വനിത എം.എല്‍.എമാരെ പറ്റി മോശം പരാമര്‍ശം;പ്രതിഷേധത്തിനൊടുവില്‍ കെ.സി.അബു മാപ്പു പറഞ്ഞു

March 21st, 2015

കോഴിക്കോട് :എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവരെ കുറിച്ച് പത്രസമ്മേളനത്തിനിടയില്‍ അവഹേളന പരമായ പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബു മാപ്പു പറഞ്ഞു. കോഴിക്കോട് നഗരത്തിലും ഡി.സി.സി ഓഫീ‍സിനു മുമ്പിലും അബുവിന്റെ വീടിനു മുമ്പിലും വിവിധ വനിതാ സംഘടനകളുടെയും എ.ഐ.വൈ.എഫിന്റേയും,ഡിവൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. എ.ഐ.വൈ.ഫ് നടത്തിയ പ്രകടനം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശിയോടിച്ചു.

കോണ്‍ഗ്രസില്‍ നിന്നും അബുവിന്റെ അവഹേളനപരമായ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്സ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ അബുവിന്റെ പരാമര്‍ശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധം വ്യാപകമായതോടെ കെ.പി.സി.സി. പ്രസിഡണ്ട് വി.എം.സുധീരന്‍ അബു മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സുധീരന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് അബു വനിത എം.എല്‍.എമാരെയും ഷിബു ബേബിജോണിനേയും കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

നിയമസഭയില്‍ ബിജിമോളെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ബിജിമോള്‍ക്ക് പരാതിയുണ്ടാകാന്‍ ഇടയില്ലെന്നും ഇരുവരും അത് ആസ്വദിച്ചിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നതെന്നും അബു പറഞ്ഞിരുന്നു.നിയമ സഭയ്ക്കകത്ത് തന്നെ തടഞ്ഞ മന്ത്രി ശിവദാസന്‍ നായരെ ജമീല പ്രകാശം എം.എല്‍.എ കടിച്ചതിനെ പറ്റിയും അബു അവഹേളന പരമായിട്ടാണ് കെ.സി.അബു സംസാരിച്ചത്. ഇത് വന്‍ പ്രതിഷേധത്തിനു ഇടവരുത്തി. മന്ത്രി ഷിബു ബേബി ജോണ്‍ അബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമ നടപടിയും സ്വീകരിക്കുമെന്ന് ഷിബു വ്യക്തമാക്കി. ബിജിമോളും അബുവിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട് . തന്നെ വ്യക്തിഹത്യ നടത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഭരണ പക്ഷം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on വനിത എം.എല്‍.എമാരെ പറ്റി മോശം പരാമര്‍ശം;പ്രതിഷേധത്തിനൊടുവില്‍ കെ.സി.അബു മാപ്പു പറഞ്ഞു

എസ്.എസ്.എല്‍.സി ചോദ്യപേപ്പറിലെ ചന്ദ്രക്കലവിവാദം; വിദ്യാഭ്യാസവകുപ്പ് കൈകഴുകുന്നു

March 18th, 2015

തിരുവനന്തപുരം:എസ്.എസ്.എല്‍.സി ചോദ്യപ്പേപ്പറില്‍ ചന്ദ്രക്കലയും നക്ഷത്രവും ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അച്ചടിച്ച സ്ഥാപനത്തെ പഴി ചാരി വിദ്യാഭ്യാസ വകുപ്പ് കൈകഴുകുന്നു. അരുടേയും നിര്‍ദേശപ്രകാരമല്ല ചന്ദ്രക്കലയും നക്ഷത്രവും ഉള്‍പ്പെടുത്തിയതെന്നും പ്രസ്സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ.അബ്ദുറബ് പറഞ്ഞു. മുസ്ലിം ലീഗിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് ചന്ദ്രക്കല ഉള്‍പ്പെടുത്തിയതെന്നും വിദ്യാഭ്യാസ രംഗത്ത് ലീഗ് വല്‍ക്കരണമാണ് നടക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.ചോദ്യപേപ്പര്‍ അച്ചടിക്കുന്നത് സംസ്ഥാനത്തിനു പുറത്ത് തികച്ചും രഹസ്യ സ്വഭാവത്തിലാണെന്നും ചോദ്യപേപ്പര്‍ അവസാനിച്ചു എന്നത് സൂചിപ്പിക്കുവാനായി പ്രസ്സുകാര്‍ തന്നെയാണ് ചിഹ്നം തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യല്‍ സയന്‍സ് ചോദ്യക്കടലാസിലാണ് ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവും ഉള്‍പ്പെടുത്തിയിതായി ആദ്യം കണ്ടത്. മറ്റു ചോദ്യപേപ്പറുകളിലും ഇത് ഉള്‍പ്പെടുത്തിയതായി സംശയിക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

പ്രസ്സിനെതിരെ മന്ത്രിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. ചോദ്യക്കടലാസിന്റെ അവസാനം എന്തെങ്കിലും ചിഹ്നം ഉപയോഗിക്കുവാനോ ഉള്‍പ്പെടുത്തുവാനോ അനുമതിയോ, നിര്‍ദേശമോ പരീക്ഷാഭവനില്‍ നിന്നോ ചോദ്യകര്‍ത്താക്കളില്‍ നിന്നോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ ടീച്ചര്‍മാര്‍ പച്ചബ്ലൌസ് ധരിച്ചെത്തണമെന്ന്വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ധരിച്ചെത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗംഗ എന്ന പേരു അബ്ദുറബ് മാറ്റിയിരുന്നു. മുസ്ലിം ലീഗ് കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍മാരെ നിയോഗിക്കുന്നതുള്‍പ്പെടെ വ്യാപകമായ ലീഗ് വല്‍ക്കരണമാണ് നടക്കുന്നതെന്ന് വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാടി വിമര്‍ശനം ഉയര്‍ന്നിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on എസ്.എസ്.എല്‍.സി ചോദ്യപേപ്പറിലെ ചന്ദ്രക്കലവിവാദം; വിദ്യാഭ്യാസവകുപ്പ് കൈകഴുകുന്നു

മാണി ബജറ്റ് അവതരിപ്പിച്ചു

March 13th, 2015

km-mani-epathram

തിരുവനന്തപുരം : നിയമ സഭയിലും പുറത്തും കനത്ത സംഘര്‍ഷം നടക്കുന്നതിനിടെ ധന മന്ത്രി കെ. എം. മാണി നിയമ സഭ യിൽ ബജറ്റ് അവതരിപ്പിച്ചു.

വാച്ച് ആന്‍ഡ് വാര്‍ഡിന്റെയും ഭരണ പക്ഷ എം. എല്‍. എ. മാരുടെയും കനത്ത വലയ ത്തിനുള്ളി ലാണ് കെ. എം. മാണി ബജറ്റ് അവതരി പ്പിച്ചത്. സമാനതകളില്ലാത്ത സംഭവ വികാസ ങ്ങളാണ് നിയമ സഭ യില്‍ നടന്നത്.

കനത്ത സംഘര്‍ഷം നടക്കുന്ന തിനിടെ മുന്നിലെ വാതിലൂടെ തന്നെ യാണ് കെ. എം. മാണി സഭ യിലേക്ക് എത്തിയത്.

മന്ത്രി കെ. എം. മാണിയെ തടയാനായി സ്പീക്കറുടെ ഡയസിനു ചുറ്റുമായാണ് പ്രതിപക്ഷം ശ്രദ്ധ കേന്ദ്രീകരി ച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിത മായാണ് ഏതാനും എം. എല്‍. എ. മാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡു മാരുടെയും ഒപ്പം കെ. എം. മാണി മുന്നിലെ വാതി ലിലൂടെ സഭയിൽ എത്തിയത്.

സംഘര്‍ഷ ത്തിനിടെ സ്പീക്കറുടെ ഡയസിലെ കമ്പ്യൂട്ടറും കസേര കളും മൈക്കും തകര്‍ത്തു. പ്രതിപക്ഷവും ഭരണ പക്ഷവും തമ്മിലുള്ള വന്‍ വാക്‌പോരിനും നിയമ സഭ വേദിയായി.

- pma

വായിക്കുക: , ,

Comments Off on മാണി ബജറ്റ് അവതരിപ്പിച്ചു

എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

March 13th, 2015

n-shaktan-epathram

തിരുവനന്തപുരം : എന്‍. ശക്തന്‍ കേരള നിയമ സഭ യുടെ ഇരുപത്തി ഒന്നാമത്തെ സ്പീക്കറായി തെരഞ്ഞെടുക്ക പ്പെട്ടു.

ശക്തന് 74 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യായ അയിഷാ പോറ്റിക്ക് 66 വോട്ടും കിട്ടി.

പ്രോടെം സ്പീക്കര്‍ ഡൊമിനിക് പ്രസന്റേഷന്റെ അദ്ധ്യക്ഷതയില്‍ നിയമസഭയില്‍ രഹസ്യ ബാലറ്റിലൂടെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നത്.

- pma

വായിക്കുക: ,

Comments Off on എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

ആദര്‍ശ ദീപം പൊലിഞ്ഞു : ജി. കാര്‍ത്തി കേയന്റെ നിര്യാണ ത്തില്‍ അനുശോചന പ്രവാഹം

March 9th, 2015

speaker-g-karthikeyan-in-meet-the-press-ePathram
അബുദാബി : സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിര്യാണ ത്തില്‍ പ്രവാസ ലോക ത്തെ വിവിധ സംഘടന കളും കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.

ഒന്നര വര്‍ഷം മുമ്പ് ഇന്ത്യന്‍ മീഡിയ അബുദാബി ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമാധാന സമ്മേളന ത്തില്‍ പങ്കെടു ക്കാനാണ് ജി. കാര്‍ത്തി കേയന്‍ അവസാന മായി ഗള്‍ഫില്‍ എത്തിയത്.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, അബുദാബി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ എന്നിവര്‍ സംയുക്ത മായി അനു ശോചന സന്ദേശം അയച്ചു. ഇന്ത്യന്‍ മീഡിയ അബുദാബി, കെ. എസ്. സി. യില്‍ ചേര്‍ന്ന അനുശോചന യോഗ ത്തില്‍ ഇമ പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു.

സ്ഥാന മാന ങ്ങള്‍ക്ക് വേണ്ടിയല്ല രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് കേരളത്തെ പഠിപ്പിച്ച സൗമ്യ നായ വ്യക്തിത്വ മായിരുന്നു ജി. കാര്‍ത്തി കേയന്‍ എന്ന് പ്രമുഖ വ്യവസായി യും അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവു മായ എം. എ. യൂസുഫലി അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.

ഒ. ഐ. സി. സി., അബുദാബി മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം, സംസ്ഥാന കെ. എം. സി. സി. തുടങ്ങിയ കൂട്ടായ്മകള്‍ അനുശോചിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ആദര്‍ശ ദീപം പൊലിഞ്ഞു : ജി. കാര്‍ത്തി കേയന്റെ നിര്യാണ ത്തില്‍ അനുശോചന പ്രവാഹം

Page 50 of 72« First...102030...4849505152...6070...Last »

« Previous Page« Previous « ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ : പി. ബാവ ഹാജി വീണ്ടും പ്രസിഡന്റ്
Next »Next Page » വേശ്യാലയ വിവാദം;നവ്യാ നായര്‍ പ്രതികരിക്കുന്നു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha