ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്

November 14th, 2019

supreme-court-allows-entry-of-all-women-at-sabarimala-ePathram
ന്യൂഡല്‍ഹി : ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുന: പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടു. എന്നാൽ പുതിയ വിധി വരുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേ ഇല്ല. ഇതു പ്രകാരം ഈ മണ്ഡല കാലത്ത് ശബരി മലയിൽ സ്ത്രീ കൾക്ക് പ്രവേശിക്കാം.

2018 സെപ്റ്റംബറില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷത യിലുള്ള ഭരണ ഘടനാ ബെഞ്ച് ആയി രുന്നു  ശബരി മലയില്‍ യുവതി പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയത്. ഇതിന് എതിരെ 56 പുനഃ പരിശോധനാ ഹര്‍ജി കളാണ് റജിസ്റ്റര്‍ ചെയ്തത്. ഈ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കേസ് ഏഴംഗ ഭരണ ഘടനാ ബഞ്ചിന് വിട്ടിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

Comments Off on ശബരിമല : പുന: പരിശോധനാ ഹര്‍ജി കള്‍ ഏഴംഗ ഭരണ ഘടനാ ബഞ്ചിന്

ടി. എൻ. ശേഷൻ അന്തരിച്ചു

November 11th, 2019

former-election-commissioner-t-n-seshan-ePathram
ചെന്നൈ : മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയിരുന്ന ടി. എൻ. ശേഷൻ (തിരുനെല്ലായി നാരായണ അയ്യർ ശേഷൻ – 87 വയസ്സ്) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ഞായ റാഴ്ച രാത്രി ഒന്‍പതര മണി യോടെ ചെന്നൈ യിലെ വസതിയില്‍ വെച്ചാ യിരുന്നു അന്ത്യം.

പാലക്കാട് ജില്ലയിലെ തിരുനെല്ലായി എന്ന ഗ്രാമ ത്തിലെ തമിഴ് ബ്രാഹ്മണ കുടുംബ ത്തിൽ 1933 മേയ് 15 നായി രുന്നു ജനനം. പിതാവ് : അഭിഭാഷകന്‍ ആയിരുന്ന നാരായണ അയ്യർ. അമ്മ : സീതാലക്ഷ്മി.

1955 ൽ ഐ. എ. എസ്. കരസ്ഥമാക്കിയ ടി. എൻ. ശേഷൻ 1956 ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

തുടര്‍ന്ന് സബ്കളക്ടര്‍, മധുര ജില്ലാ കലക്ടര്‍, തമിഴ് നാട് ഗ്രാമ വിക സന വകുപ്പിൽ അണ്ടർ സെക്രട്ടറി, തമിഴ് നാട് ഗതാ ഗത വകുപ്പു ഡയറക്ടര്‍, വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറി എന്നീ നിലകളിലും പ്രവർ ത്തിച്ചു. 1968 ൽ കേന്ദ്ര സർവ്വീ സില്‍ എത്തു കയും വിവിധ വകുപ്പു കളിൽ പ്രവർത്തി ക്കുകയും ചെയ്തു.

1990 ലെ ‍ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ ഭരണ കാലത്താ യിരുന്നു (ഡിസംബർ 12 മുതൽ) ടി. എൻ. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി യിലേക്ക് എത്തുന്നത്. 1996 ഡിസംബർ 11 വരെ ആ പദവി അലങ്കരിച്ച ടി. എൻ. ശേഷന്‍, രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകര മായ ഒരു മുന്നേറ്റം തന്നെ സൃഷ്ടിച്ചു.

  • Image Credit  : Wiki

- pma

വായിക്കുക: , , , ,

Comments Off on ടി. എൻ. ശേഷൻ അന്തരിച്ചു

സ്കൂളു കളിലും പരിസര ങ്ങളിലും ജങ്ക് ഫുഡിന് നിരോധനം

November 6th, 2019

fast-food-junk-food-banned-in-schools-ePathram
ന്യൂഡല്‍ഹി : ആരോഗ്യകരമായ ഭക്ഷണ ശീലം കുട്ടി കളിൽ പ്രോത്സാ ഹിപ്പി ക്കു ന്ന തിന്റെ ഭാഗ മാ യി സ്കൂളു കളിലും പരിസര ങ്ങളി ലും ജങ്ക് ഫുഡിന് നിരോധനം ഏര്‍പ്പെടുത്തി.  ജങ്ക് ഫുഡ് വിൽ ക്കു ന്നതും വിതരണം ചെയ്യു ന്നതും മാത്രമല്ല, അവയുടെ പരസ്യ ങ്ങൾക്കും വിലക്ക് ഏര്‍പ്പെടുത്തി യിട്ടുണ്ട്. ഡിസംബര്‍ മാസം മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും.

ജങ്ക് ഫുഡ്ഡിന് അടിമപ്പെട്ടവരും ആകർഷിക്ക പ്പെടുന്ന വരുമായ കുട്ടികളിൽ വിശപ്പില്ലായ്മ യും പോഷക ആഹാര ക്കുറവും വർദ്ധിച്ചു വരുന്നു എന്നുള്ള പഠന ങ്ങളുടെ അടി സ്ഥാന ത്തിലാണ് ഈ നിര്‍ദ്ദേശം.

കൊഴുപ്പ്, മധുരം, ഉപ്പ്, പുളി എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ആഹാര പദാര്‍ത്ഥ ങ്ങള്‍ കാൻറീനിലോ സ്കൂള്‍ പരിസര ങ്ങളിലോ വില്‍ക്കാനും പാടില്ല.  ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി  റെഗുലേ ഷൻസ് 2019 പ്രകാര മാണ് ഈ നടപടി.

 

സ്കൂൾ കാൻറീനില്‍ മാത്രമല്ല സ്കൂളു കൾക്ക് 50 മീറ്റർ ചുറ്റളവിലും ഹോസ്റ്റലു കള്‍, സ്കൂൾ കായിക മേള കള്‍ എന്നി വിടങ്ങളിൽ പോലും ഇത്തരം ഭക്ഷണ സാധന ങ്ങൾ വിൽക്കുകയോ വിതരണം ചെയ്യുകയോ അവയെ ക്കുറിച്ച് പരസ്യ ങ്ങള്‍ നൽകുകയോ പോലും പാടില്ല.

മാത്രമല്ല പാഠ പുസ്തക ങ്ങളുടെ പുറം ചട്ട യിലോ പഠന ഉപ കരണ ങ്ങളിലോ സ്കൂളു കളിൽ നിന്നും വിതരണം ചെയ്യുന്ന മറ്റു സാധന ങ്ങളിലോ ഇവയുടെ പരസ്യമോ ലോഗോ യൊ പാടില്ല എന്നും നിയമം അനുശാസിക്കുന്നു.

സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപ യോഗം നിരോ ധിച്ചു കൊണ്ട് കേരള സർക്കാർ ഉത്തരവ് വന്ന തിനു തൊട്ടു പിന്നാലെ, കുട്ടി കളുടെ ആരോഗ്യ സംര ക്ഷണം ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഈ നിയമം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു.

Image Credit  : FSSAI  Twitter Page

- pma

വായിക്കുക: , , , ,

Comments Off on സ്കൂളു കളിലും പരിസര ങ്ങളിലും ജങ്ക് ഫുഡിന് നിരോധനം

പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണറായി ചുമതലയേറ്റു 

November 5th, 2019

ന്യൂഡൽഹി : മിസ്സോറാം ഗവര്‍ണ്ണറായി പി. എസ്. ശ്രീധരന്‍ പിള്ള സത്യ പ്രതി ജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ്  അജയ് ലംബ സത്യവാചകം ചൊല്ലിക്കൊടുത്തു.

രാവിലെ 11.30ന് നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ മുഖ്യ മന്ത്രിയും മറ്റു മന്ത്രി മാരും മുന്‍ മുഖ്യ മന്ത്രിയും അടക്കം നിരവധി നേതാക്കളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.

കേരളത്തില്‍ നിന്നും മിസ്സോറാമില്‍ ഗവര്‍ണ്ണര്‍ പദവി യില്‍ എത്തുന്ന മൂന്നാ മത്തെ രാഷ്ട്രീയ നേതാവാണ് പി. എസ്. ശ്രീധരന്‍ പിള്ള. വക്കം പുരുഷോത്ത മന്‍, കുമ്മനം രാജശേഖരന്‍ എന്നി വര്‍ ആയിരുന്നു മുന്‍ ഗാമികള്‍.

- pma

വായിക്കുക: , ,

Comments Off on പി. എസ്. ശ്രീധരന്‍ പിള്ള മിസ്സോറാം ഗവര്‍ണ്ണറായി ചുമതലയേറ്റു 

ബംഗ്ലാദേശി ഭീകര സംഘടന യുടെ സാന്നിദ്ധ്യം കേരളത്തിലും

October 15th, 2019

terrorists-jamaat-ul-mujahideen-bangladesh-ePathram
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാന ങ്ങളിൽ ബംഗ്ലാദേശ് ഭീകര സംഘടന യായ ജെ. എം. ബി. (ജമാ അത്തുൽ മുജാഹിദീൻ ബംഗ്ലാദേശ്) പിടി മുറു ക്കുന്നു എന്ന് ദേശീയ അന്വേ ഷണ ഏജൻസി യുടെ മുന്നറിയിപ്പ്.

കേരളം, കർണ്ണാടക, മഹാരാഷ്ട്ര, ബിഹാർ, ജാർ ഖണ്ഡ് എന്നീ സംസ്ഥാന ങ്ങളി ലാണ് ബംഗ്ലാ ദേശിൽ നിന്നുള്ള കുടിയേറ്റ ക്കാരി ലൂടെ ജെ. എം. ബി. എന്ന ഭീകര സംഘ ടന പ്രവർത്തനം വ്യാപി പ്പിക്കു വാന്‍ ശ്രമി ക്കുന്നത് എന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ. ഐ. എ.) അറിയിച്ചു.

ഡൽഹിയിൽ തിങ്കളാഴ്ച വിളിച്ചു ചേർത്ത ഭീകര വിരുദ്ധ സ്ക്വാഡ് (എ. ടി. എസ്.) തലവന്മാരുടെ യോഗ ത്തിൽ എൻ. ഐ. എ. ഡയറക്ടർ ജനറൽ യോഗേഷ് ചന്ദ് മോഡി, ഇൻസ്പെക്ടര്‍ ജനറൽ അലോക് മിത്തല്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

ജെ. എം. ബി. നേതാക്കള്‍ എന്നു സംശയി ക്കുന്ന 125 പേരു ടെ വിവര ങ്ങൾ ശേഖ രിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ ക്കു കൈ മാറി എന്നും എൻ. ഐ. എ. മേധാവി യോഗ ത്തിൽ പറഞ്ഞു. 2014 മുതൽ 2018 വരെയുള്ള കാലയള വിൽ ഈ ഭീകര സംഘടന 20 – 22 ഒളി സങ്കേത ങ്ങള്‍ ബെംഗളൂരുവിൽ ഉണ്ടാക്കി.

ദക്ഷിണേന്ത്യ യിൽ പ്രവർത്തനം വ്യാപിപ്പി ക്കുക എന്ന ലക്ഷ്യം ആയിരുന്നു ഇതു പിന്നില്‍ എന്നും അധികൃതര്‍ പറഞ്ഞു.

മാത്രമല്ല കർണ്ണാടക അതിർ ത്തി യിലെ കൃഷ്ണ ഗിരി മല നിര കളിൽ മൂന്നു പ്രാവശ്യം എങ്കിലും അവർ റോക്കറ്റ് ലോഞ്ചർ പരീക്ഷണവും നടത്തിയിരുന്നു എന്നും ഐ. ജി. അലോക് മിത്തല്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on ബംഗ്ലാദേശി ഭീകര സംഘടന യുടെ സാന്നിദ്ധ്യം കേരളത്തിലും

Page 15 of 26« First...10...1314151617...20...Last »

« Previous Page« Previous « പത്മ രാജൻ പുരസ്കാരം സുരഭി ലക്ഷ്മിക്ക്
Next »Next Page » ഇന്ത്യൻ വംശജനും പത്നിക്കും സാമ്പത്തിക ശാസ്ത്ര നോബല്‍ സമ്മാനം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha