പ്രവാസി ഭാരതീയ സമ്മാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിന്

January 10th, 2017

pravasi-bharathiya-samman-for-isc-abudhabi-ePathram

അബുദാബി : ഇന്ത്യന്‍ സമൂഹത്തിന്റെ വിദേശ ത്തെ ഏറ്റവും വലിയ സാമൂഹ്യ – സാംസ്കാരിക സംഘടന യായ അബു ദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന് (ഐ. എസ്. സി.) പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം.

യു. എ. ഇ. യിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സംഭാവ നകള്‍ പരിഗ ണിച്ച് കൊണ്ടാണ് ഐ. എസ്. സി. ക്ക് ഈ  പുരസ്കാരം സമ്മാനിച്ചത്

ബാംഗളൂരില്‍ നടന്ന ‘പ്രവാസി ഭാരതീയ ദിവസി’ ല്‍ വെച്ച് രാഷ്ട്ര പതി പ്രണബ് മുഖര്‍ജി യിൽ നിന്നും ഐ. എസ്. സി. പ്രസിഡണ്ട് തോമസ് വര്‍ഗ്ഗീസ് പുരസ്കാരം ഏറ്റു വാങ്ങി.

india-social-center-building-isc-abudhabi-ePathram

ഇന്ത്യൻ സമൂഹ ത്തിന്റെ ക്ഷേമ ത്തിനു വേണ്ടി നട ത്തിയ ഒട്ടേറെ പ്രവർത്ത ങ്ങൾ പരി ഗണി ച്ചാണ് ഐ. എസ്. സി. ക്ക് അവാർഡ് ലഭിച്ചത് എന്ന് വാര്‍ത്താ കുറി പ്പിൽ പറഞ്ഞു.

1967 ൽ തുടക്കം കുറിക്കുമ്പോള്‍ വളരെ കുറച്ച് അംഗ ങ്ങൾ മാത്രം ഉണ്ടാ യിരുന്ന ഐ. എസ്. സി., ഒരു ചെറിയ കെട്ടിട ത്തിൽ ആയിരുന്നു പ്രവർ ത്തി ച്ചിരുന്നത്.

ഇപ്പോൾ സിൽവർ ജൂബിലി യിലേക്ക് എത്തി നില്‍ക്കുന്ന സെന്റർ, അബു ദാബി മിനാ റോഡിൽ 1,05,550 ചതുരശ്ര അടി വിസ്തൃതി യുള്ള വിശാല മായ സ്വന്തം കെട്ടിടത്തി ലാണ് പ്ര വര്‍ ത്തി ക്കുന്നത്.

ഇന്ത്യന്‍ സമൂഹ ത്തിന് ഒത്തു ചേരു വാനും ആഘോഷ ങ്ങളും ഉത്സവ ങ്ങളും നടത്തു വാനും ഉള്ള പ്രധാന വേദി യാണ് ഇത്.

- pma

വായിക്കുക: , , , , , , ,

Comments Off on പ്രവാസി ഭാരതീയ സമ്മാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിന്

ഇന്ത്യാ സോഷ്യൽ സെന്‍ററിൽ ‘ നവ രസ മായന്‍’

January 3rd, 2017

jonita-joseph-with-priya-manoj-ePathram
അബുദാബി : നവ രസ മായന്‍ എന്ന പേരിൽ അബു ദാബി ഐ. എസ്. സി. യിൽ ഒരുക്കുന്ന പരി പാടി യിൽ നൃത്ത ആവിഷ്കാരവും നൃത്ത വിദ്യാ ര്‍ത്ഥി കളുടെ അര ങ്ങേറ്റവും നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ജനുവരി ആറ് വെള്ളി യാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന സംഗീത നൃത്ത സന്ധ്യ യിൽ ഭരതാഞ്ജലിയി ലെ 21 സീനിയര്‍ വിദ്യാര്‍ ത്ഥി കള്‍ ചേർന്ന് നവ രസ മായന്‍ അവതരിപ്പിക്കും.

ശ്രീകൃഷ്ണന്‍െറ ഒമ്പത് ഭാവ ങ്ങളി ലൂടെ യുള്ള നൃത്ത സഞ്ചാര മാണ് അരങ്ങിൽ എത്തുക എന്ന് ഭരതാഞ്ജലി ഡയറക്ടർ പ്രിയ മനോജ് പറഞ്ഞു.

പ്രമുഖ സംഗീതജ്ഞ രായ കോട്ടയം ജമനീഷ് ഭാഗവതര്‍, പാലക്കാട് സൂര്യ നാരാ യണന്‍ തുട ങ്ങിയ വരുടെ നേതൃത്വ ത്തിൽ ലൈവ് ഓർക്കസ്ട്ര യോട് കൂടി പ്രമുഖ നർത്തകനായ ഹരിപത്മൻ ചിട്ടപ്പെടു ത്തിയ നവ രസ മായന്‍ നൃത്ത ആവിഷ്കാര ത്തിലെ ഗാന രചന ഡോ. രഘു രാമൻ.

തുടർന്ന് ഭരത നാട്യം, കുച്ചി പ്പുടി എന്നിവ യിൽ 22 വിദ്യാര്‍ത്ഥി കളുടെ അര ങ്ങേറ്റവും നടക്കും. പരി പാടി യിലേക്കുള്ള പ്രവേശനം സൗജന്യ മായി രിക്കും.

പ്രിയ മനോജ്, വൈദേഹി, ശിവ പ്രസാദ്, പാല ക്കാട് സൂര്യ നാരാ യണന്‍, കോട്ടയം ജമനീഷ് ഭാഗവതര്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യാ സോഷ്യൽ സെന്‍ററിൽ ‘ നവ രസ മായന്‍’

ഇന്ത്യന്‍ അംബാസഡര്‍ക്ക് സ്വീകരണം നൽകി

December 25th, 2016

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍  സെന്‍റ റിൽ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരിക്ക് സ്വീകരണം നൽകി.

യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡര്‍ ആയി ചുമതല യേറ്റ ശേഷം നവ്ദീപ് സിംഗ് സൂരി പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടി യായി രുന്നു ഇത്.

ലോക രാഷ്ട്ര ങ്ങള്‍ ഉറ്റു നോക്കുന്ന രാജ്യമാണ് ഇന്ത്യ എന്നും നമ്മുടെ നാടിനെ പ്രതി നിധീകരിച്ച് യു. എ. ഇ. യിൽ സേവനം അനുഷ്ഠി ക്കുവാൻ സാധി ച്ചതിൽ സന്തോഷം ഉണ്ടെന്നും സ്വീകരണ യോഗ ത്തിൽ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. യു. എ. ഇ. യെ വളര്‍ച്ചയി ലേക്ക് നയിച്ച ഭരണാധി കാരി കളെ അദ്ദേഹം അഭി നന്ദിച്ചു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികാസം ലോകം ഉറ്റു നോക്കി കൊണ്ടി രിക്കുക യാണ് എന്നും വിവിധ രാജ്യ ങ്ങളില്‍ പ്രവര്‍ ത്തി ക്കുന്ന ഇന്ത്യന്‍ സമൂഹം നൽകുന്ന സംഭാവന കൾക്ക് രാജ്യ ത്തിന്റെ പുരോഗതി യിൽ വലിയ സ്ഥാനം ഉണ്ടെന്നും അംബാസിഡർ പറഞ്ഞു.

ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്‍റ് തോമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. എം. എ. യൂസഫലി, വൈ. സുധീർ കുമാർ ഷെട്ടി, ഡോ. ഷംഷീര്‍ വയലില്‍, അദീബ് അഹ്മദ് തുടങ്ങിയവർ ആശംസകൾ നേർന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്ത്യന്‍ അംബാസഡര്‍ക്ക് സ്വീകരണം നൽകി

ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.

December 19th, 2016

mr-isc-2016-shaheen-zayed-al-muhairy-ePathram.jpg
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിച്ച ശരീര സൗന്ദര്യ മത്സര ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി യെ “മിസ്റ്റര്‍ ഐ. എസ്. സി.” യായി തെരഞ്ഞെടുത്തു.

ഭാര ത്തിന്റെ അടി സ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സരം നടന്നത്. 60 – 70 കിലോ ഗ്രാം, 70 – 80 കിലോ ഗ്രാം, 80 – 90 കിലോ ഗ്രാം, 90 കിലോ ഗ്രാമി നു മുകളില്‍ എന്നീ വിഭാഗ ങ്ങളി ലായി വിവിധ രാജ്യക്കാ രായ എഴുപ തോളം പേര്‍ പങ്കെടുത്തു.

70 കിലോ വിഭാഗ ത്തില്‍ ബംഗ്ളാ ദേശു കാര നായ റോബിന്‍ ഖാന്‍, 80 കിലോ വിഭാഗ ത്തില്‍ ഇന്ത്യാ ക്കാര നായ മുഹമ്മദ് നിഷാദ്, 90 കിലോ വിഭാഗ ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി, 90 കിലോ ഗ്രാമി നു മുകളില്‍ കെമോറോസ് സ്വദേശി വലീദ് അഹ്മദ് ബഹാദര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

നാലു വിഭാഗ ങ്ങളില്‍ നിന്നുള്ള മത്സരാര്‍ ത്ഥിക ളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി യാണ് ഷഹീൻ സായിദ് അല്‍ മുഹൈരി മിസ്റ്റര്‍ ഐ. എസ്. സി. പട്ടം കരസ്ഥ മാക്കിയത്.

ചടങ്ങിൽ മുഖ്യാതിഥി ആയി എത്തിയ മിസ് യൂണി വേഴ്‌സ് ഫന്നി അല്‍ സറൂണി ചാമ്പ്യന്‍ പട്ടം ചാര്‍ത്തി. ഐ. എസ്‌. സി. പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, കായിക വിഭാഗം സെക്രട്ടറി മാരായ എ. എം. നിസാര്‍, പ്രകാശ് തമ്പി എന്നി വർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

Comments Off on ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.

ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു

December 12th, 2016

ssf-vice-president-dr-farooq-nuaimy-in-icf-meelad-fest-2016
അബുദാബി : ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേ ഷൻ (ഐ. സി. എഫ്.)അബുദാബി ചാപ്റ്റർ വിപുല മായ രീതി യിൽ നബി ദിന ആഘോഷം സംഘ ടിപ്പിച്ചു. അബു ദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ ഒരുക്കിയ നബി ദിന ആഘോഷ ത്തിൽ മൗലിദ് പാരായണം, പ്രവാചക പ്രകീർത്തന പ്രഭാ ഷണം, കൂട്ടു പ്രാർത്ഥന അന്ന ദാനം എന്നിവ യായിരുന്നു പ്രധാന പരി പാടി കൾ.

abudhabi-icf-meelad-fest-2016-ePatrham

അന്ത്യ പ്രവാചകൻ മുഹമ്മദ് നബി തിരു മേനി യുടെ ജന്മദിന ആഘോഷ ങ്ങളിൽ പങ്കെടു ക്കു വാൻ പ്രവാചക പ്രകീർത്തന ങ്ങളുമായി ഐ. എസ്. സി. യിൽ എത്തി ച്ചേർന്ന ആയിര ക്കണ ക്കിന് പ്രവാചക സ്നേഹി കളായ വിശ്വാസി കൾ ക്കു വേണ്ടി യുള്ള അന്ന ദാന ത്തി നായി രാവിലെ തന്നെ തയ്യാറെടു പ്പുകൾ തുടങ്ങി യിരുന്നു.

കേരളാ മുസ്ലിം ജമാഅത്ത് പ്രവാസി ഘടക മായ ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേഷൻ അബുദാബി ചാപ്റ്റർ പ്രവർ ത്തകരായ നൂറു കണക്കിന് പേര്‍ അബ്‌ദുൾ നാസർ ഹാജി യുടെ നേതൃത്വ ത്തിൽ അബു ദാബി മുശ്രി ഫിലെ പാചക കേന്ദ്ര ത്തിൽ ഭക്ഷണം തയ്യാറാക്കി.

ആഘോഷ പരിപാടി യിൽ എസ്. എസ്. എഫ്. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ ഫാറൂഖ് നുഐമി പ്രഭാഷണം നടത്തി. മൗലിദ് പാരായണത്തിന് ഉസ്മാൻ സഖാഫി, ഹാഫിള് സിറാജുദ്ധീൻ സഖാഫി, ബാപ്പുട്ടി ദാരിമി എന്നി വർ നേതൃത്വം നൽകി.

risala-study-circle-team-perfom-in-icf-meelad-fest-ePathram.jpg

തുടർന്ന് നടന്ന പൊതു സമ്മേളന ത്തിൽ ഐ. എസ്. സി. പ്രസിഡന്റ് തോമസ് എം. വർ ഗ്ഗീസ്, മുൻ സെക്രട്ടറി എം. അബ്ദുൽ സലാം, ഐ. സി. എഫ്. നേതാക്കളായ ഹമീദ് ഈശ്വര മംഗലം, പി. കെ. ഉമർ മൗലവി, സിദ്ധീഖ് അൻ വരി, പി. വി. അബൂ ബക്കർ മൗലവി തുടങ്ങിവർ പ്രസം ഗിച്ചു.

രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോല്‍സവ് പ്രതിഭ കളുടെ നേതൃത്വ ത്തില്‍ ബുര്‍ദ, ഗാനാ ലാപനം, ദഫ് മുട്ട്, ഖവാലി എന്നിവ അരങ്ങേറി.

പ്രോഗ്രാം ചെയർമാൻ ഉസ്മാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞു മൊയ്തു കാവ പ്പുര സ്വാഗതവും ഹമീദ് പരപ്പ നന്ദിയും പറഞ്ഞു. അബുദാബി യുടെ വിവിധ ഭാഗ ങ്ങളിൽ നിന്നായി ആയിര ക്കണ ക്കിന് പേർ സംബ ന്ധിച്ചു. സമ്മേളനന്തരം അന്ന ദാനം നടത്തി.

- pma

വായിക്കുക: , , , ,

Comments Off on ഐ. സി. എഫ്. അബുദാബി ചാപ്റ്റർ നബി ദിന ആഘോഷം സംഘടിപ്പിച്ചു

Page 21 of 22« First...10...1819202122

« Previous Page« Previous « പ്രവാചകന്‍ മുഹമ്മദ് നബി വിശുദ്ധരില്‍ വിശുദ്ധന്‍ : ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
Next »Next Page » ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാത്ത വര്‍ക്ക് ജനു വരി മുതല്‍ പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha