പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പ്രായ പൂര്‍ത്തിയായ സ്ത്രീക്ക് പൂർണ്ണ സ്വാതന്ത്ര്യം

November 12th, 2026

marriage-fundamental-right-choose-a-partner-ePathram
മുംബൈ : മതം, വിശ്വാസം, ജാതി എന്നിവ നോക്കാതെ പ്രായ പൂര്‍ത്തിയായ സ്ത്രീക്ക് സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പൂർണ്ണ സ്വാതന്ത്ര്യം എന്ന് ബോംബെ ഹൈക്കോടതി.

ഭരണ ഘടനയുടെ അനുച്ഛേദം 21 ല്‍ സ്വന്തം ഇഷ്ട പ്രകാരം ഒരാളെ വിവാഹം ചെയ്യാനും ഉള്ള അവകാശം ഉറപ്പു നല്‍കുന്നു എന്നും കോടതി. ജസ്റ്റിസ് അദ്വൈത് എം സേത്ന, ജസ്റ്റിസ് രഞ്ജിത്സിന്‍ഹ രാജ ഭോന്‍സ്ലെ എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ഒക്ടോബറില്‍ വിവാഹിതരായ 21 വയസ്സുള്ള ഹിന്ദു യുവതിയും 21 വയസ്സുള്ള മുസ്ലിം യുവാവും നല്‍കിയ ഹരജി പരിഗണിച്ച് കൊണ്ടാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി യുവാവുമായി തനിക്ക് ബന്ധം ഉണ്ട് എന്നും ഇരു കുടുംബങ്ങൾക്കും തങ്ങളുടെ ബന്ധത്തെ ക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു എന്നും യുവതി കോടതിയെ അറിയിച്ചു.

ഒക്ടോബർ 19 ന് മുസ്ലീം യുവാവിനെ വിവാഹം കഴിച്ച് ജീവിതം ആരംഭിച്ച ഹിന്ദു യുവതിക്ക് വീട്ടുകാരിൽ നിന്നുള്ള ഭീഷണി കാരണം സംരക്ഷണം ആവശ്യപ്പെട്ട് അവർ പോലീസിനെ സമീപിച്ചു. എന്നാൽ, ധാരാവി പൊലീസ് ഹർജി യിൽ നടപടി എടുത്തില്ല എന്നും അവർ ആരോപിച്ചു. മാത്രമല്ല തന്നെ ബലം പ്രയോഗിച്ച് മാതാപിതാക്കൾ ഉത്തർ പ്രദേശിലേക്ക് കൊണ്ടു പോയി.

വീട്ടു തടങ്കലിൽ നിന്നും രക്ഷപ്പെട്ടു മുംബൈയിലേക്ക് മടങ്ങിയ ശേഷം, തൻ്റെ സുരക്ഷയെ ക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ഭർത്താവിനൊപ്പം താമസിക്കാൻ സംരക്ഷണം നൽകുകയും ചെയ്യണം എന്നും ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ തുടർന്നാണ് ബോംബെ ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

- pma

വായിക്കുക: , , , , , , , ,

Comments Off on പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പ്രായ പൂര്‍ത്തിയായ സ്ത്രീക്ക് പൂർണ്ണ സ്വാതന്ത്ര്യം

അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു

January 28th, 2026

maharashtra-deputy-chief-minister-ajit-pawar-killed-in-a-plane-crash-ePathram
മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻ. സി. പി. നേതാവും കൂടിയായ അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു. ബാരാമതിയിൽ നടക്കുന്ന പൊതു യോഗങ്ങളിൽ പങ്കെടുക്കാനായി മുംബൈ യിൽ നിന്ന് പുറപ്പെട്ട വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിനകം തകർന്നു വീഴുകയും വിമാനത്തിന് തീ പിടിക്കുകയും ചെയ്തു എന്നാണു റിപ്പോർട്ട്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.

അജിത് പവാർ ഉൾപ്പടെ ആറ് പേർ സഞ്ചരിച്ച വിമാനം ബാരാമതി വിമാന ത്താവളത്തിൽ അടിയന്തരമായി ഇറക്കുന്നതിനിടെ തകർന്നു വീഴുകയായിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു

എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി

July 2nd, 2023

ncp-flag-ajit-pawar-split-ncp-ePathram

മുംബൈ : അട്ടിമറിക്കു വേദിയായി വീണ്ടും മഹാ രാഷ്ട്ര രാഷ്ട്രീയം. മുതിര്‍ന്ന എന്‍. സി. പി. നേതാവ് അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തി, ബി. ജെ. പി. യും ശിവ സേനയും നേതൃത്വം നല്‍കുന്ന എന്‍. ഡി. എ. സര്‍ക്കാറില്‍ ഉപ മുഖ്യ മന്ത്രിയായി അജിത് പവാര്‍ സത്യ പ്രതിജ്ഞ ചെയ്തു.

നിലവില്‍ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര്‍ തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തി ലൂടെയാണ് തന്നോടൊപ്പം നില്‍ക്കുന്ന 29 എം. എൽ. എ. മാരേയും കൂട്ടി രാജ് ഭവനില്‍ എത്തി സത്യ പ്രതിജ്ഞ ചെയ്തത്.

അജിതിന് പുറമെ എൻ. സി. പി. യിൽ നിന്ന് മറ്റ് എട്ട് പേർ കൂടി എന്‍. ഡി. എ. സര്‍ക്കാറില്‍ മന്ത്രിമാരായി സത്യ പ്രതിജ്ഞ ചെയ്തു. എന്‍. സി. പി. ക്ക് 53 എം. എല്‍. എ. മാരുണ്ട് . ഇവരില്‍ ഭൂരി പക്ഷവും അജിതിനൊപ്പം പോയി എന്നാണ് റിപ്പോര്‍ട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on എൻ. സി. പി. യെ പിളര്‍ത്തി അജിത് പവാർ എൻ. ഡി. എ. സർക്കാറിൽ ഉപ മുഖ്യമന്ത്രിയായി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

April 22nd, 2023

covid-19-quarantine-in-india-for-passengers-from-gulf-ePathram

ന്യൂഡല്‍ഹി : കൊവിഡ് പോസിറ്റീവ് കേസുകള്‍ വീണ്ടും അധികരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തണം എന്ന് കേരളം അടക്കം എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കേരളത്തിന് പുറമെ തമിഴ്‌ നാട്, കര്‍ണ്ണാടക, മഹാ രാഷ്ട്ര, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.

ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആയിരത്തിന് മുകളിലും കേരളത്തില്‍ 2000 വുമാണ് പ്രതി ദിന കൊവിഡ് കണക്ക്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 11,692 കൊവിഡ് കേസുകളും19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ സജീവ കേസുകളുടെ എണ്ണം 66,170 ആണ്. പോസിറ്റിവിറ്റി നിരക്ക് 5.09 %

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം : കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍

April 18th, 2022

loud-speaker-ePathram
മുംബൈ : ആരാധനാലയങ്ങളില്‍ ഉച്ച ഭാഷിണികള്‍ ഉപയോഗിക്കുന്നതിന് മുന്‍കൂർ അനുമതി തേടണം എന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് പൊലീസ് കമ്മീ ഷണർമാർക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകാൻ ആഭ്യന്തര വകുപ്പു മന്ത്രി ദിലീപ് വാൽസ് പാട്ടീൽ ഡി. ജി. പി. മാരു മായികൂടിക്കാഴ്ച നടത്തും. അടുത്ത രണ്ടു ദിവസത്തിന് ഉള്ളിൽ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കും.

മുൻകൂർ അനുമതി വാങ്ങിയ പള്ളികളിൽ നിന്നോ ക്ഷേത്രങ്ങളിൽ നിന്നോ ഉച്ചഭാഷിണി നീക്കം ചെയ്യില്ല. അനുവദനീയമായ ഡെസി ബെൽ പരിധിയിൽ ഉച്ച ഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കും. ഇതില്‍ ലംഘനം ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കും എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

മേയ് മൂന്നിനു മുന്‍പായി മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ച ഭാഷിണികള്‍ നീക്കം ചെയ്യണം എന്ന് മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന (എം. എന്‍. എസ്.) നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടത് സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മത സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല എന്നും ആഭ്യന്തര വകുപ്പു മന്ത്രി കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം : മഹാരാഷ്ട്ര സര്‍ക്കാര്‍

Page 1 of 41234

« Previous « ഇ. പി. ജയരാജൻ എൽ. ഡി. എഫ്. കൺവീനർ
Next Page » ശാഫി സഖാഫി മുണ്ടമ്പ്രയുടെ റമദാൻ പ്രഭാഷണം തിങ്കളാഴ്ച »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha