സമാജം സാഹിത്യ മത്സരം ഫെബ്രുവരി അഞ്ച് മുതല്‍

February 3rd, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല സാഹിത്യ മത്സരം, ഫെബ്രുവരി 5, 6, 7 തീയതി കളിലായി (വ്യാഴം, വെള്ളി, ശനി) മുസ്സഫ യിലെ മലയാളി സമാജത്തില്‍ നടക്കും.

മലയാളം, ഇംഗ്ലീഷ് ഭാഷ കളിലായി കവിതാ – കഥാ പാരായണം, ഉപന്യാസ രചന, ക്വിസ്, കവിതാ – കഥാ രചന തുടങ്ങി നിരവധി ഇന ങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

വിവരങ്ങള്‍ക്ക്- 02 55 37 600, 050 410 63 05

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on സമാജം സാഹിത്യ മത്സരം ഫെബ്രുവരി അഞ്ച് മുതല്‍

സമാജം സാഹിത്യ പുരസ്‌കാരം എസ്. വി. വേണു ഗോപന്‍ നായര്‍ക്ക്

January 25th, 2015

അബുദാബി :പ്രസിദ്ധ ചെറു കഥാകൃത്ത് ഡോ. എസ്. വി. വേണു ഗോപന്‍ നായര്‍ക്ക് മലയാളി സമാജ ത്തിന്റെ 2014 – ലെ സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം, ഫെബ്രുവരി യിൽ നടക്കുന്ന ചടങ്ങില്‍ സമ്മാനി ക്കും എന്ന് സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.

പ്രൊഫ. വി. മധു സൂദനന്‍ നായര്‍ അധ്യക്ഷനും പ്രൊഫ. അലിയാര്‍, ഡോ. പി. കെ. രാജ ശേഖരന്‍ എന്നിവര്‍ അംഗ ങ്ങളായ സമിതി യാണ് എസ്. വി. വേണു ഗോപന്‍ നായരെ പുരസ്‌കാര ത്തിനായി തിരഞ്ഞെടുത്തത്. അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ എഴുത്ത് ജീവിത ത്തില്‍ പന്ത്രണ്ട് ചെറു കഥാ സമാഹാര ങ്ങള്‍ വേണു ഗോപന്‍ നായര്‍ പ്രസിദ്ധ പ്പെടുത്തി യിട്ടുണ്ട്.

168 കഥകളും സമൃദ്ധവും ഏകാന്തവു മായ കഥാഖ്യാന രീതിയും കണക്കി ലെടുത്താണ് പുരസ്‌കാര ത്തിന് എസ്. വി. വേണു ഗോപന്‍ നായരെ ശുപാര്‍ശ ചെയ്തത് എന്ന് സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on സമാജം സാഹിത്യ പുരസ്‌കാരം എസ്. വി. വേണു ഗോപന്‍ നായര്‍ക്ക്

സമാജം സാഹിത്യ മല്‍സരങ്ങള്‍ ഫെബ്രുവരി ആദ്യ വാരം

January 25th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യ മത്സര ങ്ങള്‍ ഫെബ്രുവരി 5, 6 തീയതി കളില്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും. 6 വയസ്സു മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ഒരുക്കുന്ന മത്സര ങ്ങളില്‍ മെമ്മറി ടെസ്റ്റ്‌, മലയാളം – ഇംഗ്ലിഷ് പദ്യ പാരായണം, മലയാളം – ഇംഗ്ലിഷ് കഥ പറയല്‍, മലയാളം – ഇംഗ്ലിഷ് പ്രസംഗ മല്‍സര ങ്ങള്‍ എന്നിവ യുണ്ടാവും

പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവര്‍ അടുത്ത മാസം നാലിനു മുന്‍പു പേര് റജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്കു പരമാവധി അഞ്ചു മല്‍സര ങ്ങളില്‍ പങ്കെടുക്കാം. പ്രസംഗ മല്‍സര ത്തിന്റെ വിഷയം അഞ്ചു മിനിറ്റു മുന്‍പും ഉപന്യാസം, കവിത, കഥാ രചനാ മല്‍സര വിഷയം ഒരു മണിക്കൂറു മുന്‍പും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 55 37 600, 050 41 06 305 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on സമാജം സാഹിത്യ മല്‍സരങ്ങള്‍ ഫെബ്രുവരി ആദ്യ വാരം

ഗോപിക ദിനേഷ് കലാതിലകം

January 18th, 2015

samajam-kala-thilakam-2012-gopika-dinesh-ePathram


അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യു. എ. ഇ. ഓപ്പണ്‍ യുവജനോല്‍സവ ത്തിന് തിരശ്ശീല വീണു. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഗോപിക ദിനേഷ് കലാതിലകം ആയി തെരഞ്ഞെടുക്കപ്പെട്ടു.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിച്ചാണ് മത്സര ങ്ങള്‍ സംഘടിപ്പിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളി ലാണ് കൂടുതല്‍ മത്സരാര്‍ ത്ഥികള്‍ മാറ്റുരച്ചത്.

നൃത്ത ഇന ങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ക്ക് ഒന്നില്‍ അധികം കുട്ടികള്‍ അര്‍ഹത നേടി. നൃത്ത വിഭാഗങ്ങള്‍ കൂടാതെ ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, സിനിമാ കരോക്കെ ഗാനം, നാടന്‍ പാട്ട്, മോണോ ആക്ട് എന്നീ ഇന ങ്ങളിലും മത്സര ങ്ങള്‍ നടന്നു.

12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ഭരത നാട്യ ത്തില്‍ വൃന്ദ മോഹനും ഗോപിക ദിനേശും ഒന്നാം സ്ഥാനവും ദേവിക ജെ. നായരും നേഹ കൃഷ്ണയും രണ്ടാംസ്ഥാനവും സൂര്യ ഗായത്രിയും നേഹ ജീവനും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലാ മണ്ഡലം വനജാ രാജന്‍, കവിതാ പ്രദീപ്, അഞ്ജു മേനോന്‍, സുബിജ രാകേന്ദു, കരിവെള്ളൂര്‍ രാജന്‍, വിനോദ് മണിയറ, പ്രദീപ്, റസാഖ്, മുക്കം സാജിത, അനില്‍ കുമാര്‍ എന്നിവരാണ് വിധി കര്‍ത്താക്കള്‍.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on ഗോപിക ദിനേഷ് കലാതിലകം

സമാജം യുവജനോത്സവം : അരങ്ങുണര്‍ന്നു

January 16th, 2015

malayalee-samajam-youth-festival-2015-opening-ceremony-ePathram
അബുദാബി : നാട്ടിലെ സ്കൂള്‍ യുവജനോല്‍സവ വേദികളെ അനുസ്മരിപ്പിക്കും വിധം പ്രവാസ ലോകത്ത്‌ ഒരുക്കി വരുന്ന യുവജനോത്സവ ങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന യു. എ. ഇ. തല ഒാപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ അബുദാബി മലയാളി സമാജത്തില്‍ തുടക്കമായി.

ജനുവരി 15 വ്യാഴാഴ്ച വൈകുന്നേരം ആറു മണി യോടെ ആരംഭിച്ച യുവജനോല്‍സവ ത്തില്‍ വിവിധ എമിരേറ്റുകളില്‍ നിന്നായി ഇരുനൂറോളം വിദ്യാര്‍ ത്ഥികളും അവരുടെ രക്ഷി താക്കളും സജീവ മായതോടെ വീറോടും വാശിയോടും കൂടിയുള്ള മല്‍സര ങ്ങള്‍ക്കായി അരങ്ങുണര്‍ന്നു.

വിധി കര്‍ത്താക്കളായി നാട്ടില്‍ നിന്നെത്തിയ കലാമണ്ഡലം വനജാ രാജന്‍, കവിത പ്രദീപ് എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്‌ അദ്ധ്യക്ഷത വഹിച്ചു.

മുഖ്യ പ്രായോജകരായ അഹല്യ പ്രതിനിധികളായ സനല്‍, ഷാനിഷ്, ബാല ഗോപാല്‍, സമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, കലാ വിഭാഗം സെക്രട്ടറി വിജയ രാഘവന്‍, വനിതാ കണ്‍വീനര്‍ രേഖ ജയകുമാര്‍, മറ്റു ഭാരവാഹികളും സംബന്ധിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന യുവജനോല്‍സവം ശനിയാഴ്ച സമാപിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on സമാജം യുവജനോത്സവം : അരങ്ങുണര്‍ന്നു

Page 20 of 38« First...10...1819202122...30...Last »

« Previous Page« Previous « കിരണ്‍ ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; കെജ്രിവാളിനെതിരെ മത്സരിച്ചേക്കും
Next »Next Page » ഗ്ലോറിയസ് ഹാര്‍മണി ശ്രദ്ധേയമായി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha