ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ് സൈറ്റ് എന്ന രീതിയിൽ വ്യാജ വെബ് സൈറ്റ്. പൊതു ജനം കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പു നൽകി ക്കൊണ്ട് ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും വ്യാജ സൈറ്റിന്‍റെ ലിങ്കുകളും സുപ്രീം കോടതിയുടെ വെബ് സൈറ്റിലെ വാര്‍ത്താ കുറിപ്പില്‍ പ്രസിദ്ധീകരിച്ചു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ സുപ്രീം കോടതിയുടെ പേര് ദുരുപയോഗം ചെയ്യുന്നു. വ്യക്തിഗതവും സാമ്പത്തികവും അടക്കമുളള രഹസ്യാത്മക വിവരങ്ങള്‍ ഒന്നും തന്നെ സുപ്രീം കോടതി ഒരിക്കലും ആവശ്യപ്പെടില്ല.
ഇന്‍റര്‍ നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയായ ‘പിഷിംഗ്’ വഴി ആരെങ്കിലും വഞ്ചിക്കപ്പെട്ടു എങ്കില്‍ എല്ലാ ഓൺലൈൻ എക്കൗണ്ടുകളുടെയും പാസ്സ് വേഡുകൾ എത്രയും വേഗം മാറ്റണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.
സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയ്‌ൻ www. sci. gov. in എന്നുള്ളതാണ്. വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതര്‍ ആവരുത് എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. Twitter X