ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്

September 30th, 2021

ma-yousufali-epathram
മസ്‌കത്ത് : വിദേശികളായ നിക്ഷേപകര്‍ക്കു വേണ്ടി ഒമാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘ കാല റെസിഡന്‍സ് വിസാ സംവിധാന ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍ മാനുമായ എം. എ. യൂസഫലിക്ക് അംഗീകാരം.

മസ്‌കറ്റില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്ന് ആദ്യത്തെ റെസിഡന്‍സ് വിസ എം. എ. യൂസഫലി ഏറ്റു വാങ്ങി.

യു. എ. ഇ. യുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി എന്നിവ യും ഇതിനു മുമ്പ് എം. എ. യൂസഫലിക്ക് ലഭിച്ചിരുന്നു. യു. എ. ഇ. യുടെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ ജേതാവു കൂടിയാണ് അദ്ദേഹം.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാദ്ധ്യത നല്‍കുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തി പ്പെടുത്തുക, നിക്ഷേപ ത്തില്‍ ഗുണ പരത ഉറപ്പു വരുത്തുക തുടങ്ങി യവയിലൂടെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്ന മുന്‍നിര നിക്ഷേ പകര്‍ക്കാണ് ഒമാന്‍ ഇത്തര ത്തില്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസാ പരിഗണന നല്‍കുന്നത്.

എം. എ. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്ക് ഒന്നാം ഘട്ട ത്തില്‍ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്

ലുലു ഗ്രൂപ്പിന്റെ 215-ാമത് ഹൈപ്പർ മാർക്കറ്റ് ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു

September 30th, 2021

ദോഹ : ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് ദോഹ അബു സിദ്ര മാളില്‍ തുറന്നു പ്രവർ ത്തനം ആരംഭിച്ചു.

ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി യുടെ സാന്നിദ്ധ്യത്തിൽ വ്യവസായ പ്രമുഖൻ ശൈഖ് ജാസിം മുഹമ്മത് അൽ ഥാനി, ഹുസൈൻ ഇബ്രാഹിം അൽ അൻസാരി, ഖത്തറിലെ ഇന്ത്യൻ സ്ഥാന പതി ദീപക് മിത്തൽ എന്നിവർ ചേർന്ന് ലുലു വിന്റെ ഖത്തറിലെ പതിനഞ്ചാം ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പിൻ്റെ 215 ആമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റുമാണ് ഇത്.

250,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പണിത അതി വിശാലമായ ഹൈപ്പർ മാർക്കറ്റിൽ ആധുനിക രൂപ കല്പന യിലുള്ള ന്യൂട്രൽ കളർ ഫിക്സ്ചറുകൾ, നവീന ശൈലി, മികച്ച വെളിച്ച സംവിധാനം തുടങ്ങിയവ സംയോജിപ്പിച്ചാണ് ലുലു സജ്ജമാക്കിയിട്ടുള്ളത്.

അതിവിശാലവും വിപുലവുമായ ഷോപ്പിംഗ് അനുഭവം നൽകാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് എം. എ. യൂസഫലി പറഞ്ഞു. കൊവിഡു വെല്ലു വിളികൾ അതി ജീവിച്ച് ഗൾഫിലെ വ്യാപാര – വാണിജ്യ രംഗ ങ്ങൾ അടക്കം എല്ലാ മേഖലകളിലും പുത്തൻ ഉണർവ്വ് വന്നിട്ടുണ്ട്. ഇത് ഗൾഫ് രാജ്യ ങ്ങളിലെ ഭരണാധി കാരി കളുടെ നേതൃത്വ ത്തിൻ്റെയും വിശാലമായ കാഴ്ച പ്പാടിന്റെയും ഫലമായിട്ടാണ് എന്നും യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു എക്സ്ചേഞ്ച് സി. ഇ. ഒ. അദീബ് അഹമ്മദ്. ലുലു ഖത്തർ റീജിയണൽ ഡയറക്ടർ എം. ഒ. ഷൈജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ലുലു ഗ്രൂപ്പിന്റെ 215-ാമത് ഹൈപ്പർ മാർക്കറ്റ് ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു

വൈറല്‍ വീഡിയോ : ചിത്രീകരണ വിശേഷങ്ങളുമായി എമിറേറ്റ്‌സ്

August 10th, 2021

nicole-smith-ludvik-on-top-burj-khalifa-emirates-airline-ePathram
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട ങ്ങളില്‍ ഒന്നായ ദുബായ് ബുര്‍ജ് ഖലീഫ യുടെ മുകളിൽ എമിറേറ്റ്‌സ് എയർ ലൈൻസി ന്റെ എയർ ഹോസ്റ്റസ് നിൽക്കുന്ന പരസ്യ വീഡിയോ കഴിഞ്ഞ ദിവസ ങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

യു. കെ. യുടെ റെഡ് ലിസ്റ്റിൽ നിന്നും യു. എ. ഇ. യെ മാറ്റിയതിനെ സ്വാഗതം ചെയ്തു കൊണ്ട് എമിറേറ്റ്‌സ് എയർ ലൈൻസ് ഒരുക്കിയ 30 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രം ഉള്ള ഒരു കുഞ്ഞു പരസ്യചിത്രം ആയിരുന്നു ഇത്. സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടർ നിക്കോളെ സ്മിത്ത് ലെഡ്‌വിക് ആയിരുന്നു എമിറേറ്റ്സ് എയർ ലൈൻസ് യൂണിഫോം അണിഞ്ഞു ബുർജ് ഖലീഫ യുടെ മുകളിൽ നിന്നത്.

ദൃശ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും എഡിറ്റിംഗിലും ഒന്നുമല്ല എയർ ഹോസ്റ്റ സിനെ ബുര്‍ജ് ഖലീഫ ക്കു മുകളില്‍ കാണിച്ചത് എന്നു വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോ എമിറേറ്റ്‌സ് എയർ ലൈൻസിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടു.

എന്നാല്‍ ഇത്തരം ഒരു വീഡിയോ ചിത്രീകരിച്ചതില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി ഒട്ടേറെ പേര്‍ ട്വിറ്റര്‍ പേജില്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

ലോകത്തിന്റെ നെറുകയില്‍ ഒരു സ്ത്രീ എത്തി നില്‍ക്കുന്നു എന്നത് അഭിമാനകരം എന്നുള്ളതാണ് ഒരു ശ്രദ്ധേയ കമന്‍റ്. ഇത്രയും ഉയരത്തില്‍ അപകട കരമായ സാഹചര്യ ത്തില്‍ ഒരു വീഡിയോ ചിത്രീകരി ക്കുമ്പോള്‍ വേണ്ടതായ സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിച്ചില്ല എന്നുള്ളത് അടക്കം നിരവധി പിശകുകള്‍ ചൂണ്ടിക്കാണിച്ചവരും ഉണ്ട്.

- pma

വായിക്കുക: , , , ,

Comments Off on വൈറല്‍ വീഡിയോ : ചിത്രീകരണ വിശേഷങ്ങളുമായി എമിറേറ്റ്‌സ്

അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് : എം. എ. യൂസഫലി വൈസ് ചെയര്‍മാന്‍

July 26th, 2021

sheikh-muhammed-present-abudhabi-award-yusuffali-ePathram
അബുദാബി : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഡയറക്ടർ ബോർഡിന്‍റെ പുന: സംഘടന നടത്തി ഉത്തരവ് ഇറക്കിയത്. ചേംബര്‍ ഡയറക്ടർ ബോർഡിലെ ഏക ഇന്ത്യ ക്കാരനാണ് എം. എ. യൂസഫലി. വ്യവസായ രംഗത്തെ 29 പ്രമുഖരെ യാണ് ഡയറക്ടർ ബോർഡിൽ നിയമിച്ചത്.

അബുദാബിയുടെ വാണിജ്യ- വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവ കാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കും ഉള്ള അംഗീകാരം ആയി യു. എ. ഇ. യുടെ ഉന്നത സിവിലിയന്‍ ബഹു മതിയായ ‘അബുദാബി അവാര്‍ഡ്’ നല്‍കി അബുദാബി സര്‍ക്കാര്‍ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടു പിറകെ യാണ് പുതിയ അംഗീകാരം.

വിനയത്തോടെയും അഭിമാനത്തോടെ യുമാണ് അബു ദാബി ചേംബർ ഡയറക്ടർ ബോർഡി ലേക്കുള്ള നിയമന ത്തെ കാണുന്നത് എന്ന് എം. എ. യൂസഫലി പ്രതികരിച്ചു.

ഈ രാജ്യത്തിൻ്റെ ദീർഘ ദർശികളായ ഭരണാധികാരി കളോട് നന്ദി രേഖപ്പെടുത്തുന്നു. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റുവാൻ ആത്‌മാർത്ഥമായി പ്രയത്നിക്കും. യു. എ. ഇ. യു ടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കും എന്നും യൂസഫലി കൂട്ടിച്ചേർത്തു.

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബി യുടെ വാണിജ്യ വ്യവസായ രംഗ ത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് ചേംബര്‍ ഓഫ് കോമേഴ്സ്. അബുദാബി എമിറേറ്റിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ചേംബറിൽ അംഗ ങ്ങളാണ്. സര്‍ക്കാറിനും വാണിജ്യ സമൂഹ ത്തിനും ഇടയിൽ ചാലക ശക്തി യായി പ്രവർത്തിക്കുകയും ചെയ്യുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് : എം. എ. യൂസഫലി വൈസ് ചെയര്‍മാന്‍

ബിസിനസ്സ് തുടങ്ങുവാന്‍ ഫീസില്‍ ഇളവ്

July 26th, 2021

new-logo-abudhabi-2013-ePathram
അബുദാബി : തലസ്ഥാനത്ത് പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുവാനുള്ള ഫീസില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നിലവിലെ ഫീസ് നിരക്കില്‍ നിന്നും 94 % ഇളവ് നല്‍കി എന്നാണ് സാമ്പത്തിക വികസന വകുപ്പ് അറിയിച്ചത്. പുതുക്കിയ ഫീസ് നിരക്ക് ജൂലായ് 27 മുതല്‍ പ്രാബല്യത്തില്‍ വരും.

നിലവിലുള്ള ബിസിനസ്സുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യം ഒരുക്കുകയും സാമ്പ ത്തിക മേഖല യുടെ വളർച്ചയും സ്വകാര്യ മേഖലയുടെ ശാക്തീകരണവും ലക്ഷ്യം വെച്ചാണ് പുതിയ നടപടി. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണ ത്തോടെയാണു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on ബിസിനസ്സ് തുടങ്ങുവാന്‍ ഫീസില്‍ ഇളവ്

Page 23 of 72« First...10...2122232425...304050...Last »

« Previous Page« Previous « ശനിയാഴ്ചകളില്‍ ക്ലിനിക്കുകള്‍ തുറക്കും
Next »Next Page » അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് : എം. എ. യൂസഫലി വൈസ് ചെയര്‍മാന്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha