കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

August 9th, 2021

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡൽഹി : കോവാക്സിന്‍, കോവിഷീൽഡ് എന്നീ കൊവിഡ് വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നത് മികച്ച ഫലം നൽകുന്നു എന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആര്‍.) വ്യക്തമാക്കി. വ്യത്യസ്ത വാക്സിനുകള്‍ രണ്ടു ഡോസായി കുത്തി വെക്കുന്നത് ദോഷം ചെയ്യുകയില്ല. മാത്രമല്ല, കുടൂതൽ ഫല പ്രാപ്തി നൽകും എന്നും പഠന ങ്ങള്‍ വ്യക്തമാക്കി എന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

അഡിനോ വൈറസ് വെക്ടര്‍ വാക്‌സിന്റെയും ഹോള്‍ വിറിയണ്‍ ഇന്‍ ആക്ടിവേറ്റഡ് കൊറോണ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും എന്നു പുതിയ പഠനത്തില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ സിദ്ധാർത്ഥ് നഗറില്‍ 18 പേർക്ക് മേയ് മാസത്തിൽ ആദ്യ ഡോസ് വാക്സിന്‍ കോവി ഷീൽഡ് കുത്തി വെക്കുകയും പിന്നീട് രണ്ടാം ഡോസ് നല്‍കിയത് കോവാക്സിനും ആയിരുന്നു. ഒരേ വാക്‌സിന്റെ തന്നെ രണ്ടു ഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് രീതി യാണ് ഇന്ത്യയില്‍ പിന്തുടര്‍ന്നു വരുന്നത്.

അബദ്ധത്തിൽ ഇങ്ങിനെ സംഭവിച്ചത് ആയിരുന്നു എങ്കിലും 18 പേരേയും നിരീക്ഷണ ത്തില്‍ വെക്കുകയും ഇവരിൽ രൂപപ്പെട്ട രോഗ പ്രതിരോധ ശേഷിയെ കുറിച്ച് പുനെ യിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തുകയും ചെയ്തു. എന്നാൽ പഠന റിപ്പോര്‍ട്ട് ഐ. സി. എം. ആര്‍. പൂർണ്ണമായി അവലോകനം ചെയ്തിട്ടില്ല.

വാക്സിനുകള്‍ മിക്സ് ചെയ്തു നല്‍കുന്നതിന് ഔദ്യോഗിക നിർദ്ദേശം ഇല്ലാത്തതിനാൽ രണ്ട് വിത്യസ്ത വാക്സിനുകൾ സ്വീകരിക്കരുത് എന്നു തന്നെയാണ് നിലവിലെ മുന്നറിയിപ്പും നിര്‍ദ്ദേശവും.

കോവാക്സിന്‍, കോവിഷീൽഡ് എന്നീ വാക്സിനു കളുടെ നിര്‍മ്മാണം വ്യത്യസ്ത സാങ്കേതിക വിദ്യ ഉപയോഗിച്ച് ആണെങ്കിലും ഇവയുടെ സംയോജനം ഗുണകരം ആവും എന്നും ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. കൊവിഡിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് എതിരേ രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ച വര്‍ക്ക് പ്രതിരോധശക്തി വർദ്ധിച്ചു എന്നും പഠനത്തില്‍ പറയുന്നു.

 

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍

കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

June 30th, 2021

supremecourt-epathram
ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബ ത്തിന് ധന സഹായം നല്‍കണം എന്നും ആറാഴ്ചക്ക് ഉള്ളില്‍ തന്നെ തുക എത്രയെന്നു നിശ്ചയിക്കണം എന്നും സുപ്രീം കോടതി വിധി.

പ്രകൃതി ദുരന്ത ങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാര ണ നിയമ ത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ട്.

കൊവിഡ് ദേശീയ ദുരന്ത മായി പ്രഖ്യാപിച്ച തിനാൽ ധന സഹായം ഉൾപ്പെടെ യുള്ള ആശ്വാസ നടപടികൾ നല്‍കാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഉത്തര വാദിത്വം ഉണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ രാജ്യത്ത് മൂന്നര ലക്ഷ ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ലഘൂകരിക്കു വാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ടം : 18 വയസ്സു കഴിഞ്ഞവര്‍ക്ക് രജിസ്റ്റർ ചെയ്യാം

April 22nd, 2021

register-for-covid-vaccination-with-co-win-app-ePathram
ന്യൂഡൽഹി : മേയ് 1 മുതൽ തുടക്കമാവുന്ന മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷനു വേണ്ടി പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കോവിൻ പോർട്ടലിൽ റജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ 24 മുതല്‍ വാക്സിനേഷനു വേണ്ടിയുള്ള രജിസ്ട്രേഷൻ തുടക്കമാവും. രജിസ്റ്റർ ചെയ്യുവാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ വേണം.

ഇതിനായി Co-WIN App ഡൗണ്‍ ലോഡ് ചെയ്ത് നിങ്ങളുടെ 10 അക്ക മൊബൈൽ ഫോണ്‍ നമ്പര്‍, ആധാർ കാര്‍ഡ് നമ്പര്‍ നൽകുക. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന ഒ. ടി. പി. നമ്പർ നല്‍കി രജിസ്ട്രേഷൻ പൂർത്തിയാക്കുക.

വാക്സിന്‍ എടുക്കുവാനുള്ള ദിവസവും സമയവും തെരഞ്ഞെടുക്കുക. വാക്സിനേഷനു ശേഷം ലഭിക്കുന്ന റഫറൻസ് ഐ. ഡി. വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങൾക്ക് വാക്സിൻ സർട്ടിഫിക്കറ്റ് നേടാം.

നിലവിൽ 45 വയസ്സു കഴിഞ്ഞ വര്‍ക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോരാളി കൾക്കും സൗജന്യ വാക്സിന്‍ നല്‍കി വരുന്നുണ്ട്.

മൂന്നാം ഘട്ട വാക്സിനേഷന്റെ ഭാഗമായിട്ടാണ് 18 വയസ്സു കഴിഞ്ഞ എല്ലാവർക്കും കുത്തി വെപ്പ് എടുക്കാം എന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പു വന്നത്.

 

- pma

വായിക്കുക: , , , , , , , ,

Comments Off on കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ടം : 18 വയസ്സു കഴിഞ്ഞവര്‍ക്ക് രജിസ്റ്റർ ചെയ്യാം

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

March 1st, 2021

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. ഡല്‍ഹി എയിംസില്‍ നിന്നും തിങ്കളാഴ്ച രാവിലെ പ്രധാന മന്ത്രി നരേന്ദ്ര മോഡി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ കുത്തി വെപ്പ് തുടങ്ങി യതിന്റെ ഭാഗ മായിട്ടാണ് പ്രധാന മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്.

60 വയസ്സു കഴിഞ്ഞവര്‍ക്കും 45 നും 60 നും ഇടയില്‍ പ്രായമുള്ള രോഗ ബാധി തര്‍ക്കും ഇന്നു (മാര്‍ച്ച് ഒന്ന് – തിങ്കള്‍) മുതല്‍ വാക്‌സിന്‍ കൊടുക്കുന്നു. (45 വയസ്സു മുതല്‍ 59 വയസ്സു വരെ യുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യ പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം).

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രി കളില്‍ നിന്നും കുത്തി വെപ്പ് എടുക്കാം. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യം ആയിരിക്കും.

കോ – വിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. വ്യക്തി യുടെ ഫോട്ടോ, തിരിച്ച റിയല്‍ കാര്‍ഡിലെ വിവര ങ്ങള്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ രജിസ്ട്രേഷന്‍ സമയത്ത് നല്‍കണം. മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്. എം. എസ്. ലഭിക്കും.

ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ ത്തന്നെ രണ്ടാം ഡോസി നുള്ള തീയ്യതിയും നമുക്ക് കിട്ടും. വാക്സിന്‍ എടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ്, അല്ലെങ്കില്‍ മറ്റ് അംഗീകൃത (ഫോട്ടോ പതിപ്പിച്ച) തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.

- pma

വായിക്കുക: , , , , , ,

Comments Off on മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

കൊവിഡ് വാക്സിന്‍ : ഇന്ത്യ യില്‍ അനുമതി തേടി ഫൈസര്‍ കമ്പനി

December 6th, 2020

pfizer-covid-vaccine-in-india-storage-at-70-degrees-ePathram
ന്യൂഡൽഹി : ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുവാന്‍ അടിയന്തിര അനുമതി തേടി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് ഫൈസര്‍ അധികൃതര്‍ അപേക്ഷ നല്‍കി. മരുന്ന് ഇറക്കുമതി ചെയ്യുവാനും വിതരണം ചെയ്യുവാനും അനുമതി ആവശ്യപ്പെട്ടു കൊണ്ടാണ് ഫൈസര്‍ അധികൃതര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ഫൈസര്‍ കൊവിഡ് വാക്‌സിന്‍ 90 % ഫലപ്രദം എന്ന് നിര്‍മ്മതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്. ജര്‍മ്മന്‍ മരുന്നു കമ്പനി ബയേൺ ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്‌സിന്‍ വികസി പ്പിച്ചിരിക്കുന്നത്.

സാധാരണ ഗതിയില്‍ ഇന്ത്യയിൽ പരീക്ഷണം നടത്തിയ വാക്സിനു കൾക്കു മാത്രമേ രാജ്യത്ത് അനുമതി നൽകു കയുള്ളൂ. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രി യിൽ സൂക്ഷിക്കണം എന്നുള്ള അധികൃതരുടെ നിര്‍ദ്ദേശം, ഇന്ത്യ പോലെയുള്ള രാജ്യങ്ങളില്‍ എത്രത്തോളം പ്രാവര്‍ ത്തിക മാവും എന്നുള്ള കാര്യ ത്തില്‍ ആശങ്ക ഉണ്ടെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ അഭിപ്രായ പ്പെടു ന്നത്.

നിലവില്‍ ആറു കമ്പനികളുടെ കൊവിഡ് വാക്സിനു കളുടെ പരീക്ഷണം ഇന്ത്യയില്‍ നടന്നു വരുന്നു എന്നാല്‍ ഫൈസര്‍ വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ നടന്നിട്ടില്ല.

ഫൈസര്‍ വാക്സിൻ അടിയന്തിര ഉപയോഗ ത്തിന്‌ ആദ്യം അനുമതി നൽകിയത് യു. കെ. ആയിരുന്നു. 2020 ഡിസംബര്‍ 8 ചൊവ്വാഴ്ച മുതൽ ബ്രിട്ടനില്‍ വാക്സിന്‍ വിതരണവും ഉപയോഗവും ആരംഭിക്കും. വാക്സിന്‍ ഉപയോഗത്തിന്ന് അനുമതി നല്‍കിയ രണ്ടാമതു രാജ്യം ബഹറൈന്‍.

ഉടന്‍ തന്നെ അമേരിക്ക യിലും ഫൈസര്‍ വാക്സിന്ന് അനുമതി നല്‍കും എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രണ്ടു കമ്പനി കളുടെ കൊവിഡ് വാക്സിന്ന് അടിയന്തിര അനുമതി ലഭിക്കും എന്ന് പ്രതീക്ഷി ക്കുന്നതായി എയിംസ് ഡയറക്ടർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കൊവിഡ് വാക്സിന്‍ : ഇന്ത്യ യില്‍ അനുമതി തേടി ഫൈസര്‍ കമ്പനി

Page 24 of 92« First...10...2223242526...304050...Last »

« Previous Page« Previous « തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍
Next »Next Page » കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha