ചെറിയ അപകട ങ്ങളില്‍ പെട്ട വാഹന ങ്ങള്‍ വഴിയില്‍ നിര്‍ത്തി യിട്ടാല്‍ പിഴ

September 12th, 2014

accident-epathram
അബുദാബി : റോഡ്‌ സുരക്ഷ നില നിര്‍ത്താനും ഗതാഗത ക്കുരുക്ക് ഒഴിവാക്കാനുമായി യു. എ.ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ പുതിയ നിയമം പ്രാബല്യ ത്തില്‍ വന്നു. ഇത് പ്രകാരം ഗുരുതര മല്ലാത്ത അപകട ങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങളും പരിക്കുകള്‍ ഇല്ലാത്ത യാത്രക്കാരും വാഹന ങ്ങള്‍ റോഡില്‍ നിന്ന് സുരക്ഷിതമായി മാറ്റി യിടണം.

നിയമം കര്‍ശനമായി നടപ്പാക്കുന്ന തിന്റെ ഭാഗമായി നിയമ ലംഘ കര്‍ക്ക് ഈ മാസം 15 മുതല്‍ പിഴ ചുമത്തും എന്നും അധികൃതര്‍ അറിയിച്ചു. റോഡില്‍ ഗതാഗത കുരുക്ക് രൂപപ്പെടാനും മറ്റു അപകട ങ്ങള്‍ക്ക് വഴി വെക്കാനും സാധ്യത യുള്ള തിനാലാണ് പരുക്കു കള്‍ ഏല്‍ക്കാത്ത അപകട ങ്ങളിലെ വാഹന ങ്ങള്‍ മാറ്റി യിടണം എന്ന് അധികൃതര്‍ നിര്‍ദേ ശിച്ചത്.

ഫെഡറല്‍ നിയമ പ്രകാരം, ശാരീരിക പരിക്കുകള്‍ ഇല്ലാത്ത അപകടങ്ങള്‍ ഉണ്ടാ യാല്‍ അപകട ത്തില്‍ പെട്ട വാഹന ങ്ങള്‍ ഗതാഗത തടസ്സം ഉണ്ടാകാത്ത വിധ ത്തില്‍ മാറ്റി പാര്‍ക്ക് ചെയ്യണം എന്നാണ് നിഷ്കര്‍ഷി ച്ചിരിക്കുന്നത്.

കഴിഞ്ഞ എട്ടു മാസ ത്തിനുള്ളില്‍ പരിക്കുകള്‍ ഇല്ലാത്ത 2,51,262 ലഘു വാഹന അപകട ങ്ങളാണ് രാജ്യത്തു മൊത്തം നടന്നത്. അപകട ങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭ ങ്ങളില്‍ ട്രാഫിക് നിര്‍ദേശ ങ്ങളും നിയമ ങ്ങളും പാലിക്കുന്ന തിനെ കുറിച്ചുള്ള ബോധ വല്‍ക്കരണ ത്തിന്‍െറ പ്രാധാന്യ ത്തിലേ ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ചെറിയ അപകടം ആണെങ്കില്‍ പോലും ചില ഡ്രൈവര്‍മാര്‍ റോഡിനു നടുവില്‍ തന്നെ വാഹങ്ങള്‍ നിര്‍ത്തി യിടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഗതാഗത തടസ്സ ത്തിനും കൂടുതല്‍ അപകട ങ്ങള്‍ ക്കും കാരണ മാകുന്നു.

അപകടം സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് തെറ്റിയേക്കും എന്ന പേടി യാണ് വാഹനം മാറ്റി യിടുന്നതില്‍ നിന്ന് ഡ്രൈവര്‍മാരെ തടയുന്നത്. വാഹന അപകട പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ അപകട കാരണവും പരിക്കുകളും നിര്‍ണ യിക്കുന്ന തില്‍ പരിശീലനം സിദ്ധി ച്ചവ രാണ്. അതിനാല്‍ വാഹനം അപകട സ്ഥല ത്ത് നിന്ന് മാറ്റി യിടുന്നത് ഒരു തര ത്തിലും റിപ്പോര്‍ട്ടിനെ ബാധിക്കില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on ചെറിയ അപകട ങ്ങളില്‍ പെട്ട വാഹന ങ്ങള്‍ വഴിയില്‍ നിര്‍ത്തി യിട്ടാല്‍ പിഴ

എട്ടു മാസത്തിനിടെ അബുദാബി യില്‍ 204 പുതിയ റഡാറുകള്‍

September 6th, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : റോഡ്‌ അപകടങ്ങൾ കുറയ്ക്കാനും നിയമ ലംഘ കരെ പിടി കൂടാനുമായി കഴിഞ്ഞ എട്ടു മാസ ത്തിനിടെ സ്ഥാപിച്ചത് 204 പുതിയ റഡാറുകള്‍.

അബുദാബി, അല്‍ ഐന്‍ നഗര ങ്ങളിലെ വിവിധ ഉള്‍വഴി കളിലും പുറം വഴി കളിലുമാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചത്. ഈ വര്‍ഷം ആദ്യം മുതല്‍ ആഗസ്റ്റ് അവസാനം വരെയുള്ള എട്ടു മാസ ത്തിനുള്ളി ലാണ് ട്രാഫിക് വിഭാഗം ഇത്രയും പുതിയ റഡാറുകള്‍ നിരത്തുകളില്‍ സ്ഥാപിച്ചത്.

ഇതില്‍ 142 എണ്ണം അബുദാബി യിലെ റോഡു കളിലും 62 എണ്ണം അല്‍ ഐനിലുമാണ്. അമിത വേഗക്കാരെയും ട്രാഫിക് നിയമ ലംഘകരെയും ഉള്‍ റോഡു കളില്‍ വരെ പിന്തുടര്‍ന്ന് പിടി കൂടുകയും വാഹന ങ്ങള്‍ കൊണ്ട് പൊതു നിരത്തു കളില്‍ അഭ്യാസം കാണി ക്കുന്ന വരെ പിടി കൂടലുമാണ് ലക്‌ഷ്യം എന്ന് അബുദാബി ട്രാഫിക്കിലെ റോഡ് സുരക്ഷാ വിഭാഗം തലവന്‍ കേണല്‍ മുസല്ലം മുഹമ്മദ് അല്‍ ജുനൈബി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on എട്ടു മാസത്തിനിടെ അബുദാബി യില്‍ 204 പുതിയ റഡാറുകള്‍

ഹാര്‍ഡ്ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന 9,093 വാഹനങ്ങള്‍ പിടികൂടി

September 6th, 2014

hard-shoulder-abudhabi-roads-ePathram
അബുദാബി : പൊതു നിരത്തു കളിലെ ഹാര്‍ഡ്ഷോള്‍ഡര്‍ ലൈനിലൂടെ മറി കടന്ന 9,093 വാഹന ങ്ങള്‍ പിടി കൂടിയതായി അബുദാബി ട്രാഫിക് വിഭാഗം അറിയിച്ചു.

ഈ വര്‍ഷം ആദ്യം മുതല്‍ ആഗസ്റ്റ് അവസാനം വരെ യുള്ള എട്ട് മാസ ങ്ങളിലെ കണക്കാണിത്. പൊതു നിരത്തു കളില്‍ പോലീസ് സ്ഥാപിച്ച സ്ഥിരം നിരീക്ഷണ ക്യാമറ കള്‍ക്കു പുറമെ താത്ക്കാലിക ക്യാമറ കളും ചേര്‍ന്ന് പിടി കൂടിയതാണ് ഇത്രയും കേസുകള്‍.

അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ ആംബുലന്‍സു കള്‍ക്കും പോലീസ് വാഹന ങ്ങള്‍ക്കും അഗ്നിശമന സേന യുടെ വാഹന ങ്ങള്‍ക്കും മാത്രം ഉപയോഗിക്കാന്‍ ഒഴിച്ചിടേണ്ടതാണ് പൊതു നിരത്തു കളിലെ ഷോള്‍ഡര്‍ ലൈനുകള്‍. ഇതിലൂടെ മറി കടക്കുന്നവര്‍ വന്‍ തുക പിഴ അടക്കേണ്ടി വരികയും ഗൌരവമായ നിയമ നടപടി കള്‍ക്ക് വിധേയർ ആകേണ്ടിയും വരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

– ഫോട്ടോക്ക് കടപ്പാട് : അബുദാബി പോലീസ്

- pma

വായിക്കുക: , , , ,

Comments Off on ഹാര്‍ഡ്ഷോള്‍ഡര്‍ ലൈനിലൂടെ മറികടന്ന 9,093 വാഹനങ്ങള്‍ പിടികൂടി

സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

September 4th, 2014

new-uniform-for-abudhabi-school-drivers-and-escorts-ePathram അബുദാബി : പുതിയ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് നിയമ ത്തിന്റെ ഭാഗ മായി ബസ് ഡ്രൈവര്‍മാര്‍, വാഹന ങ്ങളില്‍ കുട്ടികള്‍ക്ക് അകമ്പടി പോകുന്നവര്‍ എന്നിവര്‍ അടങ്ങിയ സ്‌കൂള്‍ ബസ് ജീവന ക്കാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കു ന്നതായി അബുദാബി എക്‌സിക്യൂട്ടീവ് സ്‌കൂള്‍ ട്രാന്‍സ്‌ പോര്‍ട്ട് കമ്മിറ്റി അറിയിച്ചു.

ബസ് ജീവന ക്കാരെ എളുപ്പ ത്തില്‍ തിരിച്ചറിയാന്‍ കൂടി ലക്ഷ്യ മിട്ടാണ് പുതിയ യൂണിഫോം നടപ്പാക്കുന്നത്. സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് രംഗത്ത് രാജ്യാന്തര നിലവാര ത്തിലേക്ക് എത്തി ക്കുവാന്‍ സുരക്ഷാ സംബന്ധമായ പുതിയ നിയമങ്ങൾ സഹായ കമാവും എന്നും കമ്മിറ്റി അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

September 2nd, 2014

അബുദാബി : സ്കൂൾ ബസ് ഡ്രൈവർമാർക്കായി അബുദാബി പോലീസ് ഗതാഗത വിഭാഗം എമിറേറ്റ്സ് ട്രാൻസ്പോർട്ട് അതോറിറ്റി യുമായി ചേർന്ന് റോഡ്‌ സുരക്ഷാ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു.

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ അൽ തമയോസ് എലമെന്ററി സ്കൂൾ തീയറ്ററിൽ വച്ച് നടന്ന പരിപാടി യിൽ ബസ് സൂപ്പർ വൈസർമാരും ഡ്രൈവർ മാരും അടക്കം 1255 പേർ പങ്കെടുത്തു.

പുതിയ അദ്ധ്യയന വർഷം മുതൽ ഉള്ള പോലീസിന്റെ ‘ബാക്ക് ടു സ്കൂൾ’ പ്രോഗ്രാമിന്റെ ഭാഗ മായിട്ടാണ് ക്ളാസസു കൾ നടന്നത്. കുട്ടികൾക്കായി സേവനം നടത്തുന്ന വാഹന ഡ്രൈവർമാർ നിർബന്ധ മായും പാലിച്ചിരി ക്കേണ്ട കാര്യങ്ങൾ പരിപാടി യിൽ വിശദീകരിച്ചു.

പങ്കെടുത്തവരിൽ 975 പേർ അബുദാബി യിൽ നിന്നുള്ളവരും 280 പേർ അൽ ഐനിൽ നിന്നുള്ളവരും ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

Page 121 of 131« First...102030...119120121122123...130...Last »

« Previous Page« Previous « രാജീവ്‌നാഥ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍
Next »Next Page » ശ്രിന്ദ അഷാബ്‌ പൃഥ്വിരാജിന്റെ നായിക »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha