പാസ്സ് പോര്‍ട്ട് പുതുക്കു വാന്‍ ഓ​ണ്‍ ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ്ബ​ന്ധം

April 11th, 2019

indian-passport-cover-page-ePathram
അബുദാബി : യു. എ. ഇ. യിൽ നിന്നും ഇന്ത്യന്‍ പാസ്സ് പോര്‍ട്ട് പുതുക്കു വാനും പുതിയ പാസ്സ് പോര്‍ട്ട് എടുക്കു വാനും ഓൺ ലൈന്‍ അപേക്ഷകൾ നിര്‍ബ്ബന്ധം എന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചു.

ഇനി മുതൽ പ്രവാസി കൾ ഈ പോർട്ടൽ വഴി  അപേക്ഷ നല്‍കണം. തുടർന്ന് അപേക്ഷ യുടെ കോപ്പി യും മറ്റു രേഖ കളു മായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി തുടർ നടപടി കൾ പൂർത്തിയാക്കണം.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നടപ്പാക്കുന്ന ഗ്ലോബൽ പാസ്സ് പോര്‍ട്ട് സേവാ പദ്ധതി യുടെ ഭാഗ മായാണ് പുതിയ ഈ പരിഷ്കാരം.

ഇതു പ്രകാരം ഓണ്‍ ലൈന്‍ വഴി അപേക്ഷി ക്കുകയും പ്രവാസി കള്‍ താമസി ക്കുന്ന രാജ്യം സെലക്ട് ചെയ്യു കയും (ഉദാ: യു.എ. ഇ.) തുടര്‍ന്ന് പേര് രജി സ്റ്റര്‍ ചെയ്തു യൂസര്‍ നെയിം ഉണ്ടാക്കണം.  ആവശ്യമുള്ള സേവനം സെലക്ട് ചെയ്ത് ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പി ക്കുകയും വേണം.

തുടര്‍ന്നു ലഭിക്കുന്ന പ്രിൻറ് ഔട്ടും പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടാ, മറ്റു രേഖ കളുമായി ബി. എൽ. എസ്. കേന്ദ്ര ത്തില്‍ എത്തി മറ്റു നടപടി കള്‍ പൂര്‍ത്തി യാക്കാം.

പ്രവാസികള്‍ക്ക് പണവും സമയവും ലാഭിക്കു വാനും നട പടി ക്രമ ങ്ങള്‍ വേഗ ത്തില്‍ ആക്കു വാനും ഓൺ ലൈൻ അപേക്ഷാ സംവി ധാനം ഉപ കാര പ്പെടും.

നിലവിൽ അഞ്ചു ദിവസം കോണ്ടാണ് പാസ്സ് പോര്‍ട്ട് ലഭി ക്കുന്നത്. പുതിയ ഓൺ ലൈൻ സംവി ധാനം വരുന്ന തോടെ മൂന്നു ദിവസം കൊണ്ട് പാസ്സ് പോര്‍ട്ട് ഉട മക്കു ലഭിക്കും എന്ന് എംബസ്സി വൃത്ത ങ്ങള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പാസ്സ് പോര്‍ട്ട് പുതുക്കു വാന്‍ ഓ​ണ്‍ ലൈ​ന്‍ അ​പേ​ക്ഷ നി​ര്‍ബ്ബ​ന്ധം

എം – പാനൽ ഡ്രൈവർ മാരെ പിരിച്ചു വിടണം : ഹൈക്കോടതി

April 8th, 2019

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : കെ. എസ്. ആർ. ടി. സി. യിലെ 1565 എം – പാനൽ ഡ്രൈവർ മാരെയും പിരിച്ചു വിടണം എന്ന് ഹൈക്കോടതി ഉത്തരവ്. പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നട ത്തണം എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഏപ്രില്‍ 30 നു ഉള്ളില്‍ ഉത്തരവ് നടപ്പിലാ ക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

എം- പാനൽ ഡ്രൈവർ മാരുടെ നിയമനം സർവ്വീസ് ചട്ടങ്ങളുടെ ലംഘനം ആണെന്ന് കോടതി നിരീക്ഷിച്ചു. എം-പാനല്‍ ഡ്രൈവര്‍ മാരെ പിരിച്ചു വിട്ട് തങ്ങള്‍ക്ക് നിയമനം നല്‍കണം എന്ന് ആവശ്യ പ്പെട്ട് പി. എസ്. സി. റാങ്ക് ലിസ്റ്റി ലുള്ള ഡ്രൈവര്‍ മാരാണ് ഹൈക്കോടതിയെ സമീപി ച്ചിരുന്നത്.

മുന്‍പ്, എം – പാനല്‍ കണ്ടക്ടര്‍ മാരെ പിരിച്ചു വിടാ നുള്ള ഹൈക്കോടതി ഉത്തരവ് അനുസരിച്ചു കൊണ്ട് മുഴുവന്‍ എം- പാനല്‍ കണ്ട ക്ടര്‍ മാരെയും കെ. എസ്. ആർ. ടി. സി. പിരിച്ചു കൊണ്ട് പി. എസ്. സി. റാങ്ക് ലിസ്റ്റി ലുള്ളവര്‍ക്ക് നിയമനം നല്‍കി യിരുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on എം – പാനൽ ഡ്രൈവർ മാരെ പിരിച്ചു വിടണം : ഹൈക്കോടതി

വാഹനാപകടം : കടലിൽ ചാടിയ ഡ്രൈവറെ പോലീസ് രക്ഷിച്ചു

April 7th, 2019

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹന അപകട ത്തെ തുടര്‍ന്നു ണ്ടായ പരിഭ്രാന്തി യിൽ കടലിൽ ചാടിയ ഡ്രൈവറെ അബു ദാബി പൊലീസ് രക്ഷ പ്പെടു ത്തി. വാഹന ങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച ആഘാത ത്തിൽ ഉണ്ടായ മാന സിക പ്രശ്ന ത്തെ തുടർന്ന് ഏഷ്യ ക്കാര നായ ഡ്രൈവറാണ് ഭയ വിഹ്വ ലനായി കടലി ലേക്ക് ചാടിയത്.


വാഹന അപകട വിവരം അറിഞ്ഞ് എത്തിയ ട്രാഫിക് പൊലീസിനോട് ഡ്രൈവർ കടലിൽ ചാടിയ കാര്യം പറഞ്ഞു. ഉടനെ ട്രാഫിക് കൺട്രോൾ വകുപ്പിലെ ഫസ്റ്റ് അസി സ്റ്റൻറ് റാഷിദ് സാലെം അൽ ഷെഹി കടലി ലേക്ക് ചാടു കയും ഡ്രൈവറെ രക്ഷിക്കു കയും ആശുപത്രി യി ലേക്ക് മാറ്റുകയും ചെയ്തു.

ഡ്രൈവർക്ക് പത്തു ദിവസ ങ്ങള്‍ക്കു ശേഷ മാണ് ബോധം തെളിഞ്ഞത് എന്നും ഇപ്പോൾ ആരോഗ്യം വീണ്ടെ ടുത്തു വരിക യാണ് എന്നും പോലീസ് അറിയിച്ചു.

Twitter
Instagram
Face Book Page

- pma

വായിക്കുക: , , , , , ,

Comments Off on വാഹനാപകടം : കടലിൽ ചാടിയ ഡ്രൈവറെ പോലീസ് രക്ഷിച്ചു

സാമ്പത്തിക പ്രതി സന്ധി : ബി. എസ്. എന്‍. എല്‍. ജീവന ക്കാരെ പിരിച്ചു വിടുന്നു

April 4th, 2019

bsnl-bharat-sanchar-nigam-ltd-ePathram
ന്യൂഡല്‍ഹി : പ്രതിസന്ധി രൂക്ഷ മായ തിനെ തുടര്‍ന്ന് പൊതു മേഖലാ സ്ഥാപന മായ ബി. എസ്. എന്‍. എല്‍. 54,000 ജീവന ക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയോ ഗിച്ച മൂന്നംഗ സമിതി യുടെ റിപ്പോര്‍ട്ട് പ്രകാര മാണ് പിരിച്ചു വിടല്‍.

ലോക്‌സഭാ തെര ഞ്ഞെ ടുപ്പ് പ്രഖ്യാപിച്ച തിനാല്‍ അന്തിമ തീരു മാന ത്തിനു വൈകും. എന്നാല്‍ തെര ഞ്ഞെ ടുപ്പ് കഴി ഞ്ഞാല്‍ കൂട്ട പിരിച്ചു വിടലുണ്ടാകും എന്ന് ബി. എസ്. എന്‍. എല്‍. വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി കടുത്ത സാമ്പ ത്തിക പ്രതി സന്ധി യിലാണ് ബി. എസ്. എന്‍. എല്‍. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവന ക്കാര്‍ പ്രതി ഷേധവും ആരംഭിച്ചിരുന്നു.

ജീവന ക്കാരു ടെ സ്വമേധയാ വിരമിക്കല്‍ സം വി ധാന ത്തിനു അംഗീ കാരം തേടി ടെലികോം മന്ത്രാ ലയം തെര ഞ്ഞെടുപ്പ് കമ്മീഷനെ സമീ പിച്ചി രുന്നു എന്നും റിപ്പോര്‍ ട്ടുണ്ട്. 50 വയസ്സു കടന്ന ജീവന ക്കാരെ യാണ് സ്വമേധ യാ വിരമി ക്കലിന്ന് മന്ത്രാലയം ശുപാര്‍ശ ചെയ്തി രിക്കു ന്നത്.

- pma

വായിക്കുക: , , , ,

Comments Off on സാമ്പത്തിക പ്രതി സന്ധി : ബി. എസ്. എന്‍. എല്‍. ജീവന ക്കാരെ പിരിച്ചു വിടുന്നു

മാര്‍ച്ച് 31 നകം 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവു കളില്‍ നിയമനം നടത്തും : രാഹുല്‍ ഗാന്ധി

April 1st, 2019

sonia-rahul-epathram
ന്യൂഡല്‍ഹി : അധികാര ത്തില്‍ വന്നാല്‍ ഒഴി വുള്ള 22 ലക്ഷം സര്‍ക്കാര്‍ ജോലി കളില്‍ 2020 മാര്‍ച്ച് 31 നകം നിയമനം നടത്തും എന്ന് കോണ്‍ ഗ്രസ്സ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. സർക്കാർ മേഖല കളിൽ ഒഴിവു വരുന്ന പോസ്റ്റു കളില്‍ എല്ലാം തന്നെ ഉടന്‍ നിയമനം നടത്തും എന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ആരോഗ്യ പരി രക്ഷക്കും വിദ്യാ ഭ്യാസ ത്തിനും വേണ്ടി യുള്ള ഫണ്ട് ഓരോ സംസ്ഥാനത്തിനും കേന്ദ്രം കൈ മാറും.

നരേന്ദ്ര മോഡിയുടെ ഭരണ ത്തില്‍ രാജ്യത്ത് വലിയ രീതി യില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു എന്നുള്ള വിവിധ തല ങ്ങളില്‍ നിന്നുള്ള വിമര്‍ ശന ങ്ങളുടെ ചുവടു പിടിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി  തൊഴില്‍ വാഗ്ദാനം നല്‍കി യിരി ക്കുന്നത് എന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ്സ് അധി കാര ത്തില്‍ എത്തി യാല്‍ രാജ്യ ത്തെ വിദ്യാ ഭ്യാസ, ആരോഗ്യ മേഖല കൾക്ക് കൂടു തൽ പ്രാധാന്യം നൽകി ക്കൊണ്ട് ഡോ. മൻ മോഹൻ സിംഗി ന്റെ സാമ്പ ത്തിക നയ ങ്ങള്‍ നടപ്പി ലാ ക്കും എന്നും ജി. എസ്. ടി. പുനർ നിർണ്ണയം, പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം, പുതിയ സംരഭ കര്‍ക്ക് എളുപ്പ ത്തില്‍ ബിസി നസ്സ് തുട ങ്ങുവാന്‍ നികുതി ഇളവ് അടക്കമുള്ള പദ്ധതി കളും രാഹുല്‍ നേരത്തെ പ്രഖ്യാ പിച്ചി രുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on മാര്‍ച്ച് 31 നകം 22 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവു കളില്‍ നിയമനം നടത്തും : രാഹുല്‍ ഗാന്ധി

Page 29 of 49« First...1020...2728293031...40...Last »

« Previous Page« Previous « എമിസാറ്റ്​ വിക്ഷേപണം വിജയ കരം : ചരിത്ര നേട്ടവു മായി ഐ. എസ്. ആര്‍. ഒ.
Next »Next Page » കേരള സോഷ്യൽ സെന്റർ ഭാര വാഹി കൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha