മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം

October 10th, 2025

maría-corina-machado-nobel-winner-2025-ePathram
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേല യിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോക്കു സമ്മാനിക്കും. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാന പൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. സമാധാന നൊബേല്‍ സമ്മാനം നേടുന്ന ഇരുപതാമത്തെ വനിത കൂടിയാണ് മരിയ.

ഡോക്ടര്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യണ്‍ സ്വീഡിഷ് ക്രോണും ലഭിക്കും.

വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ എഞ്ചിനീയറാണ്. വെനസ്വേലയുടെ ഉരുക്കു വനിത യായാണ് അവര്‍ അറിയപ്പെടുന്നത്. 2011 മുതല്‍ 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗ മായി സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോക്കും വെനസ്വേലയിലെ ത്തന്നെ മറ്റൊരു പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ എഡ്മുണ്ടോ ഗോണ്‍ സാലസ് ഉറുട്ടിയക്കും സമ്മാനിച്ചിരുന്നു.

244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമ നിർദ്ദേശങ്ങൾ സമാധാന നൊബേലിനായി  ഈ വർഷം പരിഗണിച്ചു. യു. എസ്. പ്രസിഡണ്ട് ട്രംപിനെ നൊബേല്‍ കമ്മിറ്റി അവാര്‍ഡിന് പരിഗണിച്ചില്ല.

അന്താരാഷ്ട്ര തലത്തിലെ ഏഴ് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് നിര്‍ത്തി എന്നും അതിന് സമാധാനത്തിനുള്ള നൊബേല്‍ തനിക്ക് കിട്ടണം എന്നും ട്രംപ് ആവശ്യ പ്പെട്ടിരുന്നു. സമാധാന നൊബേലിന് തനിക്കുള്ളത്രയും അര്‍ഹത മറ്റാര്‍ക്കും ഇല്ല എന്നുമുള്ള അവകാവാദവും ട്രംപ് ആവര്‍ത്തിച്ചിരുന്നു. Image Credit  : F B Page

- pma

വായിക്കുക: , , , ,

Comments Off on മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം

രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്

October 5th, 2022

logo-nobel-prize-ePathram
സ്റ്റോക്ഹോം : രസതന്ത്രത്തിനുള്ള 2022 ലെ നോബല്‍ സമ്മാനം കരോളിൻ ആർ. ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർക്കു സമ്മാനിക്കും.

ക്ലിക്ക് കെമിസ്ട്രി, ബയോ ഓർത്തോഗനൽ കെമിസ്ട്രി എന്നിവയിലെ സംഭാവനകൾ പരിഗണിച്ചാണ് ഇവര്‍ക്ക് മൂന്നു പേര്‍ക്കും രസതന്ത്രത്തിനുള്ള 2022 ലെ നോബല്‍ പുരസ്കാരം സമ്മാനിക്കുക.

- pma

വായിക്കുക: ,

Comments Off on രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്

ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു

October 5th, 2022

logo-nobel-prize-ePathram
സ്റ്റോക്ഹോം : ഭൗതിക ശാസ്ത്രത്തിനുള്ള 2022 ലെ നോബല്‍ സമ്മാനം അലെയ്ന്‍ അസ്പെക്ട്, ജോണ്‍ എഫ്. ക്ലോസര്‍, ആന്‍റണ്‍ സീലിംഗര്‍ എന്നിവര്‍ പങ്കിട്ടു. ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവക്ക് അടിത്തറയിടുന്ന പരീക്ഷണ മുന്നേറ്റം നടത്തിയതിനാണ് ഈ മൂന്നു ശാസ്ത്രജ്ഞര്‍ നോബല്‍ സമ്മാനം കരസ്ഥമാക്കിയത്.

- pma

വായിക്കുക: , ,

Comments Off on ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു

മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം

October 8th, 2021

logo-nobel-prize-ePathramസ്റ്റോക്ക്ഹോം : സമാധാനത്തിനുള്ള 2021 ലെ നോബല്‍ പുരസ്കാരം രണ്ടു മാധ്യമ പ്രവർത്തകർക്ക്.

ഫിലിപ്പൈന്‍സിലെ മരിയ റെസ, റഷ്യയിലെ ദിമിത്രി ആൻഡ്രീവിച്ച് മുറാദോവ് എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.

ഫിലിപ്പൈന്‍സിലെ റാപ്ലര്‍ എന്ന ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ സ്ഥാപക യാണ് മരിയ റെസ. റഷ്യൻ പത്രം നൊവായ ഗസെറ്റ യുടെ സ്ഥാപക എഡിറ്റര്‍ കൂടിയാണ് ദിമിത്രി മുറാതോവ്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ ഉള്ള പരിശ്രമത്തിനാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നോബൽ ലഭിച്ചത്.

- pma

വായിക്കുക: , ,

Comments Off on മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം

സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്

October 7th, 2021

logo-nobel-prize-ePathram
സ്റ്റോക്ക്‌ഹോം : സാഹിത്യത്തിനുള്ള 2021 ലെ നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരനായ അബ്ദുൽ റസാഖ് ഗുർണ കരസ്ഥമാക്കി. അഭയാര്‍ത്ഥികളുടെ ജീവിതത്തോട് വിട്ടു വീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവം ഗുർണയുടെ കൃതികളില്‍ തെളിഞ്ഞു കാണാം. ഇതു തന്നെയാണ് അബ്ദുൽ റസാഖ് ഗുർണക്കു നോബല്‍ പുരസ്കാരം നല്‍കുവാന്‍ കാരണമായത് എന്നും ജൂറി അഭിപ്രായപ്പെട്ടു.

2005 ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ ബ്രെഡ് പ്രൈസിനും നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തു കാരനാണ് അബ്ദുല്‍ റസാഖ് ഗുര്‍ണ. പാരഡൈസ് ആണ് അബ്ദുള്‍ റസാഖിന്‍റെ വിഖ്യാത കൃതി. മറ്റു പ്രാധാനപ്പെട്ടവ : ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവ.

കൂടാതെ പത്തു നോവലുകളും നിരവധി ചെറുകഥകളും ശ്രദ്ധേയമായ ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

*  Nobel Prize : WiKiePedia

- pma

വായിക്കുക: , ,

Comments Off on സാഹിത്യത്തിനുള്ള നോബൽ സമ്മാനം താൻസാനിയൻ എഴുത്തുകാരന്

Page 1 of 3123

« Previous « അഞ്ഞൂറില്‍ അധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ സമ്മാനിച്ചു.
Next Page » എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha