കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

September 29th, 2022

new-indian-rupee-2000-bank-note-ePathram
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമ ബത്ത (D. A.) നാലു ശതമാനം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ക്ഷാമ ബത്ത 38 ശതമാനം ആകും.

50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും ഇതു ഗുണം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം കണക്കിലെടുത്ത് കൊണ്ടാണ് ക്ഷാമ ബത്ത കൂട്ടുവാനുള്ള തീരുമാനം എടുത്തത്. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 % ആയിരുന്നു ഡി. എ. നല്‍കിയിരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

September 8th, 2022

medical-student-stethescope-ePathram

ന്യൂഡല്‍ഹി: മെഡിക്കല്‍ എന്‍ട്രന്‍സ് നീറ്റ് യു. ജി. 2022 (National Eligibility cum Entrance Test -NEET- UG-2022) പരീക്ഷാ ഫലം, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍. ടി. എ.) പ്രസിദ്ധീകരിച്ചു. ഹരിയാനയില്‍ നിന്നുള്ള തനിഷ്‌ക ഒന്നാം റാങ്ക് നേടി. വത്സ ആഷിഷ് ബത്ര, ഹൃഷികേശ് നാഗ് ഭൂഷണ്‍ ഗാംഗുലേ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. 18,72,343 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്.

വിദ്യാര്‍ത്ഥിയുടെ അപ്ലിക്കേഷന്‍ നമ്പറും ജനന തീയ്യതിയും ഉപയോഗിച്ച് ഫലം അറിയുവാന്‍ എന്‍. ടി. എ. വെബ് സൈറ്റ് സന്ദര്‍ശിക്കാം.

- pma

വായിക്കുക: , , , , ,

Comments Off on നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഐ. എൻ. എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു

September 2nd, 2022

ins-vikrant-india-s-war-ship-commissioning-in-kochi-ePathram
കൊച്ചി : തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച് എടുത്ത വിമാന വാഹിനി കപ്പൽ ഐ. എൻ. എസ്. വിക്രാന്ത് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യ നേരിടുന്ന വെല്ലു വിളികള്‍ക്ക് ഉള്ള ഉത്തരമാണ് ഐ. എൻ. എസ്. വിക്രാന്ത് എന്ന് പ്രധാന മന്ത്രി പറഞ്ഞു.

രാജ്യത്ത് നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധക്കപ്പലാണ് ഐ. എന്‍. എസ്. വിക്രാന്ത്. 76 ശതമാനം ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ട് 15 വര്‍ഷം കൊണ്ടാണ് കപ്പല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തിന് അഭിമാനമായ ഈ യുദ്ധക്കപ്പല്‍ നിര്‍മിച്ചത് കൊച്ചി കപ്പല്‍ ശാലയിലാണ്.

കൊച്ചി നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ വകുപ്പു മന്ത്രി രാജ് നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഐ. എൻ. എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു

സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

July 22nd, 2022

central-board-of-secondary-education-cbse-logo-ePathram
ന്യൂഡല്‍ഹി : 92.71 വിജയ ശതമാനവുമായി സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മേഖലക്കാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം. തൊട്ടു പുറകിലായി ബംഗളൂരു, ചെന്നൈ, ഡല്‍ഹി എന്നീ മേഖലകൾ. നോയിഡ മേഖലക്കാണ് ഏറ്റവും കുറഞ്ഞ വിജയ ശതമാനം.

ഇത്തവണ രണ്ട് ടേം ആയാണ് സി. ബി. എസ്. ഇ. പരീക്ഷ നടത്തിയത്. ഒന്നാം ടേം പരീക്ഷ നവംബർ – ഡിസംബർ മാസങ്ങളില്‍ ആയിരുന്നു. ഏപ്രിൽ 26 മുതൽ ജൂൺ 4 വരെ ആയിരുന്നു രണ്ടാം ടേം പരീക്ഷ നടത്തിയത്.

സി. ബി. എസ്. ഇ. വെബ്‌ സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 99.37 % ആയിരുന്നു വിജയം.

- pma

വായിക്കുക: , ,

Comments Off on സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഉത്തർ പ്രദേശിൽ മൂന്നു പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

June 5th, 2022

lulu-group-ma-youssufali-meet-prime-ninister-modi-ePathram
ലക്നൗ : അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഉത്തർ പ്രദേശിൽ 2,500 കോടി രൂപയുടെ മൂന്നു പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ലക്നൗവിൽ നടക്കുന്ന മൂന്നാമത് നിക്ഷേപക ഉച്ചകോടിയിലാണ് ലുലു ഗ്രൂപ്പിൻ്റെ പ്രഖ്യാപനം.

വാരണാസിയിലും പ്രയഹാരാജിലും ഓരോ ലുലു മാളും ഗ്രേറ്റർ നോയിഡ യിൽ ലുലു ഫുഡ് പ്രോസ്സസിംഗ് ഹബ്ബും നിർമ്മിക്കുവാനാണ് പദ്ധതി. ലക്‌നൗവിൽ ലുലു ഗ്രൂപ്പ് ഇതിനകം 2,000 കോടി രൂപയുടെ ലുലു മാൾ പണി കഴിപ്പിച്ചിട്ടുണ്ട്.

യു, പി, യിലെ പുതിയ പദ്ധതികളെപ്പറ്റി സമ്മേളന നഗരി യിലെ ലുലു പവലിയൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി വിശദീകരിച്ചു കൊടുത്തു. മറ്റു മൂന്ന് പുതിയ പ്രോജക്ടുകൾ രണ്ടു വർഷത്തിനകം പൂർത്തീകരിക്കും എന്ന് എം. എ. യൂസഫലി അറിയിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ നേതൃത്വത്തിൽ യു. പി. യിൽ നടപ്പാക്കുന്ന മികച്ച വികസന സംരംഭങ്ങളെ യൂസഫലി പ്രശംസിക്കുകയും ചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യ ത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി യാണ് നിക്ഷേപ സമ്മിറ്റിനും തറക്കലിടൽ ചടങ്ങിനും തുടക്കം കുറിച്ചത്. 600-ല്‍ അധികം നിക്ഷേപകർ വിവിധ സംരംഭങ്ങൾ, മെഗാ പ്രോജക്ടുകൾ, സാങ്കേതിക കണ്ടു പിടിത്തങ്ങൾ എന്നിവ ഉച്ച കോടി യിൽ പ്രദർശിപ്പിക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on ഉത്തർ പ്രദേശിൽ മൂന്നു പുതിയ പദ്ധതികളുമായി ലുലു ഗ്രൂപ്പ്

Page 7 of 26« First...56789...20...Last »

« Previous Page« Previous « എം. എ. യൂസഫലി പ്രധാന മന്ത്രി യുമായി കൂടിക്കാഴ്ച നടത്തി
Next »Next Page » അക്ഷരക്കൂട്ടം കഥാ – കവിത രചനാ മത്സരം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha