അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വിദ്യാഭ്യാസ വിഭാഗം ഒരുക്കുന്ന സ്കോളാ സ്റ്റിക് പുരസ്‌കാര വിത രണം ‘അക്കാദമിക്ക് ടോപ്പേഴ്‌സ് ഡേ’ എന്ന പേരില്‍ സെപ്റ്റംബര്‍ 29 വെള്ളി യാഴ്ച വൈകുന്നേരം ഏഴു മണി ക്ക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.
എ. പി. മുഹ മ്മദ് ഹനീഷ് ഐ. എ. എസ്., സെന്റര്‍ മുഖ്യ രക്ഷാധി കാരി യും ലുലു ഗ്രൂപ്പ് മേധാവി യുമായ എം. എ. യൂസഫലി എന്നിവര്‍ സംബ ന്ധിക്കും.
അബുദാബി യിലെ 12 ഇന്ത്യന്‍ സ്‌കൂളു കളില്‍ നിന്നുള്ള പത്ത്, പ്ലസ് ടു ക്‌ളാസ്സു കളില്‍ മുഴു വന്‍ വിഷയ ങ്ങളി ലും എ പ്ലസ് നേടിയ ഇരു നൂറോളം കുട്ടി കള്‍ക്കാണ് പുരസ്‌കാര ങ്ങള്‍ സമ്മാനിക്കുക. ഇതോടൊപ്പം ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ അംഗ ങ്ങളുടെ മക്കളില്‍ 10, 12 പരീക്ഷ കളില്‍ വിജയിച്ച കുട്ടി കളെയും ആദ രിക്കും.
അബുദാബി യിലെ ആദ്യ കാല സ്‌കൂൾ സംരംഭ കയും വിവിധ വിദ്യാഭ്യാസ സ്‌ഥാപന ങ്ങളുടെ സ്‌ഥാപക യു മായ സുശീലാ ജോർജ്ജിനെ ചടങ്ങില്‍ ആദരിക്കും.
സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, ട്രഷറർ ടി. കെ. അബ്‌ദുൽ സലാം, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി മുഷ്താഖ് എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.