പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

October 1st, 2024

rbi-e-rupee-reserve-bank-of-india-digital-rupee-from-2022-december-1-ePathram
ന്യൂഡല്‍ഹി : കേരളത്തിനു പ്രളയ ധന സഹായമായി 145 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് ഇത്. 3000 കോടി രൂപയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്.

ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി കേന്ദ്ര സംഘത്തി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കും എന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഗുജറാത്ത് (600 കോടി രൂപ), മണിപ്പുര്‍ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു

October 1st, 2024

kerala-flood-2018-ePathram
ന്യൂഡല്‍ഹി : പ്രകൃതി ദുരന്തങ്ങളില്‍ കേരളം അടക്കം എട്ടു സംസ്ഥാനങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു. ഗുജറാത്ത്, മണിപ്പൂര്‍ ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് 675 കോടി രൂപയുടെ ധന സഹായം പ്രഖ്യാപിച്ചത്. എസ്. ഡി. ആര്‍. എഫില്‍ നിന്നുള്ള കേന്ദ്ര വിഹിതവും എന്‍. ഡി. ആര്‍. എഫില്‍. നിന്നുള്ള തുകയും ചേര്‍ന്നാണ് പണം അനുവദിച്ചത്.

കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, അസം, മിസോറാം, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും അതിശക്ത മഴയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചിരുന്നു. ഗുജറാത്ത് : 600 കോടി, മണിപ്പൂർ : 50 കോടി, ത്രിപുര : 25 കോടി രൂപ എന്നിങ്ങനെയാണ് ധന സഹായം.

നാശ നഷ്ടങ്ങള്‍ തത്സമയം വിലയിരുത്താന്‍ ദുരന്ത ബാധിത സംസ്ഥാനങ്ങളിൽ എല്ലാം കേന്ദ്ര സംഘങ്ങളെ (ഐ. എം. സി. ടി.) നിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാന ങ്ങള്‍ക്കുള്ള അധിക ധനസഹായം ഐ. എം. സി. ടി. റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനു ശേഷം തീരുമാനിക്കും എന്നും കേന്ദ്രം അറിയിച്ചു.

പ്രളയം ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വം എപ്പോഴും സന്നദ്ധമാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു

കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ

May 12th, 2024

amit-sha-union-home-minister-of-india-bjp-leader-ePathram
ന്യൂഡല്‍ഹി : 2024 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും എന്ന് കേന്ദ്ര ആഭ്യന്തര വകുപ്പു മന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ ബി. ജെ. പി. 30 സീറ്റ് നേടും. ബിഹാറില്‍ 2019ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷ യില്‍ പതിനാറിൽ കൂടുതൽ സീറ്റുകള്‍ നേടും. എന്‍. ഡി. എ. ക്ക്‌ 400 സീറ്റ് എങ്ങനെ ലഭിക്കും എന്നുള്ള മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തോട് പ്രതികരിക്കുക യായിരുന്നു അമിത് ഷാ.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി. ജെ. പി. മികച്ച പ്രകടനം കാഴ്ച വെക്കും. തെലങ്കാനയില്‍ 10 മുതല്‍ 12 വരെ എം. പി. മാര്‍ ബി. ജെ. പി. ക്ക് ഉണ്ടാകും. ആന്ധ്രാ പ്രദേശില്‍ 18 സീറ്റു വരെ നേടും. ഭരണ ഘടന മാറ്റി എഴുതുവാനാണ് ബി. ജെ. പി. 400 സീറ്റില്‍ കൂടുതല്‍ ആവശ്യപ്പെടുന്നത് എന്ന പ്രതിപക്ഷ ആരോപണങ്ങളെ അമിത് ഷാ തള്ളി. ഭരണ ഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം 2014 മുതല്‍ എന്‍. ഡി. എ. ക്ക്‌ ഉണ്ടായിരുന്നു എങ്കിലും അത് ചെയ്തില്ല.

പത്തു വര്‍ഷത്തിനിടെ സംവരണത്തില്‍ തങ്ങള്‍ തൊട്ടിട്ടു പോലുമില്ല. രാമ ക്ഷേത്രം വിശ്വാസ വുമായി ബന്ധപ്പെട്ട കാര്യമാണ് അത് തെര ഞ്ഞെടുപ്പ് വിഷയം അല്ല എന്നും അമിത് ഷാ അവകാശപ്പെട്ടു. ഏക സിവില്‍ കോഡ് എന്നത് വലിയ പരിഷ്‌കരണമാണ്. ഉത്തരാ ഖണ്ഡ് അത് നടപ്പാക്കി. മുസ്ലിം പ്രതിനിധികള്‍ അടക്കം അതിനെ എതിര്‍ത്തു. രാജ്യത്ത് ഉടനീളം അത് നടപ്പാക്കണം എന്ന് തന്നെയാണ് ബി. ജെ. പി. തീരുമാനം. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ

അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്

April 30th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ഇസ്ലാം മതത്തില്‍ ജനിക്കുകയും പിന്നീട് മതം വിടുകയും ചെയ്ത അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത് എന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും കേരളത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സ്വത്ത് അവകാശം സംബന്ധിച്ച് ഇത്തരം വ്യക്തികള്‍ക്ക് ശരീ അത്ത് നിയമത്തിന്നു പകരം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകം ആക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ പി. എം. സഫിയ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകിയത്.

മുസ്ലിമായി ജനിക്കുകയും പിന്നീട് മതം ഉപേക്ഷിക്കുകയും ചെയ്തവര്‍ക്ക് മുസ്ലിം വ്യക്തി നിയമത്തിന് പകരം അനന്തരാവകാശവുമായി ബന്ധപ്പെട്ട് 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകം ആക്കണം എന്ന് ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

കേസില്‍ വിശദ വാദം ഈ വരുന്ന ജൂലായ് മാസത്തിൽ കേള്‍ക്കും. വിഷയത്തില്‍ സുപ്രീം കോടതിയെ സഹായിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ അറ്റോര്‍ണി ജനറലിനോട് നിര്‍ദ്ദേശിച്ചു. മാത്രമല്ല ഇതൊരു പ്രധാനപ്പെട്ട വിഷയം തന്നെ എന്നും വാദത്തിനിടെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്

ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്

April 26th, 2024

election-ink-mark-ePathram
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തില്‍ കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളില്‍ 2024 ഏപ്രിൽ 26 വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നു. രണ്ടാം ഘട്ടത്തിൽ 88 ലോക്സഭാ മണ്ഡലങ്ങളിൽ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഉഷ്ണ തരംഗം കാരണം അതിശക്തമായ ചൂട് അനുഭവപ്പെടുന്ന ചില പ്രദേശങ്ങളിൽ വോട്ടിംഗ് സമയം പുനക്രമീകരിച്ചിട്ടുണ്ട്.

കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്ക് 194 സ്ഥാനാര്‍ത്ഥികൾ മത്സര രംഗത്തുണ്ട്. 2.77 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. സംസ്ഥാനത്ത് കാൽ ലക്ഷത്തിൽ അധികം പോളിംഗ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് ഒന്നര ലക്ഷം ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തി. പോലീസും കേന്ദ്ര സേനയും തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സുരക്ഷ ഒരുക്കും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തി. വോട്ടെടുപ്പ് അദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് എന്നാണു റിപ്പോർട്ടുകൾ.

Tag : General Election-2024

 

- pma

വായിക്കുക: , , , , , ,

Comments Off on ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്

Page 2 of 2612345...1020...Last »

« Previous Page« Previous « വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
Next »Next Page » മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha