കെ. എസ്. സി. കേരളോത്സവം : ‘നാട്ടു പൊലിമ’ അരങ്ങേറും

November 21st, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റര്‍ സംഘടി പ്പിക്കുന്ന കേരളോല്‍സവം നവംബർ 21, 22, 23 തിയ്യതി കളിൽ (വ്യാഴം , വെള്ളി, ശനി ദിവസങ്ങളില്‍) കെ. എസ്. സി. അങ്കണ ത്തിൽ നടക്കും.

കേരളത്തിൽ നിന്നുള്ള മുപ്പതോളം കലാ കാരന്മാർ അവതരി പ്പിക്കുന്ന ‘നാട്ടു പൊലിമ’ എന്ന നൃത്ത സംഗീത പരിപാടി അരങ്ങേറും. ഇതോടൊപ്പം വിവിധ ദിവസ ങ്ങളി ലായി ഗാന മേള, സംഘ നൃത്തം തുടങ്ങിയ വൈവിധ്യ ങ്ങളായ കലാ പരിപാടി കളും അവതരി പ്പിക്കും.

വിവിധ ജില്ല കളിലെ വൈവിധ്യ മാര്‍ന്ന ഭക്ഷണ വിഭവ ങ്ങളുടെ സ്റ്റാളുകൾ തന്നെയായി രിക്കും കേരളോല്‍സവ ത്തിന്റെ മുഖ്യ ആകർഷണം. സെന്റർ അംഗങ്ങ ളുടെ യും വീട്ടമ്മ മാരു ടെയും നേതൃത്വ ത്തിലും പല ഹാര ങ്ങളും ഭക്ഷണ പാനീയ ങ്ങളും ഒരുക്കും.

കൂടാതെ അബു ദാബി യിലെ സംഘടന കളും കൂട്ടായ്മ കളും പ്രമുഖ സ്ഥാപന ങ്ങളും ഭക്ഷണ സ്റ്റാളു കൾ ഒരുക്കും. പുസ്തകമേള, ശാസ്ത്ര പ്രദർശനം, മെഡിക്കൽ ക്യാമ്പ്, കുട്ടി കൾ ക്കായി പ്രത്യേകം ഗെയിമുകൾ ഉണ്ടാകും.

വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെയാണ് മൂന്നു ദിവസ ങ്ങളിലും പരി പാടി കൾ നടക്കുക. പത്ത് ദിർഹം വിലയുള്ള പ്രവേശന ക്കൂപ്പൺ നറുക്കിട്ടെടുത്ത് 20 പവൻ സ്വർണ്ണം ഒന്നാം സമ്മാനമായും മറ്റു 100 പേർക്ക് ആകർഷക മായ സമ്മാന ങ്ങളും നൽകും.

പ്രവാസ ജീവിതത്തില്‍ നമുക്കു നഷ്ട പ്പെട്ടു പോകുന്ന ഗ്രാമീണ ഉത്സവ ങ്ങളു ടെ വീണ്ടെടുപ്പ് തന്നെ യാണ് പ്രവാസി സമൂഹത്തിനായി ഒരുക്കുന്ന കേരളോല്‍സവം എന്ന് കെ. എസ്. സി. ഭാരവാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. കേരളോത്സവം : ‘നാട്ടു പൊലിമ’ അരങ്ങേറും

ഭരത് മുരളി നാടകോത്സവം : നാടക സമിതി കളുടെ യോഗം 25 ന്

October 21st, 2019

ksc-drama-fest-logo-epathram
അബുദാബി : ഡിസംബർ ആദ്യവാര ത്തില്‍ അബുദാബി കേരള സോഷ്യൽ സെന്റ റില്‍ അരങ്ങേറുന്ന ‘ഭരത് മുരളി നാടകോത്സവ’വുമായി ബന്ധപ്പെട്ട വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യു ന്നതി നായി യു. എ. ഇ. യിലെ നാടക സമിതി കളെ പങ്കെടു പ്പിച്ചു കൊണ്ട് ഒരു ആലോചനാ യോഗം നടത്തുന്നു.

ഒക്ടോബർ 25 വെള്ളി യാഴ്ച വൈകുന്നേരം 6 മണിക്ക് കേരള സോഷ്യൽ സെന്റ റിൽ ഒരുക്കുന്ന യോഗത്തി ലേക്ക് ഓരോ നാടക സമിതി കളില്‍ നിന്നും രണ്ടു പേർ വീതം പങ്കെടുക്കണം എന്നു ഭാരവാഹികള്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
050 612 0441, 02 631 44 55
കെ. കെ. ശ്രീവത്സൻ, മീഡിയ സെക്രട്ടറി,
അബു ദാബി കേരള സോഷ്യൽ സെന്റർ.

- pma

വായിക്കുക: , , , , , ,

Comments Off on ഭരത് മുരളി നാടകോത്സവം : നാടക സമിതി കളുടെ യോഗം 25 ന്

കഥകളി മഹോത്സവം ‘സീതായനം’ ഒക്ടോബര്‍ 3 മുതൽ

September 30th, 2019

seethaayanam-ksc-kathakali-fest-2019-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റി നോടൊപ്പം ശക്‌തി തിയ്യ റ്റേഴ്‌സ്, മണി രംഗ് എന്നീ കൂട്ടായ്മ കള്‍ ചേർന്ന് ഒരുക്കുന്ന എട്ടാമത് അബു ദാബി കഥ കളി മഹോത്സവം ‘സീതായനം’ ഒക്ടോബർ 3, 4 , 5, (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസ ങ്ങളില്‍ രാത്രി 7 മണി മുതല്‍ അബുദാബി കേരള സോഷ്യൽ സെന്റ റിൽ അരങ്ങേറും.

ബാലിവധം, രാവണ വിജയം, ശ്രീരാമ പട്ടാഭി ഷേകം, തോരണ യുദ്ധം എന്നീ നാല് രാമായണ കഥ കള്‍ ‘സീതാ യനം’ കഥകളി മഹോത്സവ ത്തിൽ അവതരിപ്പിക്കും.

ആദ്യമായിട്ടാണ് ശ്രീരാമ പട്ടാഭിഷേകം കഥകളി ഇന്ത്യക്ക് പുറത്ത് അവ തരി പ്പിക്കുന്നത് എന്ന പ്രത്യേകതയും ‘സീതായനം’ കഥകളി മഹോത്സവ ത്തിന് സ്വന്തം എന്നും സംഘാടകര്‍ അറിയിച്ചു.

കലാമ ണ്ഡലം ഗോപി ആശാ ന്റെ നേതൃത്വ ത്തിലുള്ള അമ്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാ ലയ ത്തിന്റെ താണ് കളി യോഗം. കലാ മണ്ഡലം ഗോപി ശ്രീരാമന്‍ ആയും, സദനം കൃഷ്ണൻ കുട്ടി ബാലി യും ഭരതനു മായും അര ങ്ങില്‍ എത്തും.

ഇവരെ കൂടാതെ കലാ മണ്ഡലം ബാല സുബ്ര ഹ്മണ്യൻ, കലാ മണ്ഡലം ചമ്പക്കര വിജയൻ, കലാ മണ്ഡലം നീരജ് തുടങ്ങി യവർ മറ്റു പ്രധാന വേഷ ങ്ങൾ കെട്ടി യാടും.

നെടുമ്പിള്ളി രാം മോഹൻ, വെങ്ങേരി നാരാ യണൻ, അഭിജിത് വർമ്മ (പാട്ട് ), കലാ മണ്ഡലം കൃഷ്ണ ദാസ്, ഉദയൻ നമ്പൂതിരി (ചെണ്ട), കലാ നിലയം മനോജ് (മദ്ദളം) തുടങ്ങി യവ രാണ് പിന്നണിയില്‍. ഡോ. പി. വേണു ഗോപാലന്‍ അരങ്ങ് പരിചയ പ്പെടുത്തും.

- pma

വായിക്കുക: , , ,

Comments Off on കഥകളി മഹോത്സവം ‘സീതായനം’ ഒക്ടോബര്‍ 3 മുതൽ

എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍

February 4th, 2019

akgopalan-epathram അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച പത്താമത് എ. കെ. ജി. സ്മാരക ഫൈവ് – എ സൈഡ് ഫുട് ബോൾ മത്സരം അബു ദാബി മദിന സായിദ് സമ്മിറ്റ് ഇന്റർ നാഷണൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.

സബ് ജൂനി യർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗ ങ്ങളി ലായി സംഘ ടിപ്പിച്ച ഫുട് ബോള്‍ മല്‍സര ങ്ങളില്‍ ടോൺ ഡോസിനെ പരാജയ പ്പെടുത്തി ഇത്തിഹാദ് എ ടീം സബ്‌ ജൂനി യർ വിഭാഗ ത്തിൽ വിജയിച്ചു.

എസ് – ഇലെവനെ പരാ ജയ പ്പെടുത്തി എൻ. പി. സീനി യേഴ്സ് ജൂനിയർ വിഭാഗ ത്തിൽ ജേതാക്കളായി.

റിയൽ സ്റ്റാർ എഫ്‌. സി. യെ പരാ ജയ പ്പെടുത്തി എൽ. എൽ. എച്ച്. ടീം സീനി യർ വിഭാഗ ത്തിൽ കപ്പു നേടി.

- pma

വായിക്കുക: , , ,

Comments Off on എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍

കഥകളി മഹോത്സവം : കൗന്തേയം അബുദാബി യിൽ

January 17th, 2019

kalamandalam-gopi-kadhakali-kaundheyam-in-ksc-ePathram

അബുദാബി : കഥകളി പ്രേമികള്‍ക്ക് ഇനി മൂന്ന് ഉറക്ക മില്ലാ രാവു കള്‍. കലാ മണ്ഡലം ഗോപി ആശാനും സംഘ വും അവത രിപ്പി ക്കുന്ന ‘കൗന്തേയം’ ജനുവരി 17, 18, 19 തിയ്യതി കളില്‍ (വ്യാഴം, വെള്ളി, ശനി) അബു ദാബി കേരള സോഷ്യൽ സെന്റ റിൽ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേ ളന ത്തില്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.

കുന്തി ദേവി യുടെ മക്കളായ കർണ്ണൻ, അർജ്ജു നൻ, ഭീമൻ, യുധിഷ്ടിരൻ എന്നിവരുടെ കഥ യാണ് കൗന്തേയം. വ്യാഴം രാത്രി എട്ടു മണി ക്ക് ‘കർണ്ണ ശപഥം’ അര ങ്ങില്‍ എത്തും. കലാ മണ്ഡലം ഗോപി (കർണ്ണൻ), മാർഗ്ഗി വിജയ കുമാർ (കുന്തി), കലാ മണ്ഡലം ബാല സുബ്ര ഹ്മ ണ്യൻ (ദുര്യോധനൻ), കലാ മണ്ഡലം പ്രവീൺ (ഭാനു മതി), കലാ നിലയം വിനോദ് (ദുശ്ശാ സനൻ) എന്നിവർ വേഷ ങ്ങൾ കെട്ടിയാടും.

വെള്ളി യാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറ പ്പാട്, മേളപ്പദം എന്നിവ ക്കു ശേഷം ‘സുഭദ്രാ ഹരണം’ കഥ കളി അരങ്ങേറും. ശനി യാഴ്ച ആറു മണി മുതല്‍ “കല്യാണ സൗഗ ന്ധികം” അരങ്ങേറും.

ഡോ. പി. വേണു ഗോപാലൻ (കഥ അവതരണം), പത്തി യൂർ ശങ്കരൻ കുട്ടി, കലാ മണ്ഡലം ബാബു നമ്പൂ തിരി, കലാ മണ്ഡലം കൃഷ്ണ കുമാർ (സംഗീതം), കലാ മണ്ഡലം കൃഷ്ണ ദാസ്, കലാ മണ്ഡലം വേണു മോഹൻ (ചെണ്ട), കലാ മണ്ഡലം രാജ നാരായ ണൻ, കലാ മണ്ഡ ലം ഹരി ഹരൻ (മദ്ദളം), കലാ നിലയം ഷാജി, ഏരൂർ മനോജ് (ചുട്ടി), പള്ളി പ്പുറം ഉണ്ണി കൃഷ്ണൻ, പനമന അരുൺ തുടങ്ങി യവ രാണ് പിന്നണിയില്‍.

വാർത്താ സമ്മേളന ത്തിൽ കലാ മണ്ഡലം ഗോപി, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ശക്‌തി ഭാര വാഹി കളായ അഡ്വ. അൻ സാരി, മധു പരവൂര്‍, മണി രംഗ് പ്രതി നിധി കളായ അനൂപ്, കൃഷ്‍ണൻ, രോഹിത് തുടങ്ങിയവര്‍ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കഥകളി മഹോത്സവം : കൗന്തേയം അബുദാബി യിൽ

Page 3 of 812345...Last »

« Previous Page« Previous « സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗ യും ബിന്ദുവും സുപ്രീം കോടതി യില്‍
Next »Next Page » ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha