ഓഖി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുവാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

December 16th, 2017

prime-minister-narendra-modi-ePathram

തിരുവനന്തപുരം : ഓഖി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. അടുത്ത ആഴ്ചയിൽ എതെങ്കിലും ഒരു ദിവസമായിരിക്കും പ്രധാനമന്ത്രി എത്തുക. കേരളത്തിൽ രണ്ടു ദിവസം അദ്ദേഹം താമസിക്കും.

നേരത്തെ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി സന്ദർശനം നടത്തണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നു. ഗുജറാത്ത് തെരെഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി എത്താൻ വൈകിയതെന്നാണ് സൂചന. പ്രധാനമന്ത്രി ഇതുവരെ ദുരന്തത്തെക്കുറിച്ച് മുഖ്യമന്ത്രിയെ വിളിച്ച് അന്വേഷിച്ചില്ല എന്ന് പരാതി ഉയർന്നിരുന്നു. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനും കഴിഞ്ഞ ദിവസം ദുരന്ത ബാധിത പ്രദേശം സന്ദർശിച്ചിരുന്നു.

- അവ്നി

വായിക്കുക: , , , ,

Comments Off on ഓഖി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുവാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

December 4th, 2017

pinarayi-vijayan-epathram

വിഴിഞ്ഞം : വിഴിഞ്ഞത്ത് ഓഖി ചുഴലിക്കാറ്റ് ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മൽസ്യബന്ധന തൊഴിലാളികൾ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനം മൂന്ന് മിനിറ്റോളം തടഞ്ഞു വെച്ച ഇവർ അദ്ദേഹത്തിനെതിരെ കൈയേറ്റം നടത്താൻ തുടങ്ങുകയായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.

വിഴിഞ്ഞത്തുണ്ടായ പ്രതിഷേധം കാരണം മുഖ്യമന്ത്രിയുടെ പൂന്തുറ സന്ദർശനം റദ്ദാക്കി. തീരപ്രദേശങ്ങളിൽ മുഖ്യമന്ത്രി എത്താൻ വൈകിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇതിനിടെ പോലീസും മൽസ്യത്തൊഴിലാളികളും തമ്മിൽ ചെറിയൊരു വഴക്കും ഉണ്ടായി.

- അവ്നി

വായിക്കുക: , , , , ,

Comments Off on വിഴിഞ്ഞത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ആക്രമണം

ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 330 കവിഞ്ഞു

November 13th, 2017

earthquake-epathram
തെഹ്റാന്‍ : മധ്യപൂര്‍വ്വേഷ്യയില്‍ ശക്ത മായ ഭൂചലനം അനുഭവപ്പെട്ടു. ഇറാന്‍ – ഇറാഖ് അതിര്‍ ത്തി യില്‍ പ്രാദേ ശിക സമയം ഞായ റാഴ്ച രാത്രി ഒന്‍പതര മണിക്ക് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖ പ്പെടു ത്തിയ ശക്ത മായ ഭൂചലന ത്തില്‍ മരണം 330 കവിഞ്ഞു.

ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണ്. മധ്യ പൂർവ്വേ ഷ്യയിലെ കുവൈത്ത്, ഇറാൻ, തുർക്കി തുട ങ്ങിയ രാജ്യങ്ങളിലും യു. എ. ഇ. യുടെ ചില ഭാഗ ങ്ങളിലും ഭൂകമ്പ ത്തിന്റെ പ്രകമ്പനം അനുഭവ പ്പെട്ടു. ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- pma

വായിക്കുക: , , ,

Comments Off on ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 330 കവിഞ്ഞു

ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 135

November 13th, 2017

earthquake-epathram
തെഹ്റാന്‍ : മധ്യപൂര്‍വ്വേഷ്യയില്‍ ശക്ത മായ ഭൂചലനം അനുഭവപ്പെട്ടു. ഇറാന്‍ – ഇറാഖ് അതിര്‍ ത്തി യില്‍ പ്രാദേ ശിക സമയം ഞായ റാഴ്ച രാത്രി ഒന്‍പതര മണിക്ക് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖ പ്പെടു ത്തിയ ശക്ത മായ ഭൂചലന ത്തില്‍ മരണം 135 ആയി.

ഭൂചലന ത്തിന്റെ പ്രഭവ കേന്ദ്രം ഇറാഖിലെ സല്‍മാനിയ ആണ്. മധ്യ പൂർവ്വേ ഷ്യയിലെ കുവൈത്ത്, ഇറാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും യു. എ. ഇ. യുടെ ചില ഭാഗ ങ്ങളിലും ഭൂകമ്പ ത്തിന്റെ പ്രകമ്പനം അനുഭവ പ്പെട്ടു. ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

- pma

വായിക്കുക: , , ,

Comments Off on ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 135

നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി

November 8th, 2017

narendra modi-epathram
ന്യൂഡല്‍ഹി : നോട്ടു നിരോധനം ഒരു വൻ വിജയം ആയി രുന്നു എന്നും രാജ്യ ത്തിന്റെ നിര്‍ണ്ണാ യക മായ പോരാട്ട ത്തില്‍ 125 കോടി ജന ങ്ങളും പങ്കാളികള്‍ ആയി എന്നും അഴി മതിയും കള്ള പ്പണവും തുടച്ചു നീക്കു വാ നുള്ള സർക്കാറി ന്‍റെ ശ്രമ ങ്ങൾക്ക് ഉറച്ച പിന്തുണ നൽ കിയ ഇന്ത്യ യിലെ ജനങ്ങളെ പ്രണമിക്കുന്നു എന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി.

തന്റെ ട്വിറ്റര്‍ അക്കൗണ്ടി ലൂടെ യാണ് പ്രധാന മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.  മാത്രമല്ല നോട്ടു നിരോധന ത്തി ന്‍റെ നേട്ട ങ്ങൾ വിശദീ കരി ക്കുന്ന ഒരു വിഷ്വലും  ട്വിറ്റ റില്‍ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.

ഇന്ത്യ യിലെ സമ്പദ് വ്യവ സ്ഥ യെ ഉടച്ചു വാർ ക്കു ന്നതിനും പാവ ങ്ങൾ ക്ക് തൊഴില്‍ അവ സര ങ്ങൾ നൽകു ന്നതിലും മികച്ച നേട്ടം കൈ വരിക്കുവാൻ നോട്ടു നിരോ ധന ത്തിന് കഴി ഞ്ഞു എന്ന് വ്യക്ത മാക്കുന്ന വാർത്ത കളും കണക്കു കളും അദ്ദേഹം പങ്കു വെച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , ,

Comments Off on നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി

Page 16 of 20« First...10...1415161718...Last »

« Previous Page« Previous « നോട്ട്​ നിരോധനം തീവ്ര വാദ ത്തിന് എതിരായ പോരാട്ടം ആയിരുന്നു : നിര്‍മ്മലാ സീതാ രാമൻ
Next »Next Page » പണം അയക്കു വാന്‍ യു. എ. ഇ. എക്സ് ചേഞ്ച് മൊബൈൽ ആപ്പും വെബ് സൈറ്റും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha