷാഹിദ്, ഷമീർ, മുസ്സമിൽ, ശഹറത്ത്, കെ. എസ്. അലി എന്നിവർ അർഹരായി. വടം വലി മത്സരത്തിൽ ഗ്രീൻ ഷോർ ജേതാക്കളായി.

YMA മുൻ ജനറൽ സെക്രട്ടറി കെ. എസ്. നഹാസ് ഉൽഘാടനം ചെയ്തു. മുൻ പ്രസിഡണ്ട് ഫൈസൽ കടവിൽ അദ്ധ്യക്ഷത വഹിച്ചു. പി. എച്ച്. അബ്ദുൽ കലാം,അക്ബർ വി. എം, നിഷാക് കടവിൽ, റാഫി കടവിൽ, ഫൈസൽ പി. എം, മുഹമ്മദ് ഹസ്സൻ, ഷെബീർ കുന്നത്ത് എന്നിവർ ആശംസകൾ നേർന്നു.

കെ. എസ്. അലി, ഫൈസൽ കടവിൽ, നൗഫൽ പുത്തൻ പുരയിൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. അലി പുത്തൻസ്, റിഷാം റമളാൻ, ഹാഷിർ, സിറാജ്, ഷഹീർ, അസ്ഹർ, സഹദ്, നിസാം ആനംകടവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

തൃശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായ YMA യുടെ യു. എ. ഇ. കൂട്ടായ്മ നാട്ടിലെ അതേ ആവേശം പ്രവാസികളായ കായിക പ്രേമികളി ലേക്കും പകർന്നു കൊടുക്കുകയായിരുന്നു ദുബായിലെ ‘ഫുട് ബോൾ മീറ്റ്’ എന്ന മത്സര വേദിയിലൂടെ

- pma

വായിക്കുക: , , , , , ,

Comments Off on ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ

Page 2 of 9512345...102030...Last »

« Previous Page« Previous « സ്ഥാനാർത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
Next »Next Page » എസ്. എസ്. എല്‍. സി. പരീക്ഷ : രജിസ്‌ട്രേഷന് തുടക്കമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha