ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ല കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും : ലോക്നാഥ് ബെഹ്റ

May 8th, 2017

loknath behera

തിരുവനന്തപുരം : ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ലകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. വിജിലന്‍സ് ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജിലന്‍സിനുള്ളില്‍ ഇന്റലിജന്‍സ് വിഭാഗം ആരംഭിക്കുമെന്നും അതുവഴി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന അഴിമതി തടയുമെന്നും അദ്ദേഹം പറഞ്ഞു.ഉദ്ദ്യോഗസ്ഥരുടെ പരിശീലനം മെച്ചപ്പെടുത്താനുള്ള നടപടികളെടുക്കുമെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.

- അവ്നി

വായിക്കുക: ,

Comments Off on ജേക്കബ് തോമസ് തുടങ്ങിവെച്ച നല്ല കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും : ലോക്നാഥ് ബെഹ്റ

സര്‍ക്കാറിന് തിരിച്ചടി : സെന്‍ കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീം കോടതി

April 24th, 2017

supremecourt-epathram

ന്യൂഡല്‍ഹി : പിണറായി സര്‍ക്കാര്‍ പുറത്താക്കിയ ഡിജിപി സെന്‍ കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന് സുപ്രീം കോടതി. ഡിജിപി സ്ഥാനത്തുനിന്നും സെന്‍ കുമാറിനെ മാറ്റിയ കേരള സര്‍ക്കാര്‍ നടപടി പരമോന്നത കോടതി റദ്ദാക്കി. കേരള സര്‍ക്കാര്‍ സെന്‍ കുമാറിനോട് മോശം നടപടി സ്വീകരിച്ചെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നതായി അഭിഭാഷകന്‍ പറഞ്ഞു.

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയാണ് സെന്‍ കുമാറിനെ മാറ്റി ആ സ്ഥാനത്ത് ലോകനാഥ് ബെഹ്റയെ കൊണ്ടുവന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് സേവന കാലാവധി തീരുന്നത് വരെ സെന്‍ കുമാറിന് ഡിജിപി സ്ഥാനത്ത് തുടരാം.

- അവ്നി

വായിക്കുക: , ,

Comments Off on സര്‍ക്കാറിന് തിരിച്ചടി : സെന്‍ കുമാറിനെ ഡിജിപിയാക്കണമെന്ന് സുപ്രീം കോടതി

വാഹനം ഓടിക്കുമ്പോഴുള്ള ഫോൺ വിളി : 40,000 പേർക്ക് പിഴ

March 22nd, 2017

cell-phone-talk-on-driving-ePathram

അബുദാബി : ഡ്രൈവിംഗിനിടെ സെല്‍ ഫോണ്‍ ഉപ യോഗിച്ച നാല്പതി നായിര ത്തോളം പേർക്ക് കഴിഞ്ഞ വര്‍ഷം അബു ദാബി പോലീസ് പിഴ ചുമത്തി. തലസ്ഥാന ത്തെ അപകട ങ്ങളിൽ പത്തു ശതമാന ത്തിനും വഴി വെച്ചത് വാഹനം ഓടിക്കു മ്പോഴുള്ള മൊബൈൽ ഫോൺ ഉപ യോഗ മാണെന്ന് കണ്ടെ ത്തിയ സാഹചര്യ ത്തിലാണ് നടപടി കൾ കർശന മാക്കി യത്.

ഡ്രൈവിംഗിനിടെ ഫോൺ വിളിച്ചാൽ 200 ദിർഹം പിഴ യും ലൈസൻസിൽ നാല് ബ്ലാക്ക് പോയിൻറു കളു മാണ് നില വിലെ ശിക്ഷ. വാഹന അപകട നിരക്ക് പരമാവധി കുറച്ചു കൊണ്ടു വരാൻ പൊലീസും അധി കൃതരും വിവിധ പദ്ധതി കളും ബോധവത്കരണ ങ്ങളും നടത്തി വരുന്ന തിനിടെ യാണ് അവയെ അട്ടി മറി ക്കുന്ന ഇൗ ശീലം പലരും തുടരുന്നത്.

കാമറകളിൽ പകർത്തി യതും പട്രോളിംഗ് പൊലീസു കാർ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയും ചെയ്ത സംഭവ ങ്ങളി ലാണ് നടപടി സ്വീകരിച്ചത്. വാഹനം ഓടിക്കു മ്പോള്‍ ഫോൺ ചെയ്യലും സന്ദേശ ങ്ങൾ അയക്കലും ഡ്രൈവ റുടെ ശ്രദ്ധ തെറ്റിക്കും എന്നും അത് മരണ കാരണ മായ അപ കട ങ്ങളി ലേക്ക് നയിക്കും എന്നും ഗതാ ഗത നിയമ ലംഘന പരി ശോധനാ വിഭാഗം മേധാവി മേജർ സുഹൈൽ ഫറാജ് അൽ ഖുബൈസി ചൂണ്ടി ക്കാട്ടി.

- pma

വായിക്കുക: , , , ,

Comments Off on വാഹനം ഓടിക്കുമ്പോഴുള്ള ഫോൺ വിളി : 40,000 പേർക്ക് പിഴ

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം : ഹൈക്കോടതി

March 14th, 2017

suni

എറണാകുളം : നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനി രണ്ടാമത് വക്കാലത്ത് നല്‍കിയ അഭിഭാഷകനായ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനുള്ള അനുമതി ഹൈക്കോടതി പോലീസിനു നല്‍കി. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിനെതിരായ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയത്.

അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടുകള്‍ പോലീസിനു ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്ന് പ്രതീഷ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ചില കാര്യങ്ങളുടെ വ്യക്തതയ്ക്ക് പ്രതീഷിന്റെ മൊഴി അനിവാര്യമാണെന്ന് പോലീസ് പറഞ്ഞത് കോടതി ശരിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോയതിന്റെ ചിത്രങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡും സിം കാര്‍ഡും അഭിഭാഷകനെ ഏല്‍പ്പിച്ചിട്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെ കോടതിയില്‍ മൊഴി കൊടുത്തിരുന്നു. ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് അഭിഭാഷകനെ ചോദ്യം ചെയ്യണമെന്ന് പോലീസ് തീരുമാനിച്ചത്.

- അവ്നി

വായിക്കുക: , ,

Comments Off on പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാം : ഹൈക്കോടതി

മിഷേലിന്റെ മരണം : ക്രൈംബ്രാഞ്ച് അന്വേഷിക്കും

March 13th, 2017

mishel

കൊച്ചി : സി.എ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയില്‍ നിന്നും ഇറങ്ങിയതിനുശേഷം കുട്ടിയെ പിന്തുടര്‍ന്നതായി സംശയിക്കുന്ന തലശേരി സ്വദേശിയെയും ചെന്നൈയില്‍ നിന്നുള്ള ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച്ചയാണ് സി.എ വിദ്യാര്‍ഥിയായ മിഷേലിനെ മരിച്ച നിലയില്‍ കൊച്ചി കായലില്‍ കണ്ടെത്തിയത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞതോടേ കേസന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസ് ഉത്തരവിറക്കി. കസ്റ്റഡിയിലെടുത്ത ആളുകളെ ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ തന്നെയാണോ കുട്ടിയെ പിന്തുടര്‍ന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

- അവ്നി

വായിക്കുക: , ,

Comments Off on മിഷേലിന്റെ മരണം : ക്രൈംബ്രാഞ്ച് അന്വേഷിക്കും

Page 10 of 13« First...89101112...Last »

« Previous Page« Previous « അബുദാബി പ്ലാന്റേഷൻ വാരാഘോഷം തിങ്കളാഴ്ച തുടക്ക മാവും
Next »Next Page » ആമയം ഗ്രാമ വാസി കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha