ന്യൂഡല്‍ഹി : അടിയന്തര ഉപയോഗത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയ കൊവിഡ് വാക്സിനുകള്‍ വിതരണത്തിനായി സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി. ജനുവരി 16 മുതല്‍ കൊവിഡ് വാക്സിന്‍ നല്‍കി തുടങ്ങും. 28 ദിവസത്തെ ഇടവേള കളി ലായി വാക്‌സി ന്റെ 2 ഡോസു കള്‍ നല്‍കും. 14 ദിവസത്തിന് ശേഷം മാത്രമെ വാക്‌സി ന്റെ ഫലപ്രാപ്തി അറിയാന്‍ സാധിക്കൂ.
ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, ഓക്സ് ഫോഡ് യൂണി വേഴ്സിറ്റി യുടെ കൊവി ഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളില്‍ നിന്ന് ഏത് എടുക്കണം എന്ന് സ്വീകര്‍ത്താവിന്ന് തല്‍ക്കാലം തീരുമാനിക്കുവാന്‍ കഴിയില്ല എന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.