അബുദാബി : സഫ്ദർ ഹാഷ്മിയുടെ സ്മരണാർത്ഥം ശക്തി തിയ്യറ്റേഴ്‌സ് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച തെരുവു നാടക മത്സര ത്തിൽ ഒൻപത് നാടകങ്ങൾ അവതരിപ്പിച്ചു. ബിജു ഇരിണാവ്, ഒ. ടി. ഷാജഹാൻ എന്നിവർ വിധി കർത്താക്കളായി.
ശക്തി നാദിസിയ മേഖല അവതരിപ്പിച്ച ‘കാടകം’ മികച്ച നാടകമായി തെരഞ്ഞെടുത്തു. കൂടാതെ മികച്ച സംവിധായകൻ (പ്രകാശൻ തച്ചങ്ങാട്), മികച്ച നടൻ (ബാബു പിലിക്കോട്), രണ്ടാമത്തെ നടി (ഷീന സുനിൽ) എന്നീ പുരസ്കാരങ്ങളും ‘കാടകം’ എന്ന നാടകം കരസ്ഥമാക്കി. വെട്ടു കിളികൾ, (ശക്തി ഷാബിയ) ദുരന്ത ഭൂമി (ശക്തി നജ്‌ദാ യൂണിറ്റ്) എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു.
മികച്ച നടി : രൂഷ്മ (ചതുര കൂപം), ബാല താരം : അൻവിത സരോ (ദുരന്ത ഭൂമി), ശ്രീഷ്മ അനീഷ് (രണ്ടാമത്തെ സംവിധായിക : വെട്ടുകിളികൾ), മികച്ച രണ്ടാമത്തെ നടൻ നന്ദ കുമാർ (ചതുര കൂപം), രണ്ടാമത്തെ ബാലതാരം ദൈഷ്ണ (ഗർ) എന്നിവരെയും തിരഞ്ഞെടുത്തു. F B Page