ന്യൂഡല്‍ഹി : ആരോഗ്യകരമായ ഭക്ഷണ ശീലം കുട്ടി കളിൽ പ്രോത്സാ ഹിപ്പി ക്കു ന്ന തിന്റെ ഭാഗ മാ യി സ്കൂളു കളിലും പരിസര ങ്ങളി ലും ജങ്ക് ഫുഡിന് നിരോധനം ഏര്‍പ്പെടുത്തി. ജങ്ക് ഫുഡ് വിൽ ക്കു ന്നതും വിതരണം ചെയ്യു ന്നതും മാത്രമല്ല, അവയുടെ പരസ്യ ങ്ങൾക്കും വിലക്ക് ഏര്‍പ്പെടുത്തി യിട്ടുണ്ട്. ഡിസംബര്‍ മാസം മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും.
ജങ്ക് ഫുഡ്ഡിന് അടിമപ്പെട്ടവരും ആകർഷിക്ക പ്പെടുന്ന വരുമായ കുട്ടികളിൽ വിശപ്പില്ലായ്മ യും പോഷക ആഹാര ക്കുറവും വർദ്ധിച്ചു വരുന്നു എന്നുള്ള പഠന ങ്ങളുടെ അടി സ്ഥാന ത്തിലാണ് ഈ നിര്‍ദ്ദേശം.
കൊഴുപ്പ്, മധുരം, ഉപ്പ്, പുളി എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ആഹാര പദാര്‍ത്ഥ ങ്ങള്‍ കാൻറീനിലോ സ്കൂള്‍ പരിസര ങ്ങളിലോ വില്‍ക്കാനും പാടില്ല. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി റെഗുലേ ഷൻസ് 2019 പ്രകാര മാണ് ഈ നടപടി.
സ്കൂൾ കാൻറീനില്‍ മാത്രമല്ല സ്കൂളു കൾക്ക് 50 മീറ്റർ ചുറ്റളവിലും ഹോസ്റ്റലു കള്‍, സ്കൂൾ കായിക മേള കള്‍ എന്നി വിടങ്ങളിൽ പോലും ഇത്തരം ഭക്ഷണ സാധന ങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ അവയെ ക്കുറിച്ച് പരസ്യ ങ്ങള്‍ നൽകുകയോ പോലും പാടില്ല.
മാത്രമല്ല പാഠ പുസ്തക ങ്ങളുടെ പുറം ചട്ട യിലോ പഠന ഉപ കരണ ങ്ങളിലോ സ്കൂളു കളിൽ നിന്നും വിതരണം ചെയ്യുന്ന മറ്റു സാധന ങ്ങളിലോ ഇവയുടെ പരസ്യമോ ലോഗോ യൊ പാടില്ല എന്നും നിയമം അനുശാസിക്കുന്നു.
സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപ യോഗം നിരോ ധിച്ചു കൊണ്ട് കേരള സർക്കാർ ഉത്തരവ് വന്ന തിനു തൊട്ടു പിന്നാലെ, കുട്ടി കളുടെ ആരോഗ്യ സംര ക്ഷണം ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നിയമം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു.
Image Credit : FSSAI Twitter Page