വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

April 22nd, 2026

thrishoor-pooram-explosion-at-fire-works-unit-in-mundathikode-ePathram

തൃശൂർ : പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കുന്നതിനിടെ ഉണ്ടായ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപയും സംസ്ഥാന ദുരന്ത പ്രതികരണ നിധി യിൽ നിന്നും നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും അനുവദിക്കും.

സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ജസ്റ്റിസ് സി. എൻ. രാമചന്ദ്രനാണ് ജുഡീഷ്യൽ അന്വേഷണത്തിന്റെ ചുമതല.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തം ആയി പ്രഖ്യാപിച്ചു. ഇന്ന് ഓണ്‍ ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. അപകടത്തിൽ പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തൃശൂർ പൂരത്തിനായി വെടിക്കെട്ട് നടത്താൻ തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ ഷെഡുകളിലാണ് ഇന്നലെ (ചൊവ്വാഴ്ച) ഉച്ചക്ക് ശേഷം മൂന്നര മണിയോടെ തീപിടുത്തം ഉണ്ടാവുകയും ഒൻപതു പേര് കൊല്ലപ്പെടാൻ ഇടയാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

മരിച്ചവരിൽ അഞ്ചു പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം നടക്കുമ്പോള്‍ അവിടെ 34 പേർ ഉണ്ടായിരുന്നു എന്നറിയുന്നു.

ഉണക്കാനിട്ട വെടി മരുന്നിന്, കടുത്ത ചൂട് കാരണം  തീ പിടിച്ചതാണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. അഞ്ച് ഷെഡുകൾ പൂർണ്ണമായും തകർന്നു. മരിച്ചവരെ തിരിച്ചറിയാന്‍ ഡി. എന്‍. എ. പരിശോധന നടത്തും.

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനം എടുക്കും എന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.

നാളെ രാവിലെ 10.30ന് തൃശൂർ കലക്ടറേറ്റിലാണ് യോഗം. തിരുവമ്പാടി, പാറമേക്കാവ് എന്നീ ദേവസ്വ ങ്ങളുമായി ആശയ വിനിമയം നടത്തി എന്നും മന്ത്രി അറിയിച്ചു.  ePathram TAG : തൃശൂർ പൂരം

- pma

വായിക്കുക: , , , , , , , ,

Comments Off on വെടിക്കെട്ട് അപകടം : സർക്കാർ ധന സഹായവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു

ആശാ ഭോസ്‌ലെ അന്തരിച്ചു

April 12th, 2026

singer-asha-bhosle-passes-away-ePathram
പ്രശസ്ത ഗായികയും ദേശീയ അവാർഡു ജേതാവുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ഞായർ) ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച.

80 വർഷക്കാലം നീണ്ടു നിന്ന സംഗീത സപര്യ യിൽ ഇരുപതോളം ഭാഷകളിലായി പന്ത്രണ്ടായിരത്തിൽ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളത്തിൽ സുജാത (1977) എന്ന ചിത്രത്തിലെ ‘സ്വയം വര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം ഏറെ ശ്രദ്ധേയമാണ്.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു പ്രാവശ്യം അവരെ തേടി എത്തി. 2000 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008 ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ 2011 ൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. ഗ്രാമി അവാര്‍ഡിന് നാമ നിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ് ആശാ ഭോസ്‌ലെ.

മറാഠാ നാടക രംഗത്ത് പ്രവർത്തിച്ചിരുന്ന ഗായകൻ ആയിരുന്നു ദീന നാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപതംബര്‍ എട്ടിന് ഇന്‍ഡോറിൽ ജനിച്ചു.

മാതാവ്: ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യ നാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. Imge Credit : WiKiPeDiA

- pma

വായിക്കുക: , , , , , ,

Comments Off on ആശാ ഭോസ്‌ലെ അന്തരിച്ചു

മൊഹ്‌സിന കിദ്വായി അന്തരിച്ചു

April 8th, 2026

congress-leader-mohsina-kidwai-passes-away-ePathram
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലും ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിലും ഭാഗം ആയിരുന്നു.

വിവിധ കാലഘട്ടങ്ങളിലായി കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി പദവികളിലും ലോക് സഭ, രാജ്യ സഭ അംഗ വും ആയിരുന്നു. കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.

2016ല്‍ രാജ്യ സഭാ കാലാവധി പൂര്‍ത്തിയായ സമയത്തു സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച  മുഹ്സിന  കിദ്വായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on മൊഹ്‌സിന കിദ്വായി അന്തരിച്ചു

അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ

March 18th, 2026

iran-confirms-death-of-national-security-chief-ali-larijani-ePathram
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരി ജാനി (67) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യ ത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ഏറ്റെടുത്തത് ലാരി ജാനി ആയിരുന്നു.

ആയത്തുല്ല അലി ഖമേനിക്കു ശേഷം യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ നേതാവും ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണ്ണായക വ്യക്തിയും ആയിരുന്നു അലി ലാരി ജാനി.

‘ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനും വേണ്ടി ജീവിത കാലം മുഴുവൻ ശ്രമിച്ച ശേഷം അദ്ദേഹം ഒടുവിൽ തന്‍റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്ത സാക്ഷിത്വം വരിച്ചു’ എന്നാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടത്തിയത്.

അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും അംഗ രക്ഷകരും ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈ മാനിയും കൊല്ലപ്പെട്ടു എന്നും കൗൺസിൽ അറിയിച്ചു. Image Credit : FB  Reuters 

- pma

വായിക്കുക: , , , , , ,

Comments Off on അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ

ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു

March 9th, 2026

renowned-historian-dr-k-n-panikkar-passed-away-ePathram

തിരുവനന്തപുരം : ആധുനിക ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനും കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ കെ. എൻ. പണിക്കർ (കണ്ടിയൂർ നാരായണ പണിക്കർ-90) അന്തരിച്ചു. കേരള ചരിത്ര ഗവേഷണ കൗൺസിൽ, അദ്ദേഹത്തിന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുവാൻ ഉള്ള തയ്യാറെടുപ്പിൽ ഇരിക്കെയാണ് അന്ത്യം.

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936 ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയാ കോളേജ്, രാജസ്ഥാൻ സർവ്വ കലാ ശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദ പഠന കാലത്ത് കോളജ് യൂണിയൻ ചെയർമാൻ ആയിരുന്നു.

ഡൽഹി ജെ. എൻ. യു. വിൽ ദീർഘ കാലം ചരിത്ര വിഭാഗം അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു.

ചരിത്രകാരൻ, ധൈഷണികൻ, മത നിരപേക്ഷതയുടെ കാവൽക്കാരൻ, സാംസ്കാരിക പ്രവർത്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിൽ കെ. എൻ. പണിക്കർ നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്. കെ. എൻ. പണിക്കരുടെ മിക്ക കൃതികളും പഠനങ്ങളും ഇംഗ്ലീഷ് ഭാഷയിലാണ്. മലയാളത്തിൽ ‘മലബാര്‍ കലാപം : പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമാണ്.   WiKiPeDiA 

- pma

വായിക്കുക: , ,

Comments Off on ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കർ അന്തരിച്ചു

Page 2 of 4612345...102030...Last »

« Previous Page« Previous « എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
Next »Next Page » താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha