ഡൽഹി : രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഹാദിയ കേസിൽ സുപ്രീം കോടതി വിധി. ഹോമിയോ ഹൗസ് സർജൻസി പൂർത്തിയാക്കാൻ കോടതി ഹാദിയയ്ക് അനുമതി നൽകി. കേസിലെ കക്ഷികളായ ഭർത്താവിനും പിതാവിനും വിട്ടു നൽകാതെ ഹാദിയയെ നേരെ സേലത്തെ കോളേജിലേക്ക് സുരക്ഷിതമായി എത്തികണമെന്ന് കോടതി കേരള സർക്കാറിനോട് ഉത്തരവിട്ടു.
ഭർത്താവിനൊപ്പം ജീവിക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിനു സാധ്യമല്ലെന്ന് കോടതി പറഞ്ഞു. ഈ വിധിക്കെതിരെ ഹാദിയയുടെ ഭർത്താവ് അപ്പീൽ കൊടുത്തിട്ടുണ്ട്. അതു വരെ കോളേജിലോ ഹോസ്റ്റലിലോ ചെന്ന് ഹാദിയയെ കാണാം. തന്റെ രക്ഷിതാവിന്റെ സ്ഥാനത്ത് ഭർത്താവ് മാത്രം മതിയെന്നും ഹാദിയ കോടതിയെ അറിയിച്ചു. അടച്ചിട്ട മുറിയിൽ ഹാദിയയുടെ വാദം നടത്തണമെന്ന പിതാവ് അശോകന്റെ ഹർജി സുപ്രീം കോടതി തള്ളി.