ന്യൂഡല്‍ഹി : കൊവിഡ് -19 വൈറസ് പ്രതിരോധ പ്രവര്‍ ത്തന ങ്ങള്‍ക്ക് വേണ്ടി സംസ്ഥാന ങ്ങള്‍ക്ക് 11,092 കോടി രൂപ നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
കൊറോണ രോഗ നിര്‍ണ്ണയത്തിനും ചികിത്സക്കും വേണ്ടി ഫണ്ട് വിനിയോഗിക്കുവാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ട്.
രോഗ പരിശോധനക്കുള്ള സാമ്പിള്‍ ശേഖരണം, തെര്‍മ്മല്‍ സ്‌കാനര്‍, വെന്റിലേറ്ററു കള്‍, എയര്‍ പ്യൂരി ഫയര്‍, ക്വാറന്റൈന്‍ സൗകര്യ ങ്ങള്‍ ഒരുക്കുക, അധിക പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക, ആരോഗ്യ പ്രവര്‍ ത്തകര്‍ക്കും പോലീസ്, അഗ്നിശമന സേന അംഗ ങ്ങള്‍ക്കും വ്യക്തി സംരക്ഷണ ഉപകരണ ങ്ങള്‍, സര്‍ക്കാര്‍ ആശുപത്രി കളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ എന്നിവക്ക് ഈ തുക ഉപയോഗിക്കാം.
2020-21 കാലത്തെ സംസ്ഥാന ദുരന്ത നിവാരണ മാനേജ് മെന്റ് ഫണ്ടിന്റെ ആദ്യ ഗഡു ആയിട്ടാണ് സഹായം എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.