ന്യൂഡല്‍ഹി : നീതി ആയോഗിന്റെ നില വിലെ പ്രവര്‍ ത്തന ങ്ങള്‍ അപര്യാപ്ത മാണ് എന്നും പ്ലാനിംഗ് കമ്മീ ഷന് പകര മാകാന്‍ ഇതിന് കഴിഞ്ഞിട്ടില്ല എന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍.
പ്ലാനിംഗ് കമ്മീഷ നില്‍ നിന്നും നീതി ആയോഗി ലേക്കുള്ള മാറ്റം കേരളം പോലുള്ള സംസ്ഥാന ങ്ങള്‍ ക്ക് പഞ്ച വത്സര പദ്ധതി കളില്‍ നേരത്തേ ലഭ്യ മായി രുന്ന ധന സ്രോതസ് ഇല്ലാ താക്കി എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
പ്രധാന മന്ത്രി നരേന്ദ്ര മോഡി യുടെ അദ്ധ്യ ക്ഷത യില്‍ രാഷ്ട്ര പതി ഭവനില്‍ ചേര്‍ന്ന നീതി ആയോഗ് ഭരണ സമിതി യോഗ ത്തില്‍ സംസാ രിക്കുക യായി രുന്നു മുഖ്യ മന്ത്രി പിണ റായി വിജയന്‍. നീതി ആയോഗി ന്റെ അഞ്ചാമത്തെ യോഗ മാണ് ഇന്ന് രാഷ്ട്ര പ തി ഭവനില്‍ ചേര്‍ന്നത്.
പതിനഞ്ചാം ധനകാര്യ കമ്മീ ഷന്റെ പരി ശോധനാ വിഷയ ങ്ങള്‍ സംബന്ധിച്ച് കേരളം പങ്കു വച്ചി ട്ടുള്ള ആശങ്ക കള്‍ പരി ഹരി ക്കണം.
കേന്ദ്ര തലത്തില്‍ പഞ്ച വത്സര പദ്ധതികള്‍ ഒഴി വാക്കിയ തിന് ശേഷ മുള്ള കേന്ദ്ര പദ്ധതി കളില്‍ സംസ്ഥാന സര്‍ ക്കാരു കള്‍ക്ക് കൂടുതല്‍ വിഹിതം വഹി ക്കേണ്ടി വരു ന്നത് സംസ്ഥാന ഗവണ്‍ മെന്റു കളുടെ ധന കാര്യ ശേഷി കുറ യുന്ന തിന് കാരണം ആകുന്നു എന്നും മുഖ്യ മന്ത്രി പറഞ്ഞു.
പ്രളയ ത്തിനു ശേഷം കര്‍ക്കശ മായ സാമ്പ ത്തിക നിയ ന്ത്രണ ങ്ങള്‍ മൂലം കേരള ത്തിന് ഏറെ ബുദ്ധി മുട്ട് നേരി ടേണ്ടി വന്നിട്ടുണ്ട്. കേരള ത്തിന് 31,000 കോടി രൂപ യുടെ നഷ്ട മാണ് സഹി ക്കേണ്ടി വന്നത് എന്നും മുഖ്യ മന്ത്രി പറഞ്ഞു.