ന്യൂഡല്‍ഹി : രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ ക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു. ഡല്‍ഹി എയിംസില്‍ നിന്നും തിങ്കളാഴ്ച രാവിലെ പ്രധാന മന്ത്രി നരേന്ദ്ര മോഡി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രണ്ടാം ഘട്ട കൊവിഡ് വാക്‌സിന്‍ കുത്തി വെപ്പ് തുടങ്ങി യതിന്റെ ഭാഗ മായിട്ടാണ് പ്രധാന മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്.
60 വയസ്സു കഴിഞ്ഞവര്‍ക്കും 45 നും 60 നും ഇടയില്‍ പ്രായമുള്ള രോഗ ബാധി തര്‍ക്കും ഇന്നു (മാര്‍ച്ച് ഒന്ന് – തിങ്കള്‍) മുതല്‍ വാക്‌സിന്‍ കൊടുക്കുന്നു. (45 വയസ്സു മുതല്‍ 59 വയസ്സു വരെ യുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യ പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം).
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രി കളില്‍ നിന്നും കുത്തി വെപ്പ് എടുക്കാം. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിനേഷന്‍ സൗജന്യം ആയിരിക്കും.
കോ – വിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. വ്യക്തി യുടെ ഫോട്ടോ, തിരിച്ച റിയല്‍ കാര്‍ഡിലെ വിവര ങ്ങള്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ രജിസ്ട്രേഷന്‍ സമയത്ത് നല്‍കണം. മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്. എം. എസ്. ലഭിക്കും.
ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ ത്തന്നെ രണ്ടാം ഡോസി നുള്ള തീയ്യതിയും നമുക്ക് കിട്ടും. വാക്സിന്‍ എടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ്, അല്ലെങ്കില്‍ മറ്റ് അംഗീകൃത (ഫോട്ടോ പതിപ്പിച്ച) തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.