ന്യൂഡൽഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ നിരോധിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകള്‍, അലങ്കാര ചെടികള്‍ തുടങ്ങി യവക്ക് വിലക്ക് ഏർപ്പെടുത്തണം എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (Central Pollution Control Board – CPCB) ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകി. വിഷയത്തില്‍ രണ്ടു മാസത്തിനകം സി. പി. സി. ബി. റിപ്പോർട്ട് സമർപ്പിക്കണം എന്നും ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് പൂക്കള്‍, ഇലകള്‍, ചെടികള്‍ അടക്കമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത അലങ്കാര വസ്തുക്കളും പൂർണ്ണമായി നിരോധിക്കണം എന്നുള്ള ആവശ്യവുമായി പൂനെ സ്വദേശിയായ കർഷകന്‍ സമർപ്പിച്ച ഹർജിയിലാണ് നടപടി. -Tag : Environment