അബുദാബി : അറബ് പൗര പ്രമുഖനും അൽ അരീജ് സ്പോൺസറും കൂടിയായ അബു അഹമ്മദ് അബ്ദുൽ മുനീം അൽ ബുഐനൈൻ, അബുദാബി മലയാളി സമാജം പ്രസിഡണ്ട് സലീം ചിറക്കൽ, വേൾഡ് മലയാളി ഫെഡറേഷൻ യു. എ. ഇ. നാഷണൽ കൗൺസിൽ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ എന്നിവർ ചേർന്ന് മുസഫ 37 ൽ അൽ അരീജ് പുതിയ ശാഖയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു.
ടൈപ്പിംഗ് മേഖലയിലെ എല്ലാ ജോലികളും ഉത്തരവാദിത്വത്തോടെ ഏറ്റവും വേഗത്തിൽ ചെയ്തു കൊടുക്കുന്ന ഈ സ്ഥാപനത്തിൽ ടാക്സ് & ഓഡിറ്റിംഗ്, കൺസൾട്ടൻസി, ബിസിനസ് സജ്ജീകരണ സേവനങ്ങളും സർക്കാർ സംബന്ധമായ എല്ലാ ഡോക്യുമെന്റേഷനുകളും നിർവ്വഹിക്കുന്നു.
ഉദ്ഘാടന ചടങ്ങിൽ അഹമ്മദ് അബ്ദുൽ മുഈൻ അഹമ്മദ് മുഹമ്മദ് ബുഅയ്നയ്ന്, പങ്കാളികളായ ശഹദാബ് മുഹമ്മദ് , ഷെരീഫ് മുഹമ്മദ്, ഇജാബ് മണ്ണാപുറത്ത് എന്നിവരും അഭ്യുദയ കാംക്ഷി കളും സംബന്ധിച്ചു. INSTA & FaceBook