ന്യൂഡല്‍ഹി : ശബരിമല യിലെ സ്ത്രീ പ്രവേശനം സംബ ന്ധിച്ച ഹര്‍ജി കള്‍ ജനുവരി 22 ന് മുമ്പ് പുനഃ പരിശോ ധിക്കു വാൻ കഴിയില്ല എന്ന് സുപ്രീം കോടതി.
അയ്യപ്പ ഭക്തരുടെ കൂട്ടായ്മക്കു വേണ്ടി അഡ്വ ക്കേറ്റ് മാത്യു നെടുമ്പാറ സുപ്രീം കോടതി യില്‍ ഈ വിഷയം ഉന്ന യിച്ച പ്പോഴാണ് ശബരി മല വിഷയ ത്തിലെ ഹര്‍ജി കള്‍ പരി ഗണി ക്കു വാന്‍ കോടതി ഉദ്ദേശിക്കുന്നില്ല എന്നും എന്തെ ങ്കിലും ബോധി പ്പിക്കുവാന്‍ ഉണ്ടെങ്കില്‍ ജനു വരി 22 ന് എത്തണം എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്ത മാക്കിയത്. ഒരു തര ത്തിലും അതിനു മുമ്പ് ഇക്കാര്യം പരി ഗണി ക്കു വാന്‍ സാധിക്കില്ല എന്നും ചീഫ് ജസ്റ്റിസ് വ്യക്ത മാക്കി.
പ്രായ ഭേദമന്യേ സ്ത്രീ കള്‍ക്ക് ശബരി മല യില്‍ പ്രവേ ശിക്കാം എന്നുള്ള സെപ്റ്റംബര്‍ 28 ലെ സുപ്രീം കോടതി വിധി നടപ്പി ലാക്കു വാന്‍ ശബരി മല യിലെ ഇപ്പോഴ ത്തെ പ്രത്യേക സാഹ ചര്യം കണക്കി ലെടുത്ത് കൂടുതല്‍ സമയം അനു വദിക്ക ണം എന്നും ഭക്തര്‍ക്ക് യാതൊരു സൗകര്യവും ശബരി മല യില്‍ ഇല്ല എന്നും മാത്യു നെടു മ്പാറ കോടതിയെ അറിയിച്ചു.
നട തുറന്നതിനാല്‍ വിധി സ്‌റ്റേ ചെയ്യണം എന്ന കാര്യം മാത്രം പരി ഗണി ക്കണം എന്ന ആവശ്യവും കോടതി തള്ളി. തീരു മാനം അഞ്ചംഗ ഭരണ ഘടനാ ബെഞ്ചിന് മാത്രമേ പരി ഗണി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും ചീഫ് ജസ്റ്റിസ് ആവര്‍ ത്തിച്ചു വ്യക്തമാക്കി.