ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം

January 26th, 2013

republic-day-celebrations-2013-ePathram

അബുദാബി : അബുദാബി യിലെ റിപ്പബ്ലിക് ദിനാഘോഷ ങ്ങളില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടി കളില്‍ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ് ദേശീയ പതാക ഉയര്‍ത്തി.

indian-flag-hoisting-in-2013-republic-day-ePathram

സ്കൂള്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി അടക്കം സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ സംബന്ധിച്ചു. രാഷ്ട്ര പതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസഡര്‍ വായിച്ചു.

വിദ്യാര്‍ത്ഥി കളുടെ മാര്‍ച്ച് പാസ്റ്റ്, വിവിധ നൃത്ത നൃത്യങ്ങള്‍ തുടങ്ങി വര്‍ണ്ണാഭമായ കലാ പ്രകടന ങ്ങളും നടന്നു.

-ഫോട്ടോ : അഫ്സല്‍ അഹ്മദ്, ഇമ അബുദാബി

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ഇന്ത്യന്‍ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം

യാസ് വാട്ടര്‍ വേള്‍ഡ് ജനുവരി 24 ന് തുറക്കും

January 18th, 2013

logo-yas-water-world-abudhabi-ePathram
അബുദാബി : യാസ് ദ്വീപിലെ യാസ് മറീന സര്‍ക്യൂട്ടിനോട് ചേര്‍ന്ന് യാസ് വാട്ടര്‍ വേള്‍ഡ് ജനുവരി 24 ന് പൊതുജന ങ്ങള്‍ക്ക് തുറന്നു കൊടുക്കും.

അറബ് പാരമ്പര്യ തനിമയില്‍ ഒരുക്കിയ യാസ് വാട്ടര്‍ വേള്‍ഡില്‍ 43 റൈഡു കളും സ്ളൈഡു കളും മറ്റു വിനോദ സംവിധാന ങ്ങളുമുണ്ട്. നഷ്ടപ്പെട്ടു പോയ മുത്ത്, ദാന എന്ന സ്വദേശി പെണ്‍കുട്ടി സാഹസിക മായി തെരയുന്നതാണ് പാര്‍ക്കിന്റെ പ്രമേയം.

വര്‍ണാഭ മായ വെളിച്ച വിതാനവും ത്രീഡി വീഡിയോകളും സ്പെഷ്യല്‍ ഇഫക്ട്സും ദൃശ്യ വിസ്മയ ങ്ങളും അടങ്ങിയ മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കായ യാസ് വാട്ടര്‍ വേള്‍ഡ് സന്ദര്‍ശകരെ ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല.

ലോകത്തിലെ ഏറ്റവും നീളം കൂടിയതും വേഗമേറിയതു മായ ടൊര്‍ണോഡോ റൈഡാണ് മുഖ്യ ആകര്‍ഷണം. വേഗത്തെ വെല്ലുന്ന ബാന്‍ഡിറ്റ് ബോംബര്‍ ആണ് മറ്റൊരു ആകര്‍ഷണം.

മണിക്കൂറില്‍ 700 പേര്‍ക്ക് റൈഡില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് 225 ദിര്‍ഹ മാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് : 185 ദിര്‍ഹം.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on യാസ് വാട്ടര്‍ വേള്‍ഡ് ജനുവരി 24 ന് തുറക്കും

കുമ്മാട്ടി ‘സ്‌നേഹസ്പര്‍ശം’ തുക കൈമാറി

January 18th, 2013

ദുബായ് : തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് അലുമ്‌നൈ യു. എ. ഇ. കമ്മിറ്റി (കുമ്മാട്ടി) നിര്‍ദ്ധനരെ സഹായി ക്കുന്നതിന് ഏര്‍പ്പെടുത്തിയ ‘സ്‌നേഹ സ്പര്‍ശം’ ഫണ്ടില്‍ നിന്ന് കിഡ്നി രോഗം മൂലം കഷ്ടത അനുഭവിക്കുന്ന തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി യുമായ ആതിര വാസുദേവന് 90000 രൂപയുടെ ചെക്ക് വീട്ടില്‍ വെച്ച് കുമ്മാട്ടി പ്രതിനിധി കളായ ബൈജു ജോസഫ്, സൈഫി എന്നിവര്‍ ചേര്‍ന്ന് കൈമാറി.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on കുമ്മാട്ടി ‘സ്‌നേഹസ്പര്‍ശം’ തുക കൈമാറി

കുട്ടികള്‍ക്കായി കളിവീട് യു. എ. ഇ. യില്‍

January 18th, 2013

yks-kaliveedu-er-joshi-ePathram

അബുദാബി : യുവ കലാ സാഹിതി യുടെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ കുട്ടികളുടെ ക്യാമ്പ്‌ ‘കളിവീട്’ സംഘടിപ്പിക്കുന്നു.അമ്മ മലയാള ത്തിന്റെ നന്മ യെ കുട്ടികളെ പരിചയ പ്പെടുത്തുകയാണ് ക്യാമ്പിന്റെ ലക്‌ഷ്യം.

ചിത്ര രചന, അഭിനയം, നാടന്‍ പാട്ടുകള്‍, ശാസ്ത്രം എന്നീ മേഖല കളെ അധികരിച്ച് ആണ് ക്യാമ്പ്‌ ഒരുക്കി യിരിക്കുന്നത്. ഓരോ മേഖല യിലെയും പ്രമുഖര്‍ ക്യാമ്പില്‍ പങ്കെടുക്കും.

ജനുവരി 18 വെള്ളിയാഴ്ച ദുബായില്‍ ക്യാമ്പിനു തുടക്കം കുറിക്കും. അബുദാബി, ഷാര്‍ജ, റാസ് അല്‍ ഖൈമ, മുസഫ, അല്‍ ഐന്‍, അജ്മാന്‍ എന്നിവിട ങ്ങളിലും തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ ക്യാമ്പ്‌ നടക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് 055 – 54 96 232, 050 – 59 59 289

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on കുട്ടികള്‍ക്കായി കളിവീട് യു. എ. ഇ. യില്‍

കെ. എസ്. സി. കലോത്സവം 23 മുതല്‍

January 17th, 2013

ksc-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ ജനുവരി 23 മുതല്‍ 26 വരെ യു എ ഇ തല കലോത്സവം സംഘടിപ്പിക്കുന്നു.

പ്രായത്തിന്റെ അടിസ്ഥാന ത്തില്‍ ആറ് ഗ്രൂപ്പുകളായി തരം തിരിച്ചു നടക്കുന്ന കലോത്സവ ത്തില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, പ്രച്ഛന്ന വേഷം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, മലയാള ചലച്ചിത്ര ഗാനം, ആംഗ്യപ്പാട്ട്, നാടന്‍ പാട്ട്, ഉപകരണ സംഗീതം, ചിത്ര രചന, ഏകാം ഗാഭിനയം എന്നീ വിഭാഗ ങ്ങളിലേ യ്ക്കാണ് പ്രധാനമായും മത്സരം നടക്കുന്നത്.

കലോത്സവ ത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 02 631 44 55 / 02 631 44 56 / 050 711 63 48 / 050 62 10 736 എന്നീ നമ്പറുകളിലോ ksckalotsav at gmail dot com എന്ന ഇ മെയിലിലോ ബന്ധപ്പെടുക.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. കലോത്സവം 23 മുതല്‍

Page 82 of 82« First...102030...7879808182

« Previous Page « സംഗീത ശില്പ ശാല ജനുവരി 18ന്
Next » പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ല: വി. എസ്. »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha