ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

February 28th, 2018

sridevi-funeral-at-vile-parle-seva-samaj-crematorium-ePathram
മുംബൈ : നടി ശ്രീദേവിയുടെ മൃതദേഹം ഔദ്യോ ഗിക ബഹുമതി കളോടെ മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മാശാന ത്തില്‍ സംസ്‌ക രിച്ചു. താലിയും സ്വർണ്ണാ ഭരണ ങ്ങളും അണിഞ്ഞ് ചുവന്ന പട്ടു സാരി യിൽ ആയിരുന്നു അന്ത്യ യാത്രക്ക് വേണ്ടി ശ്രീദേവിയെ ഒരു ക്കിയത്.

അന്ധേരി യിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്ട്സ് ക്ലബ്ബില്‍ നിന്നും ഭൗതിക ശരീരവും വഹിച്ചു കൊണ്ടു ള്ള വിലാപ യാത്ര  യില്‍ ചല ച്ചിത്ര താര ങ്ങളും സിനിമാ പ്രവര്‍ത്ത കരും രാഷ്ട്രീയ നേതാക്കളും ആരാധകരും അടക്കം സമൂ ഹത്തിലെ നാനാ തുറകളിലുള്ള ആയിര ങ്ങൾ ആദരം അര്‍പ്പിച്ചു.

ഇന്നലെ രാത്രി പത്തു മണി യോടെ യാണ് ദുബായില്‍ നിന്നും പ്രത്യേക വിമാന ത്തില്‍ ശ്രീദേവി യുടെ മൃത ദേഹം എത്തിച്ചത്. മക്കളായ ജാൻവി, ഖുഷി, ഭര്‍തൃ സഹോദരന്‍ അനിൽ കപൂർ എന്നിവര്‍ ഏറ്റു വാങ്ങി.

ദുബായില്‍ ഉണ്ടായിരുന്ന ബോണി കപൂർ, സഞ്ജയ് കപൂർ, അർജ്ജുൻ കപൂർ, റീന മർവ, സന്ദീപ് മർവ തുടങ്ങിയവര്‍ മൃതദേഹത്തെ അനു ഗമി ച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ശ്രീദേവിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതി കളോടെ സംസ്‌കരിച്ചു

ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

February 27th, 2018

sridevi_epathram

ദുബായ് : അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തിക്കും. സോനാപൂരിൽ എംബാം നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വ്യവസായി അനിൽ അംബാനിയുടെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത്.

ഫെബ്രുവരി 25 നാണ് ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവി ദുബായിൽ വെച്ച് മരണമടയുന്നത്. ഭർത്താവും നിർമ്മാതാവുമായ ബോണി കപൂറിന്റെ അനന്തരവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബ സമേതം എത്തിയതായിരുന്നു ശ്രീദേവി. വിവാഹത്തിനു ശേഷം ദുബായിലെ എമിറേറ്റ്സ് ടവർ ഹോട്ടലിലേക്ക് താമസം മാറിയ ശ്രീദേവി ബാത്ത് ടബ്ബിൽ മരിച്ചു കടക്കുന്ന നിലയിലാണ് പിന്നീട് കണ്ടത്.

ഊഹാപോഹങ്ങളെല്ലാം പാടേ തള്ളി ശ്രീദേവിയുടേത് മുങ്ങി മരണമാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു.

- അവ്നി

വായിക്കുക: , , , , ,

Comments Off on ശ്രീദേവിയുടെ മൃതദേഹം രാത്രിയോടെ മുംബൈയിലെത്തിക്കും

പാട്ടിന് എതിരെ കേസ്സ് എടുക്കുന്നത് സുപ്രീം കോടതി വിലക്കി

February 21st, 2018

supreme-court-stay-criminal-action-against-manikya-malaraya-poovi-song-of-adaar-love-ePathram
ന്യൂഡൽഹി : ഒരു അഡാർ ലവ് എന്ന സിനിമ യിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിന് എതിരെ കേസ്സ് എടു ക്കുന്നത് വിലക്കി ക്കൊണ്ട് സുപ്രീം കോടതി വിധി.

‘മാണിക്യ മലരായ പൂവി’ എന്നു തുട ങ്ങുന്ന ഇൗ ഗാനം മത വികാരം വ്രണ പ്പെടുത്തി എന്നും ഇസ്ലാ മിനെ അധി ക്ഷേപി ക്കുന്നു എന്നുമുള്ള ആരോപണ വുമായി ഹൈദ രാബാദിൽ റാസ അക്കാ ദമി യും മഹാ രാഷ്ട്ര യിൽ ജൻ ജാഗരൺ സമിതി യും നൽ കിയ പരാതി കളി ലാണ് ഗാന ത്തിന്ന് എതിരെ കേ‌സ് റജിസ്റ്റർ ചെയ്തി ട്ടുള്ളത്.

കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ചിത്ര ത്തി ന്റെ സംവി ധായകന്‍ ഒമർ ലുലു വും നടി പ്രിയ വാര്യരും നൽകിയ ഹരജി യിലാണ് സുപ്രീം കോടതി യുടെ വിധി.

മറ്റു സംസ്ഥാന ങ്ങളിലും പാട്ടിന് എതിരെ കേസ്സ് എടു ക്കരുത് എന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്ത മാക്കി.

ചിത്രീകരണം പൂർത്തി യാവാത്ത ഒരു അഡാർ ലവ് എന്ന സിനിമ യിലെ ഗാന ത്തിന്ന് എതിരെ കേസ്സ് എടു ക്കരുത് എന്ന് മുഴു വൻ സംസ്ഥാ നങ്ങൾക്കും നിർദ്ദേശം നൽകണം എന്നും ഹര്‍ജി ക്കാര്‍ ആവശ്യ പ്പെട്ടി രുന്നു. തുടർന്നാണ് ‘മാണിക്യ മലരായ പൂവി’ എന്നു തുട ങ്ങുന്ന ഇൗ പാട്ടിന്ന് എതിരെ യുള്ള എല്ലാ നടപടി കളും തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഇന്ന് ഉത്തരവ് ഇറക്കിയത്.

- pma

വായിക്കുക: , , , , ,

Comments Off on പാട്ടിന് എതിരെ കേസ്സ് എടുക്കുന്നത് സുപ്രീം കോടതി വിലക്കി

സിനിമാപ്പാട്ടു വിവാദം : പ്രിയ വാര്യർ സുപ്രീം കോടതിയിൽ

February 19th, 2018

omar-lulu-adar-love-eye-brow-girl-priya-varrier-complaint-to-censor-board-ePathram
കൊച്ചി : ഒരു അഡാർ ലവ് എന്ന ചിത്ര ത്തിലെ ‘മാണിക്യ മല രായ പൂവി’ എന്ന ഗാനം മത വികാരം വ്രണ പ്പെ ടുത്തി എന്ന പരാതി യിൽ റജി സ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്ന് ആവശ്യ പ്പെട്ട് പ്രിയാ വാര്യര്‍ സുപ്രീം കോടതി യെ സമീപിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന താണ് കേസ് എന്നു പ്രിയ ഹർജിയിൽ വ്യക്ത മാക്കി. ചിത്രീകരണം നടക്കുന്ന സിനിമ യുടെ ഉള്ളടക്കം മത വികാര ത്തിന് എതിരാണ് എന്ന വാദം ശരിയല്ല എന്നും തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്. എെ. ആർ. റദ്ദാ ക്കണം എന്നും ഹരജി യിൽ ചൂണ്ടി കാണിച്ചു.

വര്‍ഷങ്ങള്‍ക്കു മുന്‍പേ പി. എം. എ. ജബ്ബാര്‍ കരൂപ്പടന്ന എഴുതിയ വരി കൾക്കു തലശ്ശേരി കെ. റഫീഖ്  ഈണം നൽകി ആകാശ വാണി യിലും ദൂര ദര്‍ശ നിലും പാടി അവതരിപ്പിച്ച ഈ ഗാനം പിന്നീട് എരഞ്ഞോളി മൂസ്സ ഉൾപ്പെടെ യുള്ള ഗായകര്‍ ആല പിച്ചിരുന്നു.

കഴിഞ്ഞ നാല്പതു വര്‍ഷമായി മാപ്പിളപ്പാട്ടു ഗാനാ സ്വാദ കരുടെ ചുണ്ടില്‍ തത്തിക്കളിക്കുന്ന ”മാണിക്യ മലര്‍” ഷാൻ റഹ്മാന്റെ സംഗീത ത്തിൽ വിനീത് ശ്രീനി വാസൻ ആലപിച്ച് സിനിമ യില്‍ ഉള്‍പ്പെടുത്തിയ ഗാന രംഗ ത്തി ന്റെ ചിത്രീകരണവും ഇന്റര്‍ നെറ്റില്‍ തരംഗ മായി മാറി.

- pma

വായിക്കുക: , , , , , ,

Comments Off on സിനിമാപ്പാട്ടു വിവാദം : പ്രിയ വാര്യർ സുപ്രീം കോടതിയിൽ

സ്വകാര്യ- സഹകരണ ആശു പത്രി കളിലെ നഴ്‌സുമാര്‍​ പണി മുടക്കില്‍

February 15th, 2018

nurse_epathram
ആലപ്പുഴ : ചേർത്തലയിലെ കെ. വി. എം. ആശുപത്രി യിലെ നഴ്സു മാരുടെ സമരം ഒത്തു തീര്‍പ്പാക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, ട്രെയിനി സമ്പ്രദായം നിര്‍ ത്തലാക്കുക, പ്രതി കാര നടപടി കള്‍ അവ സാനി പ്പിക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ച് സംസ്ഥാ നത്തെ സ്വകാര്യ- സഹ കരണ ആശു പത്രി കളിലെ നഴ്സു മാർ പണി മുടക്കില്‍.

യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്‍റെ ആഹ്വാന പ്രകാരം ഇന്ന് രാവിലെ ഏഴു മണി മുതൽ വെള്ളി യാഴ്ച  രാവിലെ ഏഴു മണി വരെ അര ലക്ഷം  നഴ്സു മാർ പണിമുടക്കുന്നത്. .

ആറു മാസം പിന്നിട്ട സമര ത്തിനും യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷന്‍റെ ജനറൽ സെക്രട്ടറി സുജന പാൽ അച്യു തൻ നടത്തുന്ന അനിശ്ചിത കാല നിരാ ഹാര സമര ത്തിനും പിന്തുണ പ്രഖ്യാ പിച്ചാണ് സ്വകാര്യ ആശുപത്രി കളിലെ ഐ. സി. യു. – എമർ ജൻസി വിഭാഗ ങ്ങളില്‍ ഒഴികെയുള്ള സംസ്ഥാന ത്തിന്‍റെ വിവിധ ഭാഗ ങ്ങളിൽ നിന്നുള്ള യു. എൻ. എ. പ്രവർ ത്തക രായ നഴ്‌സുമാർ ചേര്‍ത്തല യിലെ പണി മുടക്ക് സമര ത്തിൽ പങ്കെടുക്കു ന്നത്.

 

 

- pma

വായിക്കുക: , , , , , ,

Comments Off on സ്വകാര്യ- സഹകരണ ആശു പത്രി കളിലെ നഴ്‌സുമാര്‍​ പണി മുടക്കില്‍

Page 43 of 56« First...102030...4142434445...50...Last »

« Previous Page« Previous « സെന്തോം ഫെസ്റ്റ് ശനിയാഴ്ച അബു ദാബി യിൽ
Next »Next Page » യു. എ. ഇ. എക്സ് ചേഞ്ചും ബ്ലോ​ക്ക് ചെ​യി​ൻ കമ്പനി റി​പ്പി​ളും കൈ​കോ​ർ​ക്കു​ന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha