പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

April 14th, 2021

central-board-of-secondary-education-cbse-logo-ePathram
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വൈറസ് വ്യാപനം അധികരിച്ചതിനാല്‍ സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്യുകയും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെക്കുകയും ചെയ്തു. 10, 12 ക്ലാസ്സു കളിലെ സി. ബി. എസ്. ഇ. ബോർഡ് പരീക്ഷ മേയ് 4 മുതൽ നടത്തു വാനാണ് തീരുമാനിച്ചിരുന്നത്.

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെയുള്ള പഠന – പ്രകടന മികവിന്റെ അടിസ്ഥാന ത്തില്‍ മാർക്കു നൽകും.  ഇത് തൃപ്തികരമല്ല എങ്കില്‍ പിന്നീട് പരീക്ഷ എഴുതാം. കഴിഞ്ഞ വർഷവും സി. ബി. എസ്. ഇ. പത്താം ക്ലാസ്സുകാര്‍ക്ക്  ഇതേ രീതിയാണ് അവലംബിച്ചത്.

ജൂൺ ഒന്നു വരെയുള്ള കൊവിഡ് സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.

- pma

വായിക്കുക: , , , , , , , ,

Comments Off on പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 

പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം : വയനാട് വന്യജീവി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം

February 4th, 2021

wayanad-eco-sensitive-zone-of-wildlife-sanctuary- ePathram
ന്യൂഡൽഹി : വയനാട് വന്യജീവി സങ്കേത ത്തിന്ന് ചുറ്റുമുള്ള 99.5 ചതുരശ്ര കിലോ മീറ്റർ പ്രദേശം പരി സ്ഥിതി ദുര്‍ബ്ബല മേഖല യുടെ  പരിധിയില്‍ വരുന്ന തിനാല്‍ ഈ പ്രദേശ ങ്ങളിലെ വിവിധ പ്രവര്‍ ത്തന ങ്ങള്‍ക്ക് നിരോധനം ഏര്‍ പ്പെടുത്തി ക്കൊണ്ട് കേന്ദ്ര പാരിസ്ഥിതിക വകുപ്പ് കരട് വിജ്ഞാപനം പുറത്തിറക്കി.

പാറ ഖനനം, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടു ത്തുന്ന വ്യവസായങ്ങള്‍, തടി മില്ലു കൾ, വന്‍കിട ജല വൈദ്യുത പദ്ധതി എന്നിവ ഉള്‍പ്പെടെ വിവിധ പ്രവര്‍ ത്തന ങ്ങള്‍ക്കാണ് ഈ മേഖല യില്‍ നിരോധനം ഏര്‍പ്പെടുത്തി കരട് വിജ്ഞാപനം പുറത്തിറക്കിയത്.

വയനാട് വന്യ ജീവി സങ്കേതം 

- pma

വായിക്കുക: , , ,

Comments Off on പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം : വയനാട് വന്യജീവി മേഖലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം

പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജി വെച്ചു 

February 4th, 2021

muslim-league-leader-pk-kunhalikutty-resigns-ePathram

ന്യൂഡൽഹി : പി. കെ. കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് മെംബര്‍ സ്ഥാനം രാജി വെച്ചു. ലോക്‌ സഭാ സ്പീക്കറുടെ ചേംബറില്‍ എത്തിയാണ് അദ്ദേഹം രാജി ക്കത്ത് നല്‍കി യത്. മലപ്പുറം ലോക്‌ സഭാ മണ്ഡല ത്തില്‍ നിന്നുമാണ് പി. കെ. കുഞ്ഞാലി ക്കുട്ടി ലോക് സഭ യില്‍ എത്തിയത്.

മലപ്പുറം എം. പി. ആയിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന്  2017 ലെ ഉപ തെരഞ്ഞെടുപ്പി ലൂടെ യാണ് കുഞ്ഞാലി ക്കുട്ടി ലോക് സഭയി ലേക്ക് ആദ്യ മായി എത്തിയത്. അന്ന് അദ്ദേഹം നിയമ സഭാംഗ മായിരുന്നു. ആ സ്ഥാനം രാജി വെച്ചിട്ടാണ് പാര്‍ലമെന്റില്‍ എത്തി യത്. തുടര്‍ന്ന് നടന്ന 2019 ലെ പൊതു തെരഞ്ഞെ ടുപ്പില്‍ മലപ്പുറത്ത് നിന്ന് വീണ്ടും വന്‍ ഭൂരി പക്ഷ ത്തില്‍ വിജയിച്ചിരുന്നു.

അടുത്തു വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ എത്തും എന്ന പ്രതീക്ഷയും അതുവഴി മന്ത്രി പദം കിട്ടും എന്നും ഉള്ള വലിയ മോഹവും വെച്ചാണ് നിയമസഭ യിലേക്ക് മത്സരിക്കുന്നതിന് വേണ്ടി എം. പി. സ്ഥാനം രാജി വെച്ചത് എന്നു രാഷ്ട്രീയ പ്രതിയോഗികള്‍ പറയുന്നു.

എന്നാല്‍ യു. ഡി. എഫ്. കൂട്ടായ്മയെ ശക്തി പ്പെടുത്തു വാനും തെരഞ്ഞെടു പ്പിനെ നേരിടു വാന്‍ മുസ്ലീം ലീഗിനെ നയിക്കു വാനും കേരളത്തില്‍ എത്തുവാന്‍ പാര്‍ട്ടി യുടെ നിര്‍ദ്ദേശ പ്രകാരം എം. പി. സ്ഥാനം രാജി വെച്ചത് എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

- pma

വായിക്കുക: , , ,

Comments Off on പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജി വെച്ചു 

കേന്ദ്ര ബജറ്റ് : കേരളത്തിലെ ഗതാഗത മേഖലക്ക് വന്‍ പ്രഖ്യാപനം

February 1st, 2021

indian-defence-minister-nirmala-sitaraman-ePathram
ന്യൂഡല്‍ഹി : ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിലെ ഗതാഗത മേഖലക്ക് പ്രതീക്ഷ. 1100 കിലോ മീറ്റര്‍ ദേശീയ പാത വികസന ത്തിന് 65,000 കോടി രൂപ അനു വദിച്ചു.

ഇതില്‍ 600 കിലോ മീറ്റര്‍ മുംബൈ – കന്യാ കുമാരി ഇട നാഴിയുടെ നിര്‍മ്മാണവും ഉള്‍പ്പെടും. കൊച്ചി മെട്രോ രണ്ടാം ഘട്ട വിക സന ത്തിന്റെ ഭാഗ മായി 11.5 കിലോ മീറ്റര്‍ നീട്ടും. ഇതിനു വേണ്ടി 1957 കോടി രൂപ അനുവദിച്ചു.

നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് കേരളം കൂടാതെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസ്സം എന്നീ സംസ്ഥാനങ്ങളിലെ റോഡ് വികസനത്തിന് വന്‍ പദ്ധതികളും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  അതു പോലെ  ആരോഗ്യ മേഖലയെ ശക്തി പ്പെ ടുത്തുന്നതിന് ബജറ്റില്‍ പ്രാമുഖ്യം നല്‍കി.

കൊവിഡ് മഹാ മാരിക്ക് എതിരായ പോരാട്ടം തുടരും. കൊവിഡ് വാക്‌സിനു വേണ്ടി 35,000 കോടി രൂപ ബജറ്റില്‍ നീക്കി വെച്ചി ട്ടുണ്ട്.  നിലവിലെ രണ്ട് വാക്സി നുകള്‍ കൂടാതെ പുതിയ രണ്ട് വാക്സിനു കള്‍ കൂടെ രാജ്യത്ത് ലഭ്യമാക്കും.

ഇത്തവണ പേപ്പര്‍ രഹിത ബജറ്റ് ആയിരുന്നു. അംഗങ്ങള്‍ക്ക് ബജറ്റി ന്റെ സോഫ്റ്റ് കോപ്പി കള്‍ നല്‍കി. 2021 ല്‍ നടക്കാനിരിക്കുന്ന രാജ്യ ത്തെ ആദ്യ ഡിജിറ്റല്‍ ജന സംഖ്യാ കണക്ക് എടുപ്പിന്ന് വേണ്ടി 3,726 കോടി രൂപ അനു വദിച്ചു.

ആരോഗ്യം, അടിസ്ഥാന സൗകര്യം, സമഗ്ര വിക സനം, മാനവിക മൂലധന വികസനം, ഗവേഷ ണവും വികസന വും, മിനിമം ഗവണ്‍ മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവ മുന്‍ നിറുത്തിയാണ് ബജറ്റ് തയ്യാറാക്കിയത് എന്നും ധനമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കേന്ദ്ര ബജറ്റ് : കേരളത്തിലെ ഗതാഗത മേഖലക്ക് വന്‍ പ്രഖ്യാപനം

Page 9 of 25« First...7891011...20...Last »

« Previous Page« Previous « യെന്തിരന്‍ സിനിമയുടെ കഥ മോഷണം : സംവിധായകന്​ ജാമ്യമില്ലാ വാറണ്ട്​
Next »Next Page » എല്ലാ വർഷവും കൊവിഡ് വാക്സിന്‍ എടുക്കേണ്ടി വന്നേക്കും : ആരോഗ്യ വകുപ്പ് »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha